‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

Share post:

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ വിശേഷണം തന്നെയാണ് പറയാനുളളത്. അദ്ദേഹം പങ്കുവച്ച ആശയം, പല പ്രസിദ്ധീകരണങ്ങളും നിലനിന്നുപോകാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയോ നിന്നുപോകുകയോ    ചെയ്യുമ്പോഴും ഒപ്പം നിലനിന്നുപോരുന്നത് ഒരു അത്ഭുതം എന്നാണ്.

അതെ, ഇതിലും നല്ല വിശേഷണം ഒപ്പത്തിന് ലഭിക്കാനില്ല.കാരണം അഞ്ചാം വർഷത്തിലേക്ക് ഒപ്പം പ്രവേശിക്കുന്നത്  തീർച്ചയായും ഒരു അത്ഭുതം തന്നെയാണ്. ഇക്കഴിഞ്ഞ കാലത്തിനിടയിൽ ഒപ്പം ഒരിക്കൽപോലും പുറത്തിറങ്ങാതെ വന്നിട്ടില്ല. കോവിഡിന്റെ രൂക്ഷസമയത്ത് ഏതാനും ചില ലക്കങ്ങളുടെ പ്രിന്റിങ് മുടങ്ങിയതൊഴിച്ചാൽ..
ഒപ്പത്തെ സാമ്പത്തികമായി പിന്താങ്ങുന്നവരുടെ സ്നേഹത്തിനും ത്യാഗമനഃസ്ഥിതിക്കുമാണ് ഇതിന് ഒന്നാമതായി നന്ദി പറയേണ്ടത്. യാതൊരു വിധത്തിലുളള നേട്ടങ്ങളും പ്രശസ്തിയും ഇച്ഛിക്കാതെ മൂല്യാധിഷ്ഠിതമായ സമൂഹത്തെയും വ്യക്തിബന്ധങ്ങളെയും വളർത്തിയെടുത്തുകൊണ്ട് സമൂഹനിർമ്മിതിയിൽ തങ്ങളുടേതായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഒപ്പത്തിനൊപ്പം അവർ സഞ്ചരിക്കുന്നത്. ഗുണപരമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും നല്കി ഒപ്പത്തെ സ്നേഹിക്കുന്ന വായനക്കാരോടും നന്ദി പറയുന്നു.നിങ്ങളുടെ സ്നേഹം ഞങ്ങളെ ശക്തരാക്കുന്നുണ്ട്.

ഇതിനെല്ലാം ഉപരിയായി സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.
ഒപ്പം നടക്കുക എന്നത് ഒരുകടമയാണ്.ഒപ്പത്തിനൊപ്പം നടക്കാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. ഒപ്പം മാസികയെ  അറിഞ്ഞിട്ടില്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കഴിവതുപോലെ പരിചയപ്പെടുത്താനും  ശ്രമിക്കുമല്ലോ.

അഞ്ചാം വർഷത്തിലേക്ക് ഒപ്പം പ്രവേശിക്കുമ്പോൾ  എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

ഒപ്പം ടീം

Related articles

ശീതൾ ദേവിയുടെ കഥ 

2024 ലെ പാരീസ് പാരാലിമ്പിക്സിൽ കൈകളില്ലാത്ത ശീതൾദേവി ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തപ്പോൾ ലോകം അമ്പരന്നു. ഇതെങ്ങനെ സാധ്യമാകും എന്നായിരുന്നു ലോകത്തിന്റെ സംശയം. ഇന്ത്യയിലെ അതുല്യമായ...

നമ്മുടെ പ്രശ്‌നങ്ങൾ നാം കാരണമാണോ?

പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും. ശരിയാണ് അവയിൽ പലതും നമ്മുടെ കുറ്റമോ കുറവോ കൊണ്ട് ഉണ്ടായവയായിരിക്കണമെന്നില്ല. എന്നാൽ  ചില പ്രശ്നങ്ങളെങ്കിലും  നമ്മുടെതന്നെ സൃഷ്ടിയാണ്....

ചെയ്യരുതാത്ത ചില കാര്യങ്ങൾ

എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്....

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും  പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം...

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ ഇഷ്ടമുള്ളതോ ചെയ്യുമ്പോഴല്ല മറിച്ച് ഇഷ്ടമില്ലാത്തതും കഠിനമായതും ചെയ്യുമ്പോഴാണ്. ഒരു ചോദ്യക്കടലാസിൽ  ചിലപ്പോൾ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം. അപ്പോൾ ജീവിതം പലപ്പോഴും  ഒരു സ്‌ക്രാച്ച് & വിൻ പരിപാടിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ...

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ തയ്യാറാവുകയെന്നോ? ജയമാണ് ആത്യന്തികലക്ഷ്യമെന്നിരിക്കെ ഒരാൾ എന്തിന് തോൽക്കണം? ശരിയാണ്, പക്ഷേ ഒരു...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ...