മറന്നുപോകരുതാത്ത ചില പാഠങ്ങൾ

Date:

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ പേരു കേൾക്കുമ്പോൾ, മുഖം ഓർമ്മിക്കുമ്പോൾ അവർ നമുക്കു നല്കിയ വികാരം മനസ്സിലേക്ക് വരുന്നത്. അമിതചിന്തകൾ ഒരിക്കലും ഗുണം ചെയ്യുന്നവയല്ല. അമിതമായി ചിന്തിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നില്ല, എന്നാൽ പുതിയ പല പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാനും അമിതചിന്തകൾ കാരണമാവാം.  

ഭയം മൂലം പല കാര്യങ്ങളും ചെയ്യാൻ നാം മടിക്കുന്നു. എന്നാൽ ഇപ്രകാരം ചെയ്യാൻ നാം മടിക്കുന്ന കാര്യങ്ങളാണ് പലപ്പോഴും ഏറ്റവും വലിയ വളർച്ചയിലേക്ക് നയിക്കുന്നവയായി മാറുന്നത്. ഭയപ്പെട്ടു നിന്നാൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. ഭയക്കുന്നതെന്തോ അതു ചെയ്യുക. അപ്പോൾ വിജയിക്കാൻ കഴിയും.
പുറത്തുകാണുന്നതല്ല സന്തോഷം. ഒരാൾ ചിരിക്കുന്നുവെന്നതുകൊണ്ട് അയാളുടെ ഉള്ളിൽ സന്തോഷം ഉണ്ടായിരിക്കണമെന്നില്ല. സന്തോഷങ്ങൾ മനസ്സുകളിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരാളോട് ക്ഷമിക്കുന്നത് അവർക്ക് നാം കൊടുക്കുന്ന സൗജന്യമല്ല. അവരെ സ്വതന്ത്രരാക്കുകയുമല്ല.  അവരെ സ്വതന്ത്രരാക്കുന്നതിനെക്കാൾ ക്ഷമിക്കുന്നതിലൂടെ നാം നമ്മെ തന്നെ സ്വതന്ത്രരാക്കുകയാണ് ചെയ്യുന്നത്.

ജീവിതം എല്ലായ്പ്പോഴും ആസൂത്രണം ചെയ്തതുപോലെ പോകില്ല, അത് അപ്രതീക്ഷിതമായ പലതും നമുക്കുവച്ചുനീട്ടുന്നു.

നെഗറ്റീവ് ആളുകൾ നിങ്ങളിൽ നിന്ന് ജീവിതം വലിച്ചെടുക്കുന്നു  അതുകൊണ്ട് നിങ്ങളുടെ ബന്ധങ്ങളെ വിവേകത്തോടെ തിരഞ്ഞെടുക്കുക.നന്ദിയുള്ള ഒരു ഹൃദയം ചെറിയ കാര്യങ്ങളെ പോലും അനുഗ്രഹങ്ങളാക്കി മാറ്റുന്നു.നിങ്ങൾ സ്വയം ആവർത്തിച്ച് പറയുന്നതെന്തും, നിങ്ങളുടെ മനസ്സ് വിശ്വസിക്കും. നല്ലതുപറയുക, നല്ലതു ചിന്തിക്കുക, നല്ലതു ജീവിതത്തിൽ സംഭവിക്കും.

പരാജയപ്പെടുക എന്നതിനർത്ഥം നിങ്ങൾ ദുർബലനാണെന്നല്ല  നിങ്ങൾ ശ്രമിക്കുന്നു എന്നാണ്. പരാജയപ്പെട്ടുവെന്നതുകൊണ്ട് ഒന്നും അവസാനിപ്പിക്കാതിരിക്കുക.

More like this
Related

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ,...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ്...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ്...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ...

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...