ജോലിസമ്മർദം വീണ്ടും ചർച്ചയാകുമ്പോൾ…

Share post:

യുവ ബാങ്കുദ്യോഗസ്ഥയുടെ ആത്മഹത്യ ജോലി ഏല്പിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്ക് ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല ജോലിയിലെ സമ്മർദ്ദങ്ങൾ എന്നതാണ് ഒരു യാഥാർത്ഥ്യം. എന്നാൽ ചില പ്രത്യേക ജോലി ചെയ്യുന്നവർക്ക് ആ സമ്മർദം കടുത്തതായിരിക്കും എന്നു മാത്രം. മാർക്കറ്റിങ് എക്സിക്യൂട്ടീവായും മറ്റും ജോലി ചെയ്യുന്നവരുടെ സമ്മർദങ്ങൾ കനത്തതാണ്.  ഏറിയും കുറഞ്ഞും എല്ലാ ജോലികൾക്കും അതിന്റേതായ സമ്മർദമുണ്ട്.

ആഴ്ചയിലൊരു ദിവസമുള്ള ഓഫ് ഡേ ഒരർത്ഥത്തിൽ വീണ്ടും എനർജി ചാർജ് ചെയ്യാനുള്ള അവസരമാണ്. അതുപോലെ അവധിദിനങ്ങൾ. എന്നാൽ ചില ജോലികളിൽ  അതുപോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ജോലിയോടുള്ള ആത്മാർത്ഥതയും ജോലിയിലുളള സന്തോഷവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നവർക്കൊരിക്കലും ജോലിയിൽ സന്തോഷം കണ്ടെത്താൻ കഴിയില്ല. അതുപോലെ തൊഴിലിടങ്ങളിൽ ആരോഗ്യകരമായ സൗഹൃദബന്ധങ്ങൾ രൂപപ്പെടുത്തിയിട്ടില്ലാത്ത ഒരാൾക്കും അവിടെ തുടരാൻ കഴിയില്ല. ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ജോലികൾ അന്നു തന്നെ ചെയ്തുതീർക്കാൻ ശ്രമിക്കുക. നാളെ ചെയ്യാം എന്ന് കരുതി മാറ്റിവയ്ക്കുന്ന ജോലികൾ വലിയ ഭാരമാണ് ഉദ്യോഗസ്ഥരിൽ ഏല്പിക്കുന്നത്. കൃത്യസമയത്ത് ജോലിക്ക് വരുന്നതുപോലെ പ്രധാനപ്പെട്ടതാണ് കൃത്യ സമയത്ത് ജോലി പൂർത്തിയാക്കി ഓഫീസ് വിടുന്നതും. എന്നാൽ ചില മാനേജുമെന്റുകളുടെ തെറ്റായ ധാരണ നിശ്ചിത സമയം കഴിഞ്ഞും ജോലി ചെയ്യുന്നവർക്ക് മാത്രമാണ് സ്ഥാപനത്തോട് ആത്മാർത്ഥതയുള്ളൂ എന്നാണ്. ഒരാൾ തന്നിൽ ഏല്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ കൃത്യസമയത്ത്  പൂർത്തിയാക്കുന്നുണ്ടെങ്കിൽ, കൃത്യസമയത്ത്ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെങ്കിൽ അതിന്റെ പേരിൽ ആ വ്യക്തിയെ അഭിനന്ദിക്കുകയാണ് വേണ്ടത്.

ഒരു സ്ഥാപനത്തിന് വേണ്ടിയും തീറെഴുതികൊടുക്കപ്പെട്ടതല്ല ഒരു വ്യക്തി ജീവിതവും. സ്ഥാപനത്തെ ഉദ്യോഗസ്ഥന് വേണ്ടതുപോലെ തന്നെ സ്ഥാപനത്തിന് ഉദ്യോഗസ്ഥനെയും വേണം. അത്തരമൊരു പരസ്പരവിശ്വാസവും ധാരണയും ആവശ്യകതയും ഉണ്ടെങ്കിൽ ജോലിയുടെ അന്തരീക്ഷം സുഗമമായി മുന്നോട്ടുപോകും. സ്വന്തം സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജോലി ചെയ്ത് നടുവൊടിച്ച്  സ്ഥാപനങ്ങളിൽ നിന്ന് ചണ്ടിപോലെ വലിച്ചെറിയപ്പെടുന്നവർ ഒരുപാടുപേരുണ്ട്. അതുകൊണ്ട് വാങ്ങുന്ന പ്രതിഫലത്തോട് കൂറുപുലർത്തി കൊണ്ടുതന്നെ സ്വന്തം സന്തോഷങ്ങൾ നഷ്ടപ്പെടുത്താതെ ജോലി ചെയ്യുക.  വിനോദങ്ങളിൽ ഏർപ്പെടുക. മുഴുവൻ സമയവും ജോലി ചെയ്താൽ മുഴുവൻ കാലം ജോലി ചെയ്യാൻ കഴിയില്ലെന്ന് മറന്നുപോകരുത്. സ്വന്തം സന്തോഷം മറന്നുപോകാതെ ജോലിയിൽ സന്തോഷം കണ്ടെത്തണം.

Related articles

സഹായം

സഹായം ചോദിക്കുന്നത് അത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരോടാണ്. ഇത്തിരിയെങ്കിലും ഉറപ്പ് ഉളളവരോടാണ്. എന്നിട്ടും അവരുടെ സാഹചര്യം ചിലപ്പോൾ നമ്മെ സഹായിക്കാൻ കഴിയുന്നവയായിരിക്കണമെന്നില്ല, അതിന്റെ പേരിൽ അവരോട്...

വിശ്രമംവേണം തലച്ചോറിനും

രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം...

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...