കലയെ പേടിക്കണം

Share post:

അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്. ബോധജ്ഞാനത്തിന്റെ സിംഹാസനങ്ങളിലേക്ക് നടന്നടുക്കാൻ പ്രചോദനം നല്കുന്നവയാണ്. അതുകൊണ്ടാണ് പണ്ടുകാലം മുതൽക്കേ എഴുത്തുകാരെ ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നത്. അവരുടെ എഴുത്തുകൾക്ക് നിയന്ത്രണം ചുമത്തിയിരുന്നത്. അടിയന്തിരാവസ്ഥയുടെ കാലത്ത് എത്രയോ എഴുത്തുകാർക്ക് തങ്ങളുടെ രചനാസ്വാതന്ത്ര്യം നഷ്ടമായി.

പല പത്രസ്ഥാപനങ്ങളും കണ്ടുകെട്ടുകയോ പൂട്ടിക്കുകയോ ചെയ്തു. സ്വദേശാഭിമാനിയെ പോലെയുള്ള പത്രലേഖകർ നാടുകടത്തപ്പെട്ടു. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെയും എഴുത്തുസ്വാതന്ത്ര്യത്തിന്റെയും പേരിൽ സൽമാൽ റഷ്ദിയും തസ്ലീമ നസ്രീനും എൻഎഫ് ഹുസൈനും പെരുമാൾ മുരുകനും മുതൽ ഇങ്ങേയറ്റം എസ് ഹരീഷ് വരെ വേട്ടയാടപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും നമ്മുടെ കാലത്തിന്റെ മുറിവുകൾ. ഇപ്പോഴിതാ  തന്റെ സിനിമകളുടെ പേരിൽ വിജയ് എന്ന തമിഴ് താരം ആദായനികുതി വകുപ്പിന്റെ വേട്ടയാടലിന് ഇരയായി മാറിയിരിക്കുന്നു. വിജയ്‌യെ കുടുക്കിയത് തന്റെ സിനിമകളിലെ മാസ് ഡയലോഗുകളും സിനിമ കൈകാര്യം ചെയ്ത പ്രമേയങ്ങളുമാണത്രെ. ഭരണകൂടത്തിന് നേരെ വെല്ലുവിളികളുയർത്തുന്നവയായിരുന്നു അവയെന്നും അതുകൊണ്ടാണ് വിജയ്‌യെ  ആദായനികുതിയുടെ പേരിൽ ഭരണകൂടം നോട്ടമിട്ടിരിക്കുന്നതെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ  നോട്ടുനിരോധനം, ജിഎസ്ടി നികുതിനയങ്ങൾ എന്നിവയ്ക്കെതിരെയുള്ളവയായിരുന്നു വിജയ്‌യുടെ മെഴ്സൽ സിനിമ. തമിഴ്‌നാട്  സർക്കാരിന്റെ ചില തെറ്റായ നയങ്ങൾക്കെതിരെയും വിജയ് സിനിമകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഇവയും അധികാരികളെ വിറളിപിടിപ്പിക്കുകയുണ്ടായി. സിനിമയെന്നാൽ വെറും നേരം പോക്കിന് ഉള്ളവയല്ലെന്നും അവയ്ക്ക് സമൂഹത്തോടും ജനങ്ങളോടും ക്രിയാത്മകമായി സംവദിക്കാൻ കഴിയുന്നുണ്ടെന്നുമാണ് ഈ സംഭവങ്ങളെ  അടിസ്ഥാനപ്പെടുത്തി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.  തമിഴ് സിനിമയെന്നാൽ നമുക്ക് ചില തെറ്റായ ധാരണകളും മുൻവിധികളുമുണ്ട്. അതിമാനുഷികതയും അതിവൈകാരിതയും അവയുടെ മുഖമുദ്രകളാണത്രെ.  എന്നാൽ അവ ചിലപ്പോഴെങ്കിലും അങ്ങനെയല്ല എന്ന്  ഈ ചിത്രങ്ങൾ പറഞ്ഞുതരുന്നുണ്ട്.

തെറ്റായ രീതികൾക്കും നിയമങ്ങൾക്കുമെതിരെ പ്രതികരിക്കാനുള്ള സാധ്യതകളാണ് നാം കൈകാര്യം ചെയ്യുന്ന ഓരോ മാധ്യമങ്ങളും.  തിരുത്താനും നവീകരിക്കാനും മാറിനടക്കാനുമുള്ള അവസരങ്ങൾ നല്കുന്നവയാണ് ഇവയോരോന്നും. ഈ സാധ്യതകളെ നാം എന്തുമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണ് വരും തലമുറ നമ്മുടെ സാമൂഹ്യാവബോധവും സാംസ്‌കാരികാന്തസും നിശ്ചയിക്കാനുള്ള മാനദണ്ഡമാകുന്നത്.

Related articles

രണ്ടു ചായക്കടക്കാർ

കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.   ഇരുപത്തിരണ്ടുകാരിയായ  അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ...

കർക്കടകത്തെ അറിയാം

കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും  കർക്കടക വാവും രാമായണ പാരായണവുമാണ്. കാരണം ഇവയെല്ലാം മലയാളിയുടെ ജീവിതവുമായി അത്രയധികം ആഴപ്പെട്ടുകിടക്കുന്നവയാണ്....

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ...

നരനും നാരിയും നരയും

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം....

അടിച്ചാൽ തിരിച്ചടിക്കും!

അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള)...

പുതിയ പെൺകുട്ടികൾ

പുതിയൊരു സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ...

ഭാരതത്തെ സംബന്ധിച്ചുള്ള ചില കൌതുകകരമായ കാര്യങ്ങള്‍

1. ലോകത്തെ തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പോസ്റ്റ്‌ ഓഫീസ് ഭാരതത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏതാണ്ട് 1, 55,015 - ലധികം പോസ്റ്റ്‌ ഓഫീസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്....

ബക്കിംഗ്ഹാം (Buckingham) കൊട്ടാരം

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിംഗ്ഹാം (Buckingham) കൊട്ടാരം.  ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന...