മുഴുവൻ കുറ്റവും പങ്കാളിക്ക്

Share post:

ദാമ്പത്യത്തിൽ വഴക്കുണ്ടാകുക സാധാരണം. പക്ഷേ എപ്പോൾ വഴക്കുണ്ടായാലും അതിനെല്ലാം കാരണം  മറ്റേ ആൾ മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാൻ പങ്കാളി ശ്രമിക്കുന്നുണ്ടോ? എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല തെറ്റെല്ലാം പങ്കാളിയുടേത്. ഇതാണ് അവരുടെ മട്ട്.  സ്വന്തം കുറ്റങ്ങളെ ബോധപൂർവ്വം മറച്ചുവയ്ക്കുകയും പങ്കാളിയെ എപ്പോഴും പ്രതിസ്ഥാനത്ത് ചേർക്കുകയും ചെയ്യുന്ന ഇത്തരം രീതി തെല്ലും ആരോഗ്യകരമല്ല.  പതിവായി  ഇത്തരം ആരോപണങ്ങൾക്ക് വിധേയരാകുന്നത് ഭാര്യയോ ഭർത്താവോ ആരുമായിരുന്നുകൊള്ളട്ടെ അവർക്ക് ക്രമേണ തങ്ങളിൽ തന്നെ  സംശയവും ആശയക്കുഴപ്പവും ഉടലെടുക്കുകയും ചെയ്യും.

പങ്കാളിക്കെതിരെ അകാരണമായി ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യക്തികളെ അല്പം അകന്നു നിന്ന് വിലയിരുത്തുകയും വീക്ഷിക്കുകയുമാണെങ്കിൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അവർ ആരോപിക്കുന്ന കുറ്റങ്ങളെല്ലാം അവരുടെതന്നെ കുറ്റങ്ങളാണ്. സ്നേഹമില്ലെന്നോ പരിഗണനയില്ലെന്നോ തുടർച്ചയായി പങ്കാളിയെക്കുറിച്ച് കുറ്റം ആരോപിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ സ്നേഹമില്ലാത്തതും പങ്കാളിയെ പരിഗണിക്കാത്തതുമായ വ്യക്തിയായിരിക്കും. തന്റെ കുറവുകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അവർ ഇങ്ങനെയുളള ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജീവിതപങ്കാളിയുടെ മേൽ സംശയം വച്ചുപുലർത്തുന്നവരും സ്വഭാവഹത്യ നടത്തുന്നവരും ചിലരെങ്കിലും തെളിവില്ലാതെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ്. 

പങ്കാളിയിൽ നിന്നുളള  അകാരണവും നിരന്തരവുമായ കുറ്റാരോപണങ്ങൾ കേട്ട് മനസ്സ് തളർന്ന ഒരുപാടുപേർ നമുക്കു ചുറ്റിനുമുണ്ട്. അസ്വസ്ഥകരമായ അത്തരം ബന്ധത്തിൽ തുടരുന്നതുമൂലം അവരുടെ മാനസിക നില പോലും ക്രമേണ തകരാറിലാവും. അതുകൊണ്ട് ഇത്തരം സൂചനകൾ ആവർത്തിക്കുമ്പോൾ തിരുത്താനും മുൻകരുതലുകളെടുക്കാനും തയ്യാറാവണം.

യഥാർത്ഥമായ സ്നേഹബന്ധത്തിലേക്കും ദൃഢമായ വ്യക്തിബന്ധത്തിലേക്കുമാണ് വളരാൻ  ശ്രമിക്കുന്നതെങ്കിൽ ആദ്യം അവസാനിപ്പിക്കേണ്ടത്  പഴിചാരലും കുറ്റം കണ്ടുപിടിക്കലുമാണ്.  മറ്റെയാളെ തിരുത്താൻ പോകുന്നതിന് മുമ്പ് ആദ്യം സ്വയം തിരുത്തിക്കാണിക്കൂ.

സ്ഥിരമായി ഒരാൾ മാത്രം കുറ്റക്കാരനും സ്ഥിരമായി ഒരാൾ മാത്രം കുറ്റവിമുക്തനുമാകുന്ന രീതി ദാമ്പത്യബന്ധത്തിൽ എന്നല്ല ഒരു ബന്ധത്തിലും നല്ലതല്ല എന്നുകൂടി ഓർമ്മിക്കണം.

Related articles

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ...

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും...