പോസിറ്റീവായി ചിന്തിക്കൂ …

Date:


പോസിറ്റീവായി ചിന്തിക്കുകയും പോസിറ്റീവായി സംസാരിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തിൽ പൊതുവെ കണ്ടുവരുന്നത് അവർ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടപ്പിലാക്കപ്പെടുന്നു എന്നതാണ്. ചിന്തിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ സംസാരിക്കുന്ന കാര്യങ്ങൾ അവരെ സന്തുഷ്ടരാക്കുന്നു. പോസിറ്റീവായ ചിന്തകളുടെ ആത്യന്തികമായ ഫലം അവ നമ്മെ സന്തുഷ്ടരാക്കുന്നു എന്നതു തന്നെയാണ്. അത്തരം ചിന്തകൾ നമ്മുടെ തലച്ചോറിൽ എൻഡോർഫിൻസ് ഉല്പാദിപ്പിക്കുകയും അത് വഴി നാം കൂടുതൽ റിലാക്സഡ് ആകുകയും ചെയ്യുന്നു. സന്തുഷ്ടരായ വ്യക്തികൾ ശരാശരി മനുഷ്യരെക്കാൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതായിട്ടാണ് മനശ്ശാസ്ത്രപരമായ പല ടെസ്റ്റുകളും വ്യക്തമാക്കുന്നത്. എങ്ങനെയാണ് അവർക്ക് ഇത് സാധിക്കുന്നത് എന്ന് ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ. ശുഭാപ്തിവിശ്വാസം. പോസിറ്റീവായി ചിന്തിക്കുന്നതിലൂടെ അത്തരമൊരു പരിശീലനത്തിലൂടെ നമ്മുടെ മൈൻഡ്സെറ്റ് ശുഭാപ്തിവിശ്വാസമുള്ളതായിത്തീരുന്നു.


സന്തുഷ്ടരായ മനുഷ്യർ  ലോകത്തിലെ എല്ലാ കാര്യങ്ങളിലും നന്മ കാണുന്നു, നല്ലത് കാണുന്നു. അതുപോലെ അവർക്ക് തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ട്. അവർ തങ്ങളിൽ ആത്മവിശ്വാസമുള്ളവരാണ്. ലക്ഷ്യങ്ങൾ സ്വന്തമാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. രണ്ടാമതായി  നേരിടേണ്ടിവരുന്ന ദുഷ്‌ക്കരമായ സംഭവങ്ങളിലോ ബുദ്ധിമുട്ടേറിയ പ്രശ്നങ്ങളിലോ പോലും മനസ്സാന്നിധ്യം നഷ്ടപ്പെടുത്തുകയില്ല. കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞാണെങ്കിലും അതിൽ പോലും എന്തോ ഒരു നന്മ കണ്ടെത്താൻ അവർക്ക് പ്രത്യേക കഴിവുണ്ട്. സാഹചര്യത്തെയും വ്യക്തികളെയും ക്രിയാത്മകമായ വീക്ഷണത്തോടെ വിലയിരുത്താൻ കഴിഞ്ഞാൽ  ക്രമേണ അത്തരക്കാരിൽ പോസിറ്റീവ് കാഴ്ചപ്പാട് രൂപപ്പെടും. തങ്ങളുടെ വികാരങ്ങളുടെ മേൽ അവർക്ക് നിയന്ത്രണമുണ്ടായിരിക്കും. നിരാശാജനകമായ സംഭവങ്ങളോ കുറ്റപ്പെടുത്തലുകളോ ഉണ്ടാകുമ്പോൾ അവർ ചോദിക്കുന്നത് ഇങ്ങനെയായിരിക്കും: ഈ അനുഭവത്തിൽ നിന്ന് ഞാൻ എന്താണ്പഠിച്ചത്? സമാനമായ അനുഭവത്തിലൂടെ പിന്നീട് പോകേണ്ടിവരുമ്പോൾ ഈ അനു ഭവം അവർക്ക് മുതൽക്കൂട്ടായി മാറും.


പോസിറ്റീവായി ചിന്തിക്കാൻ പരിശീലനം കൊടുക്കുകയാണ് പോസിറ്റീവ്  മനസ്സ് രൂപപ്പെടാനുള്ള ആദ്യവഴി. ഇതിന് ഏറെ സഹായകരമാണ് പോസിറ്റീവായ ഉദ്ധരണികൾ അല്ലെങ്കിൽ പ്രചോദനാത്മകമായ മൊഴികൾ. നെഗറ്റീവ് ചിന്തകളെ കീഴടക്കാനും പോസിറ്റീവ് മനോഭാവം രൂപപ്പെടാനും അവ ഏറെ സഹായകരമാണ്. അതുപോലെ തന്നെ ഞാൻ സന്തുഷ്ടനായിരിക്കും എന്ന് തീരുമാനിക്കുക. സന്തോഷിക്കാനുള്ള നമ്മുടെ കാരണങ്ങളെ മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കുക. സംഭവങ്ങളോ വ്യക്തികളോ അല്ല എന്റെ സന്തോഷത്തിന് കാരണമെന്നും സാഹചര്യം എന്തുതന്നെയായാലും ഞാനെന്റെ സന്തോഷം നഷ്ടപ്പെടുത്തുകയില്ല എന്നും തീരുമാനിക്കുക. പലപ്പോഴും പറയാറുളള ഉദാഹരണത്തിലേതുപോലെ പാതി ഗ്ലാസ് വെള്ളം കാണുമ്പോൾ പാതിയേയുള്ളുവല്ലോ എന്ന് വിചാരിക്കാതെ പാതിയുണ്ടല്ലോയെന്ന് ചിന്തിക്കുന്നവരാകുക. ഇത്തരമൊരു കാഴ്ചപ്പാട് ജീവിതത്തിന് വളരെ അത്യാവശ്യമാണ്. ഞാൻ പോസിറ്റീവായിരിക്കും എന്ന് ഒരാൾ അയാളോട് തന്നെ പറയുമ്പോൾ, പോസിറ്റീവായ ഒരു മനോഭാവം രൂപപ്പെട്ടുകഴിയുമ്പോൾ  സംഭവിക്കുന്നത് നെഗറ്റീവ് ചിന്തകളെയോ സംശയങ്ങളെയോ നാമൊരിക്കലും നമ്മുടെ ബോധതലത്തിലോ അബോധതലത്തിലോ പ്രവേശിപ്പിക്കുകയില്ല എന്നതാണ്. നെഗറ്റീവായ ചിന്തകളും കാഴ്ചപ്പാടുകളും നമ്മെ ഒരുതരത്തിലും വളർത്തുകയില്ല. എന്നാൽ പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കും. അതുകൊണ്ട് പോസിറ്റീവാകുക.

More like this
Related

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ്...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ...

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...