വൈകാരികതയ്ക്ക് അടിമയാകരുതേ…

Share post:


മനുഷ്യനിൽ സഹജമായ ഒരു ഭാവമാണ് വൈകാരികത. സ്വാഭാവികമാണ് അത്. എന്നാൽ ആ വൈകാരികത പരിധി കടക്കുമ്പോഴും അമിതമാകുമ്പോഴും വ്യക്തിത്വത്തിലും ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അമിത വൈകാരികത എത്രത്തോളം പ്രശ്നപൂരിതമാണോ വൈകാരിക അടിമത്തം അതിലേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

വൈകാരിക അടിമത്തത്തിന്റെ  ലോകം വ്യത്യസ്തമാണ്. വ്യക്തിപരമായ ബന്ധം മുതൽ മതപരമായ ലോകത്തിലേക്ക് വരെ അത് വ്യാപിച്ചുകിടക്കുന്നു.  കേവലം ഒരു വ്യക്തിയിലേക്ക് ലോകം ചുരുങ്ങിപ്പോകുന്നാണ് വൈകാരിക അടിമത്തത്തിന്റെ പ്രത്യേകത. ആരെയാണോ അന്ധമായി വിശ്വസിക്കുന്നത്, ആരില്ലാതെയാണോ തനിക്ക് ജീവിക്കാൻ കഴിയാതെ വരുന്നത് ആ വ്യക്തി പറയുന്നതു മുഴുവൻ അനുസരിക്കാൻ വൈകാരിക അടിമയായ വ്യക്തി തയ്യാറാകുന്നു.  ശരിതെറ്റുകളോ ധാർമ്മികതയോ മൂല്യബോധമോ ഒന്നും അവിടെ ബാധകമാകുന്നില്ല, മറിച്ച് ആ വ്യക്തിയിലേക്ക് തന്റെ ലോകം ചുരുക്കുകയാണ് മറ്റേ വ്യക്തി ചെയ്യുന്നത്. എല്ലാറ്റിനും മീതെ ആ വ്യക്തി മേൽക്കൈ നേടുന്നു. പൊതുവെ സ്ത്രീകളാണ് വൈകാരിക അടിമകളാകുന്നതെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം.  എങ്കിലും കൗമാരക്കാരും ഇതിൽ പെട്ടുപോകാറുണ്ട്.

സമീപകാലത്ത് സ്ത്രീകൾ പ്രതികളായി മാറിയ പല കേസുകളുടെയും പിന്നിൽ കണ്ടെത്തിയത് അവരുടെ വൈകാരിക അടിമത്തമാണ് ആ കുറ്റകൃത്യങ്ങൾക്ക് കാരണമെന്നായിരുന്നു. കൊലപാതകങ്ങൾ, മോഷണങ്ങൾ തുടങ്ങിയ ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും വൈകാരിക അടിമയാകുന്ന വ്യക്തിക്ക് മടിയുണ്ടായിരിക്കുകയില്ല. തീവ്രവാദബന്ധങ്ങളിലും ചാവേറുകളുടെ രൂപപ്പെടലുകളിലും എല്ലാം വൈകാരിക അടിമത്തം പ്രകടമാണ്.  വിശ്വാസവും സ്നേഹവും ആർജ്ജിച്ചെടുക്കുന്നതുവഴിയാണ് ഒരാൾ വൈകാരിക അടിമയാക്കപ്പെടുന്നത്.  നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവർ ഓർമ്മിക്കാറേയില്ല, മറിച്ച് നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. പക്ഷേ ഒന്നും നേടുന്നില്ലെന്ന് അവർ മനസ്സിലാക്കുന്നുമില്ല. സ്വന്തം ജീവനും ജീവിതവും പോലും പണയപ്പെടുത്താനും അപായപ്പെടുത്താനും തയ്യാറാകുന്ന വിധത്തിലേക്ക് വൈകാരിക അടിമകളാകുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.

Related articles

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു...