Editorial

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടൂ വിജയങ്ങൾ. പ്രിയപ്പെട്ടവരുടെ  A+ വിജയാഘോഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കാൻ എല്ലാവരും ഒന്നുപോലെ മത്സരിച്ചിരുന്നു. എന്നാൽ അതിനിടയിൽ...

നിലനില്ക്കുന്ന നല്ല തീരുമാനങ്ങൾക്കൊപ്പം

'നദികൾക്കൊരിക്കലും അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാനാവില്ല. എന്നിട്ടും എല്ലാ നദികൾക്കും കൃത്യമായ ഒരു തുടക്കസ്ഥാനമുണ്ട്.' എവിടെയോ പറഞ്ഞുകേട്ട ഒരു വാചകമാണ് ഇത്. 'നന്നായി തുടങ്ങിയാൽ പാതിയോളമായി' എന്ന് മറ്റൊരു ചൊല്ലും ഉണ്ട്. ഇതാ വീണ്ടും...

നന്മകൾക്ക് അവസാനമില്ല

ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.  ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ പലപ്പോഴും പിടുത്തം തരാതെ രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ ഒരു പൂവോ പൂന്തോട്ടമോ കാണുകയാണെങ്കിൽ  പൂമ്പാറ്റകൾ അതിൽ ആകർഷിതരായി മാറും. അപ്പോൾ...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില കിണറുകൾ മഴക്കാലത്തെന്നതുപോലെ വേനൽക്കാലങ്ങളിലും വെള്ളം നിറഞ്ഞവയായിരിക്കും. ചില...

ഒപ്പമുണ്ട്…

വഴികളിൽ ഒറ്റപ്പെട്ടുപോകുന്നവരുണ്ട്, വഴിയറിയാതെ വിഷമിക്കുന്നവരുണ്ട്, വഴി തെറ്റിപ്പോയവരുണ്ട്.. ഇനി മുതൽ അത്തരക്കാർക്കെല്ലാം കൂടെ ഒപ്പമുണ്ട്. വഴി പറഞ്ഞുതരുന്ന മാർഗ്ഗദർശിയായിട്ടല്ല, എല്ലാറ്റിനും മീതെ ഉയർന്നുനില്ക്കുന്ന മാർഗ്ഗദീപമായിട്ടുമല്ല. മറിച്ച് നിങ്ങളെ മനസ്സിലാക്കുന്ന ഒരാളായി... കേൾക്കാൻ സന്നദ്ധതയുള്ള...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ  ആവശ്യമായ മരുന്ന്. ഈ...

കാഴ്ച

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ...

ശാന്തം

സ്വച്ഛമായി ഒഴുകുന്ന ഒരു പുഴ. തീരത്ത് നിന്ന് ആരോ അതിലേക്ക് വലിച്ചെറിയുന്ന ചെറിയൊരു കല്ല്. ഇത്തിരിനേരത്തേക്കെങ്കിലും പുഴയുടെ നിർഗ്ഗളതയെ ഭഞ്ജിക്കാൻ ആ കല്ലിന് വളരെ എളുപ്പം കഴിയുന്നു. വലുപ്പമല്ല പുഴയുടെ സ്വസ്ഥത നഷ്ടപ്പെടുവാൻ...

തുടക്കം

അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി  മാമ്പഴം  കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...

പുതുവർഷത്തിൽ പുതുതാകാം

സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ്  ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം?  വീണ്ടും ഒന്നിൽ നിന്ന്...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്....