സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

Share post:

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ് സൈക്കിളിംങ്.  ആരോഗ്യരംഗത്തെ വിദഗ്ധർ പരക്കെ അംഗീകരിച്ചിട്ടുള്ള ഒന്നുകൂടിയാണ് സൈക്കിളിംങ്. കലോറി കത്തിച്ചുകളയാനും കാലിന്റെ മസിലുകൾ ദൃഢപ്പെടുത്താനും കാർഡിയോവാസ്‌ക്കുലർ ഹെൽത്തിനും ഒരേപോലെ സൈക്കിളിംങ് പ്രയോജനപ്പെടുന്നുണ്ട്. ആരോഗ്യകാര്യങ്ങളിൽ ഗുണം ചെയ്യുന്നു എന്നതിന് പുറമെ ഇന്ധനങ്ങളുടെ പൊള്ളുന്ന വിലയ്ക്കുള്ള മറുപടികൂടിയാണ്  ഇത്. പുകയോ മറ്റ് മാലിന്യങ്ങളോ പുറന്തള്ളാത്തതുകൊണ്ട് പരിസ്ഥിതിക്കും അനുയോജ്യമാണ് ഇത്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

 പ്രായപൂർത്തിയായ വ്യക്തികളെ സംബന്ധിച്ചിടത്തോളം സൈക്കിളിംങ് മാനസികാരോഗ്യം കൂടുതലായി സൃഷ്ടിക്കുന്നു. സ്‌െട്രസ് കുറയ്ക്കാനും ഉത്കണ്ഠകൾ ഇല്ലാതാക്കാനും വിഷാദത്തോട് പട പൊരുതാനും സൈക്കിളിങ് സഹായിക്കുന്നതായി അടുത്തകാലത്ത് നടത്തിയ ചിലപഠനങ്ങൾ പറയുന്നു. ഇതിലൂടെ ന്യൂറോകെമിക്കലുകൾ പുറന്തള്ളപ്പെടുന്നു. ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

എല്ലാദിവസവും വെറും മുപ്പത് മിനിറ്റ് സൈക്കിൾ ചവിട്ടാമോ?  നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  രോഗങ്ങൾ കുറയ്ക്കാനും ഇൻഫെക്ഷൻ ഇല്ലാതാക്കാനും ഇതു സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

 ശരീരത്തിലെ അമിതകൊഴുപ്പ് നീക്കംചെയ്യാനും ശരീരഭാരം കുറയ്ക്കാനും സൈക്കിൾ ചവിട്ടുന്നത് നല്ലതാണ്. ഇതിലൂടെ കൂടുതൽ കലോറി കത്തിച്ചുകളയുന്നു. ഇതിന് പുറമെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഹാർട്ട് റേറ്റ് വർദ്ധിക്കുന്നു. സ്ഥിരമായി 20 മിനിറ്റ് സൈക്കിൾ ചവിട്ടിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ കുറയ്ക്കാനാവുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.മസിലുകളുടെ ശക്തി വർദ്ധിപ്പിക്കാനും ഇതേറെ സഹായകരമാണ്.

എല്ലാവർക്കും ഉപയോഗിക്കാവുന്നത്

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ആരോഗ്യമുള്ളവനെന്നോ ആരോഗ്യം കുറവുള്ളവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും അനുയോജ്യമാണ് സൈക്കിംളിങ്. അധികം പണച്ചെലവില്ലാതെ ഉപയോഗിക്കാനും സാധിക്കും.

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...