തോല്പിക്കാനുള്ള വഴി

Share post:

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച ജോലിയോ പരീക്ഷാവിജയമോ അംഗീകാരമോ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊരാൾക്ക് അതു കിട്ടുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നതിന് കാരണം അസൂയ മാത്രമല്ല അയാൾ എന്റെ പിന്നിലായിപ്പോയില്ലല്ലോ എന്ന വിചാരമാണ്. ഒരാളെയെങ്കിലും പരാജയപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന സങ്കടമാണ്. ഒരാളെ തോല്പിച്ചാൽ മാത്രമേ തനിക്ക് വിജയിക്കാൻ കഴിയൂ എന്ന് കരുതുന്നത് മൗഢ്യമാണ്. അത് വികലമായ കാഴ്ചപ്പാടാണ്. എന്നാൽ ഇങ്ങനെയല്ലാതെയും ചില വിജയങ്ങൾ നമുക്ക് അവകാശമാക്കാനും അതിന്റെ പേരിൽ അഭിമാനിക്കാനും നമുക്ക് സാധിക്കും. ചിലർ നമ്മെ വല്ലാതെ അവഗണിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യുന്നവരായിരിക്കും.

ഓ, അവന് അതൊന്നും സാധിക്കില്ല,അവന് അത്രയുമേ പറ്റൂ.. എന്നൊക്കെയുള്ള ചില രീതികളിൽ നമ്മുടെ സാധ്യതകൾക്കും കഴിവുകൾക്കും അതിർവരമ്പുകൾ നിശ്ചയിക്കുന്നവരാണ് അവർ. ഇത്തരം ചില വിധിപ്രസ്താവങ്ങൾ കേട്ട് മനസ്സു മടുക്കാതെയും പിന്തിരിയാതെയും അത്തരം കാര്യങ്ങൾ ചെയ്തുകൊടുത്തും അതിൽ വിജയിച്ചും കാണിച്ചുകൊടുക്കുക എന്നതാണ് അതിലൊരു മാർഗം. 

ചിലർ നമ്മെ എപ്പോഴും നിരാശരും സങ്കടപ്പെട്ടവരും പരാജിതരുമായി കാണാനാണ് ആഗ്രഹിക്കുന്നത്. അത്തരക്കാരുടെ മുമ്പിൽ ഏറ്റവും സന്തോഷത്തോടെ ജീവിക്കുക. സന്തോഷവാന്മാരായിരിക്കുക. ഇതിലൂടെ നമ്മുടെ എതിരാളികൾ പരാജിതരാകും.

അന്യായമായ ദ്രോഹങ്ങൾക്ക് നമ്മെ ഇരകളാക്കിയിട്ടുള്ള ചില വ്യക്തികളുണ്ട്.  നമ്മെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നവരും സൽപ്പേരു നശിപ്പിക്കുന്നവരും.നമുക്ക് അവരുടെ കുപ്രചരണങ്ങളെ അവസാനിപ്പിക്കാൻ സാധിക്കുകയില്ല.  എന്നാൽ ആ കുപ്രചരണങ്ങളുടെപേരിൽ അവരോട് ശത്രുത പുലർത്താതിരിക്കുക. അവരെ അതിനു പ്രേരിപ്പിച്ചത് നമ്മോടുള്ള അസൂയയാണെന്നും നമ്മുടെ വളർച്ചയിലുളള അസഹിഷ്ണുതയാണെന്നും മനസ്സിലാക്കിക്കഴിഞ്ഞാൽ അവിടെ വിജയിക്കുന്നത് നമ്മളാണ്. മാത്രവുമല്ല ഏതെങ്കിലും ഒരു സന്ദർഭത്തിൽ ആ വ്യക്തിയെ സഹായിക്കേണ്ടതായ സാഹചര്യം നമുക്ക് ഒത്തുവന്നാൽ അയാളെ സഹായിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക. തീർച്ചയായും അത് അയാളുടെ പരാജയവും നമ്മുടെ വിജയവുമായിരിക്കും.

Previous article
Next article

സമസ്യ

Related articles

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...