ഞാനും മീനും പക്ഷിയും

Share post:


ഒരസ്തമയത്തിന്റെ പടിവാതിലിൽ
തിരകളോട്
കടലിന്റെ വസന്തങ്ങളെക്കുറിച്ച് ചോദിച്ച് ചോദിച്ചു
കടലാഴങ്ങളിലേയ്ക്ക് ഞാനെന്നെ കൊണ്ടുപോകവേ,  
എന്നിലേക്കോടിയെത്തിയൊരു
നക്ഷത്രമത്സ്യം ,
മെഡിറ്ററേനിയൻ
തീരങ്ങളിലെപ്പെഴോ പരിചിതമായ
നീലക്കണ്ണുള്ള  സ്വർണ വാലൻ

സമുദ്രങ്ങളിൽ നിന്നും സമുദ്രങ്ങളിലേക്ക്
ദേശാടനത്തിന് വന്നവനാണവൻ

അവനെ
നെഞ്ചോടു ചേർത്തുപ്പിടിച്ചു
മണൽമെത്തയിൽ  ആകാശം നോക്കി
മലർന്നു കിടന്ന നേരം

ആകാശത്തിന്റെ അനന്തതയിലേക്കെറിഞ്ഞൊരു
ചൂണ്ടയിൽ
ഒരു പക്ഷി  കുരുത്തിടുന്നു
സൈബീരിയൻ മലനിരകളിൽ നിന്നും പറക്കവേ
കൂട്ടം തെറ്റിയ പക്ഷിയാമവൻ
രക്ഷക്കായ് കേഴവേ
സ്വതന്ത്രയായവൻ
മഞ്ഞിൽ പുതഞ്ഞ തടാകങ്ങളേയും
വഴിയോര വിസ്മയങ്ങളേയും
പറഞ്ഞു കൊണ്ടേയിരുന്നു

അങ്ങനെയങ്ങനെയങ്ങനെ
ഒരു ഭൂമിയും
ഒരാകാശവും
ഒരു കടലും
കാല ദേശ ജാതി  വർണ ഭേദങ്ങളറിയാതെ
ഒരു സന്ധ്യയിൽ പുതിയൊരു ലോകമെഴുതീടവേ
അവരറിഞ്ഞതേയില്ല
സൂര്യനസ്തമിച്ചതും
ചന്ദ്രൻ നിലാവ് പെയ്തതും
തിരമാലകൾ ആഞ്ഞടിച്ച് ഇരുട്ട് കീറി മുറിഞ്ഞതും…

ഒടുവിലാത്മമിത്രങ്ങൾ ഞങ്ങൾ മൂന്നുപേർ
ഭൂമിയും കടലും ആകാശവും
പരസ്പരം വെച്ചുമാറി
ഉടലും ഉള്ളവും പകുത്ത്
മൂന്ന് ദിക്കിലേയ്ക്കായ് പിരിയവേ
ദൈവം ചിരിച്ചു

അനീഷ് ഹാറൂൺ റഷീദ്

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...