''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ പറ്റണമെന്നില്ല. കരഞ്ഞാൽ തന്നെ ഒരാൾക്കും അത് മനസിലാകണമെന്നില്ല.നീ മരിച്ചാൽ ഞാൻ...
സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ വേരുകളുണ്ട്. ബൈബിളിൽ കായേനും ആബേലും: ബലിയർപ്പിക്കാനാണ് രണ്ടു പേരു വന്നത്. ശ്രേഷ്ഠമായവ സമർപ്പിച്ച ആബേലിന്റെ ബലി സ്വീകരിക്കപ്പെട്ടു, കായേൻ തിരസക്കരിക്കപ്പെട്ടു....
ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ?
മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക് പറക്കുമ്പോൾ തൊട്ട്,എന്തൊരു ആവേശമാണതിന്.
അതിനെ കാത്തിരിക്കുന്ന ഓരോരോ ജീവിതങ്ങളേയും കൃത്യമായി അറിയുന്നുണ്ടത്.
ദാഹിച്ചു വലഞ്ഞിരിക്കുന്നഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്കുടിനീരാവുംചുട്ടുപൊള്ളിക്കിടക്കുന്നഒരു മണൽത്തരിയുടെ നെഞ്ചിൽ കുളിർജലംതളർന്നു കിടക്കുന്നഒരു കുഞ്ഞു ചെടിയുടെ വേരിൽ അമൃതകണമാവും...
എഴുപതുകളുടെ അവസാനത്തിലും, എൺപതുകളുടെ ആദ്യപാദത്തിലുമായി കേരള സർക്കാർ ആലോചിച്ച് പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപെട്ട അനേകം ജല വൈദ്യുത പ്രോജക്റ്റുകളിലൊന്നിൽ, ഒരു താൽക്കാലിക വാച്ച്മേൻ ആയാണ് അയാൾ നിയമിക്കപെട്ടത്. അതുവരെ നാട്ടിലെ ഇലക്ട്രിസിറ്റി...
ഭൂമിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും അടുത്ത അതിജീവന മാർഗ്ഗം എന്നു ചിന്തിക്കുന്നവരുടെ എണ്ണം ഏറി വരുന്ന ഒരു കാലത്തിരുന്നാണ് 'കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല' എന്ന കൽപ്പറ്റ നാരായണന്റെ ഏറ്റവും...
കടയിൽ പോകാൻ അമ്മ തന്ന നൂറുരൂപ കൊണ്ട്മൊബൈൽ ടോപ് അപ് ചെയ്തുഅല്ല, ചെയ്തുപോയി.കാശില്ലാരുന്നെടേ എന്നക്ഷമാപണത്തോടെ തുടങ്ങിലാലേട്ടന്റെ പുതിയ സിനിമയുടെവിശദമായ ഒരു റിവ്യൂ അനിലിന്സെക്കന്റ് ഇയർ കെമിസ്ട്രിയിലെമായയുടെ പുതിയ നമ്പരിൽപ്രണയത്തിൽ പൊതിഞ്ഞരണ്ട് എസ്.എം.എസ്ഒടുവിൽ ബാലൻസ്...
ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്..., അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു...
കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?
ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...