പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്. മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ. ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...
അഭിപ്രായങ്ങൾ മാറാത്തത് മരിച്ചുപോയവർക്ക് മാത്രമാണ് എന്നാണ് ചൊല്ല്. ശരിയാണ് ജീവിച്ചിരിക്കുന്നവരെന്ന നിലയിൽ ചിലപ്പോഴൊക്കെ പലകാര്യങ്ങളിലും നാം അഭിപ്രായം മാറ്റിപറയാറുണ്ട്. അഭിപ്രായങ്ങൾ മാറുന്നത് കാഴ്ചപ്പാടുകൾ മാറുന്നതുകൊണ്ടാണ്. ജീവിതവീക്ഷണത്തിൽ വന്ന മാറ്റം കൊണ്ടാണ്. എന്നാൽ ആദർശങ്ങൾ...
വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന...
പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു. ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ......
21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11 മാസത്തിനിടെ സംഭവിച്ചതു പറയാനേറെയുണ്ട്. മനുഷ്യരെ നേരിട്ടു ബാധിക്കുന്നതും...
മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന് ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ...
NOയിൽ ചിലപ്പോൾ ചില നേരങ്ങളിൽ ജീവിതം വഴിമുട്ടി നിന്നുപോയിട്ടുള്ളവരാകാം നമ്മളിൽ ചിലരെങ്കിലും. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ടുപോയ അംഗീകാരങ്ങൾ, സഹായം ചോദിച്ചിട്ടും തിരസ്ക്കരിക്കപ്പെട്ട വേളകൾ, സ്നേഹത്തോടെ മുമ്പിലെത്തിയിട്ടും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ. എല്ലായിടത്തും നമുക്ക് കിട്ടിയത് ഒരു...
ഏറെ പ്രചോദനാത്മകമായ രണ്ടുജീവിതങ്ങളെക്കുറിച്ച് എഴുതാമെന്നാണ് വിചാരിക്കുന്നത്. ഒന്ന് ലതയാണ്. നമ്മുടെ സാക്ഷാൽ ലതാ മങ്കേഷ്ക്കർ. രണ്ടാമത്തെയാൾ ബാബുവാണ്. പാലക്കാട് മലമ്പുഴയിലെ മലയിൽ കാൽവഴുതി വീണ ബാബു. അമ്പേ വ്യത്യസ്തരായ ഈ രണ്ടുവ്യക്തികൾ തമ്മിൽ...
പ്രായമായ ഒരു ബന്ധു കഴിഞ്ഞദിവസം വിളിച്ചപ്പോൾ പറഞ്ഞതാണ് ഇക്കാര്യം. ഭാര്യയ്ക്കും മകനും കോവിഡ് പോസിറ്റീവാണ്. മകളുടെ കുട്ടിയും ഇദ്ദേഹവുമാണ് വീട്ടിലുള്ളത്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയൽക്കാർ ജനാലകൾപോലും തുറക്കാറില്ല. ഒരു അത്യാവശ്യത്തിന് പുറത്തുപോകാൻ...
വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ആ വാക്കിന് വലിയ പ്രാധാന്യമുണ്ട്. രാജി. രാജിക്ക് ഇംഗ്ലീഷിലെ റെസിഗ്നേഷൻ എന്നത് മാത്രമല്ല അർത്ഥമെന്ന് തോന്നുന്നു. സന്ധിയാവുക, രമ്യതയിലാവുക, ഒത്തുതീർപ്പാകുക എന്നെല്ലാം കൂടി അതിന് അർത്ഥമുണ്ട്. രണ്ടു വ്യക്തികൾ...
വളർച്ച മുരടിച്ച അവസ്ഥയാണ് വാർദ്ധക്യം. അതായത് ഇനി വളരാൻ ബാക്കിയില്ലാത്ത അവസ്ഥ. വൃദ്ധരെ നോക്കൂ ജരയും നരയും ബാധിച്ചവർ. അവരുടെ ഭാവിയിൽ ഇനി യൗവനത്തിന്റെ വസന്തങ്ങളില്ല. വളർച്ചയുടെ കുരുന്നിലകൾ പൊട്ടിമുളയ്ക്കാനുമില്ല.ലോക വയോജന ദിനമാണ്...
നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്. അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ അനേകരുണ്ട്. അതുകൊണ്ട് കഴിവിനെക്കാൾ വലുത് എപ്പോഴും വിജയമാണ്....