ഇഗ്ലൂവീടുകളുടെ/ഗുഹകളുടെ നിര്‍മ്മാണം

Share post:

ആര്‍ക്ടിക് പ്രദേശത്തെ ഒരു പ്രത്യേക വിഭാഗമാണ്‌ എസ്കിമോകള്‍. മഞ്ഞുമാത്രം സുലഭമായുള്ള ഒരു പ്രദേശത്ത് ജീവിക്കുന്നവര്‍ ആണ് ഇവര്‍. കട്ടിയുള്ള രോമക്കുപ്പായങ്ങള്‍ അണിഞ്ഞ്, പ്രത്യേകതരം ജീവിതം നയിക്കുന്നവരാണ്‌ എസ്കിമോകള്‍.

എസ്കിമോ സമൂഹത്തിന്‍റെ താല്‍ക്കാലിക ഗൃഹങ്ങളാണ് ഇഗ്ലൂ എന്ന് വിളിക്കപ്പെടുന്നത്. പൂര്‍ണ്ണമായും മഞ്ഞുകട്ടകള്‍ കൊണ്ടാണ് ഇഗ്ലൂ നിര്‍മ്മാണം. ഇഗ്ലൂവിലെയ്ക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ തുരങ്കം പോലുള്ള കവാടം മാത്രമേ കാണൂ. കാരണം, ശീതക്കാറ്റ് പ്രതിരോധിക്കാനും, ഉള്ളിലുള്ള താപം നഷ്ടമാകാതിരിക്കാനും മറ്റു കവാടങ്ങളോ, ജാലകങ്ങളോ ഇഗ്ലൂവില്‍ ഉള്‍പ്പെടുത്തില്ല.

മഞ്ഞുകട്ടകള്‍ ഇഷ്ടികരൂപത്തിലാക്കിയാണ് ഇഗ്ലൂ നിര്‍മ്മാണം. ഇഗ്ലൂവിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ എസ്കിമോകള്‍ അതിനകത്ത് തീ പൂട്ടുന്നു. മൃഗക്കൊഴുപ്പാണ് അവരുടെ എണ്ണ. തീയിന്റെ ചൂടില്‍ മഞ്ഞുകട്ടകള്‍ കുറേശ്ശെ ഉരുകി കെട്ടിന്റെ വിടവുകളൊക്കെ നനഞ്ഞു തുടങ്ങും. ഉടനെ, ഇഗ്ലൂവിന്റെ വാതില്‍ തുറന്ന് തണുത്ത ധ്രുവക്കാറ്റിനെ അകത്തേയ്ക്ക് പ്രവേശിപ്പിക്കും. അതോടെ നനഞ്ഞിരിക്കുന്ന മഞ്ഞുകട്ടകള്‍ തണുത്തുറഞ്ഞ് ഉറപ്പുള്ള മഞ്ഞുകൂടാരമായി മാറും.

മഞ്ഞുകട്ടകള്‍ കൊണ്ടാണ് ഇഗ്ലൂ നിര്‍മ്മിക്കുന്നത് എന്നതുകൊണ്ട് അതൊരു മോശം ഗൃഹനിര്‍മ്മാണവസ്തു ആണെന്ന് പറയാന്‍ കഴിയില്ല. മഞ്ഞുകട്ടകള്‍ നല്ലൊരു താപരോധിയായതിനാല്‍ പുറമേ എത്ര തണുപ്പായാലും അകത്ത് സുഖകരമായ ചൂട് നിലനില്‍ക്കും. ഈ ഐസ് കൂടാരത്തിന് നല്ല ബലവും കാണും. കൂറ്റന്‍ ഹിമക്കരടികള്‍ക്ക് പോലും ഇഗ്ലൂ തകര്‍ക്കാന്‍ കഴിയില്ലത്രേ.

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...