അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ് നമ്മളെന്നു പറഞ്ഞാൽ എല്ലാവരും എതിർക്കാൻ വരും എന്നത് ഉറപ്പാണ്. പക്ഷേ താഴെ പറയുന്ന ചില കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എതിർപ്പിന്റെ ശക്തി...
എല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഹ്രസ്വയാത്രകൾ മുതൽ ദീർഘദൂരയാത്രകൾ വരെ. ചില യാത്രകൾ വാഹനങ്ങളിൽ... മറ്റ് ചില യാത്രകൾ കാൽനടയായി... എങ്ങനെ യാത്ര ചെയ്താലും ആഗ്രഹം ഒന്നുമാത്രമായിരിക്കും. യാത്ര എളുപ്പമായിരിക്കണം. വഴി സുഗമമായിരിക്കണം. നല്ലതായിരിക്കണം....
ആരാണ് ഭാഗ്യവാൻ എന്ന് പറയുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമായി കടന്നുവരുന്നത്. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നവരെക്കുറിച്ചായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നരാണ് ഭാഗ്യവാൻമാർ. എന്നാൽ വലിയ തുക സമ്മാനമായി ലഭിച്ചവരിലും...
ഒരു വിദ്യാലയം തുറക്കുന്നവൻ ഒരു കാരാഗൃഹം അടയ്ക്കുകയാണ് ചെയ്യുന്നത് - വിക്ടർ ഹ്യൂഗോ.കേവലം അറിവിനപ്പുറം സമഗ്രമായ വികസനത്തിലൂടെ നെറിവുള്ള തലമുറകളെ രൂപപ്പെടുത്താനുള്ള ഇടമാണ് വിദ്യാലയങ്ങൾ. എന്നാൽ ഈ ലക്ഷ്യം സാധിക്കുന്നതിൽ വിദ്യാലയങ്ങൾ വിജയിക്കുന്നുണ്ടോ...
മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ മനസ്സിരുത്തി ചിന്തിച്ച നാളുകളാണിത്.
തിരമാലകളെ കീറിമുറിച്ചു ലക്ഷ്യത്തിലേക്കു നീങ്ങിയ കപ്പൽ നടുക്കടലിൽ തീപിടിച്ചു കത്തുന്നു. നിറയെ സഞ്ചാരികളുമായി ആകാശത്തേക്കു പറന്നുയർന്ന വിമാനം...
ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്. എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും പോലെയുള്ളവരെ നോക്കൂ. ഒരു ദിവസം തന്നെ അവർക്ക്...
മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓർക്കുന്നില്ല. ജനനത്തിനും മരണത്തിനും ഇടയിലുള്ള അന്തരമാണ് മനുഷ്യ ജീവിതം. സ്വപ്‌നങ്ങൾ കാണുവാനും സ്വപ്‌നങ്ങൾ...
ആർക്കും വേണ്ടാത്തവരുണ്ട്. അവരെത്രെ വൃദ്ധർ. അല്ലെങ്കിൽ പറയൂ അവരെ ഇവിടെ എത്രപേർക്ക് ആവശ്യമുണ്ട്? വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ചിലപ്പോൾ ദയാലുവായ ചിലർ ഏറ്റെടുത്തുവളർത്തിയേക്കാം. മഴ നനഞ്ഞു കയറിവന്ന ഒരു പൂച്ചക്കുട്ടിയെയോ...
സംശയമെന്ത്, എല്ലാ സ്നേഹവും വിശ്വസിക്കാൻ കൊള്ളാവുന്നതല്ല. എല്ലാ സ്നേഹത്തിലും ആശ്രയിക്കാനും കഴിയില്ല. സ്നേഹം പല രീതിയിലാണ് പ്രകടമാകുന്നത്... പല രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരാളുടെ സ്നേഹം തന്നെ ഓരോരുത്തരോടും എത്രയോ വ്യത്യസ്തമായ രീതിയിലാണ്....
ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?
ഇനി ഉത്തരം പറയാം. എല്ലാവരുടെയും...
ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച ജോലിയോ പരീക്ഷാവിജയമോ അംഗീകാരമോ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊരാൾക്ക് അതു കിട്ടുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നതിന് കാരണം അസൂയ മാത്രമല്ല അയാൾ എന്റെ...
ജീവിതം ഒരു ടാക്സി വാഹനം പോലെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ഊഴം കാത്ത്, വരിവരിയായികിടക്കുന്ന ഓട്ടോറിക്ഷയോ കാറുകളോ പോലെയൊന്ന്.
ആരെങ്കിലുമൊക്കെ കയറിവരുമ്പോഴാണ് ടാക്സിക്ക് ജീവനുണ്ടാകുന്നത്. യാത്രക്കാരുടെ ആവശ്യം അറിഞ്ഞാണ് അത് മുന്നോട്ടുപോകുന്നത്. അതിന് സ്വന്തമായ ലക്ഷ്യമില്ല....