രണ്ടു ചായക്കടക്കാർ

Share post:


കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.

  ഇരുപത്തിരണ്ടുകാരിയായ  അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ ഉപേക്ഷിച്ചു പോയ മകൾ. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. അമ്മയും ചേച്ചിയും അമ്മയുടെ ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം. രണ്ടു പെൺമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭർത്താവ് പടിയിറങ്ങിയപ്പോൾ കുടുംബം പോറ്റാനായി അനശ്വരയുടെ അമ്മയ്ക്ക ഹോട്ടൽ ജോലിക്കിറങ്ങേണ്ടിവന്നു. ആരുടെയും മുമ്പിൽ തലകുനിക്കാതെ, ആരുടെ മുമ്പിലും കൈനീട്ടാതെ അദ്ധ്വാനിച്ചു ജീവിക്കാൻ തയ്യാറായ അമ്മ  ഒരു മാതൃകയായി അനശ്വരയുടെ മനസ്സിൽ വളരുകയായിരുന്നു.  ചെറുപ്രായം മുതൽ തന്നെ അമ്മയെ  കഴിയും വിധത്തിൽ  അനശ്വര ചായക്കടയിൽ സഹായിക്കാറുണ്ടായിരുന്നു. നിയമ വിദ്യാർത്ഥിനിയായിരുന്നിട്ടും അതിൽ നിന്ന് പിന്തിരിയുന്നില്ല അനശ്വര. തങ്ങൾ നടത്തുന്ന ചെറിയ ചായക്കടയിൽ പൊറോട്ട ഉണ്ടാക്കലാണ് അനശ്വരയുടെ തൊഴിൽ.  പൊറോട്ടയെന്ന് കൂട്ടുകാർക്കിടയിൽ കളിപ്പേര് വീണിട്ടും താൻ പൊറോട്ട ഉണ്ടാക്കിയാണ് ജീവിക്കുന്നതും പഠിക്കുന്നതും എന്നതിൽ അവൾ അഭിമാനം കണ്ടെത്തുന്നു.

തൊഴിലിനോടും ജീവിതത്തോടുമുള്ള പ്രസാദാത്മകമായ വീക്ഷണമാണ് അനശ്വരയെ ശ്രദ്ധേയയാക്കുന്നത്. തിക്താനുഭവങ്ങളെ ആ പെൺകുട്ടി സൗമ്യമായി നേരിടുന്നു. ജോലിയുടെ മഹത്വം മനസ്സിലാക്കിക്കൊണ്ട് ജീവിക്കുന്നു. എൽഎൽബി പാസായി അഭിഭാഷകജോലി ഏറ്റെടുത്താലും പൊറോട്ട ഉണ്ടാക്കൽ അവസാനിപ്പിക്കില്ലെന്ന് തീരുമാനവുമുണ്ട് അനശ്വരയുടേതായിട്ട്.
നൈറ്റിയിടുന്ന പുരുഷൻ എന്ന പേരിലാണ് യഹിയാക്ക സോഷ്യൽ മീഡിയായിൽ ശ്രദ്ധേയനായത്. മുണ്ട് മടക്കിക്കുത്തിയത് അഴിച്ചിടാത്തതിന് സ്ഥലം എസ് ഐ കരണത്തടിച്ചതിന്റെ അപമാനത്തോടും വേദനയോടും സാധാരണക്കാരന്റെ പ്രതികരണം എന്ന നിലയിലാണ് യഹിയാക്ക നൈറ്റിയിടാൻ ആരംഭിച്ചത്. അത് പഴയകഥ. പക്ഷേ ചെറിയൊരു ചായക്കട നടത്തി അതിമോഹങ്ങളില്ലാതെ ജീവിക്കുന്നതിന്റെ പേരിലാണ് യഹിയാക്ക സമൂഹത്തിന് മാതൃകയാകുന്നത്. ഒരുപാട്  വെയിൽകൊള്ളുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വാടിപ്പോകാനുളള സാധ്യതയേറെയാണ്.

നിഷേധാത്മകമായ നിരവധി അനുഭവങ്ങളുടെ വെയിൽ കൊണ്ടിട്ടും വാടിപ്പോയില്ല എന്നതാണ് ഒന്നാം ക്ലാസുവരെ മാത്രം
പഠിച്ച യഹിയാക്കയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ചെറിയൊരു ചായക്കടയായി മാറിയെന്നതു മാത്രമാണ് യഹിയാക്കയുടെ ജീവിതത്തിന് ആകെക്കൂടി വന്ന മാറ്റം. പക്ഷേ ആ കടയിലെ വില വിവരപ്പട്ടികയാണ് നമ്മെ അമ്പരപ്പിക്കുന്നത്. ഊണിനും ഒരു പ്ലേറ്റ് കപ്പയ്ക്കും പത്തുരൂപ. ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക് 40 രൂപ. അതായത് അറുപത് രൂപ കൈയിലുണ്ടെങ്കിൽ യഹിയാക്കയുടെ കടയിൽ നിന്ന് കുശാലായി ഭക്ഷണം കഴിച്ചിറങ്ങാം.  അടിക്കടി സകലതിനും വില വർദ്ധനവുണ്ടാകുന്ന ഇക്കാലത്താണ് ഈ ചെറിയ തുകയ്ക്ക് യഹിയ ഭക്ഷണം വിളമ്പുന്നത് എന്നതാണ് അതിശയം.

ചായക്കടയിലെ സകല ജോലിയും യഹിയ ഒറ്റയ്ക്കാണ് ചെയ്യുന്നത് കൃത്രിമ പാചകക്കൂട്ടുകളോ.  ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. ദിവസം 500 രൂപ കിട്ടിയാൽ ഇയാൾ ഹാപ്പിയായി.  അന്യന്റെ അതിരുമാന്തി സ്വന്തം പുരയിടത്തിന്റെ വിസ്തീർണ്ണം വർദ്ധിപ്പിക്കുകയും ജോലി ചെയ്താൽ കൂലി കൊടുക്കാതിരിക്കുകയും കള്ളക്കടത്തു നടത്തിയും കഞ്ചാവ് വിറ്റും പണം സമ്പാദിക്കുകയും ചെയ്യുന്ന ആർത്തിപിടിച്ചവരുടെയും അസംതൃ്പതരുടെയും ഇടയിലാണ് ഈ മനുഷ്യൻ അദ്ധ്വാനത്തിന്റെ മഹത്വം കാട്ടിയും അമിതമായ ധനമോഹം ഇല്ലാതെയും മിതത്വത്തോടെ ജീവിക്കുന്നത്.

Related articles

കർക്കടകത്തെ അറിയാം

കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും  കർക്കടക വാവും രാമായണ പാരായണവുമാണ്. കാരണം ഇവയെല്ലാം മലയാളിയുടെ ജീവിതവുമായി അത്രയധികം ആഴപ്പെട്ടുകിടക്കുന്നവയാണ്....

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ...

നരനും നാരിയും നരയും

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം....

കലയെ പേടിക്കണം

അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്....

അടിച്ചാൽ തിരിച്ചടിക്കും!

അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള)...

പുതിയ പെൺകുട്ടികൾ

പുതിയൊരു സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ...

ഭാരതത്തെ സംബന്ധിച്ചുള്ള ചില കൌതുകകരമായ കാര്യങ്ങള്‍

1. ലോകത്തെ തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പോസ്റ്റ്‌ ഓഫീസ് ഭാരതത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏതാണ്ട് 1, 55,015 - ലധികം പോസ്റ്റ്‌ ഓഫീസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്....

ബക്കിംഗ്ഹാം (Buckingham) കൊട്ടാരം

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിംഗ്ഹാം (Buckingham) കൊട്ടാരം.  ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന...