Health & Wellness

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ  അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം. വിമർശനങ്ങളെ വൈകാരികമായും  വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്....

വാർധക്യത്തിലും നന്നായി ഉറങ്ങാം

വിശ്രമത്തിന്റെ കാലഘട്ടമാണ് വാർധക്യം. കഴിഞ്ഞകാലമത്രയും ഓടിത്തീർത്ത വഴികൾക്കൊടുവിൽ അൽപ്പം വിശ്രമിക്കേണ്ട സമയം. അതിനായി സ്വസ്ഥവും ശാന്തവുമായ ഇടമൊരുങ്ങണം. കുറച്ച് ശ്രദ്ധിച്ചാൽ അത് സാധ്യമാക്കാവുന്നതേയുള്ളൂ. ബാല്യവും യൗവ്വനവും പോലെ വാർദ്ധക്യവും അനിവാര്യമായ ഒരു ശാരീരിക...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഗുരുതരമായി നോക്കുമ്പോൾ,...

ധാരാളം മൂത്രമൊഴിക്കണേ ഇല്ലെങ്കില്‍ രാജാക്കന്മാരുടെ അസുഖം പിടിപെട്ടേക്കാം

വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും മടിയുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട്. മൂത്രശോധന വന്നാലും പിടിച്ചുവയ്ക്കുന്നവര്‍. വെള്ളം കുടിക്കാതിരിക്കുന്നതോ ധാരാളം മൂത്രമൊഴിക്കാതിരിക്കുന്നതോ ആരോഗ്യത്തിന് ദോഷകരമാണെന്ന് മാത്രമല്ല അസുഖം പിടിപെടാനും കാരണമാകും. അങ്ങനെയുള്ള ഒരു അസുഖമാണ് സന്ധിവാതം അഥവാ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ എത്ര ആകർഷകമായി സംസാരിച്ചാലും അവരിൽ നാം ഇംപ്രസഡാകണം...

കാലം മാറുമ്പോൾ ശൈലിയും മാറ്റണം

മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ  പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...

പുകവലി നിർത്തുമ്പോൾ?

ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ്  19...

പ്രമേഹരോഗിയെ ഒറ്റപ്പെടുത്തരുതേ

കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...

മഞ്ഞള്‍ പ്രസാദം

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. മഞ്ഞള്‍പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി  നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന്...

ഓട്ടിസം എന്ത്, എങ്ങനെ?

ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ഓട്ടിസം. ശാപമായും മാതാപിതാക്കളുടെ പാപഫലമായുമൊക്കെ  സങ്കുചിതവും ക്രൂരവുമായി ചിലരാൽ വിലയിരുത്തപ്പെട്ടതാണ് ഓട്ടിസത്തെ ഇത്രയേറെ ചർച്ചയിലേക്കും വിവാദങ്ങളിലേക്കും തള്ളിയിട്ടത്.  ഈ സാഹചര്യത്തിൽ...

തൃപ്തി

വിഭവസമൃദ്ധമായ സദ്യകഴിഞ്ഞ് ഏമ്പക്കം വിട്ടെണീല്ക്കുമ്പോൾ അനുഭവപ്പെടുന്നതല്ല തൃപ്തി. മതിമറന്ന് ഉറങ്ങിയെണീല്ക്കുമ്പോൾ കിട്ടുന്ന സുഖവുമല്ല തൃപ്തി. ബാങ്ക് ബാലൻസിൽ സംഖ്യകൾ പെരുകുമ്പോൾ ഉണ്ടാകുന്നതുമല്ല തൃപ്തി. പടർന്നുനില്ക്കുന്ന വൃക്ഷത്തിന്റെ വേരുകൾ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നതുപോലെ ഒരാളുടെ ആത്മാവിന്റെയും...

തോള്‍വേദന അകറ്റാന്‍

ഏറ്റവും കൂടുതല്‍ ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്‍സന്ധി (ഷോള്‍ഡര്‍ ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്‍റ് സംവിധാനമാണ്. എന്നാല്‍, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്‍സന്ധിയുടെ ഘടനയ്ക്ക്...