കർക്കടകത്തെ അറിയാം

Share post:


കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും  കർക്കടക വാവും രാമായണ പാരായണവുമാണ്. കാരണം ഇവയെല്ലാം മലയാളിയുടെ ജീവിതവുമായി അത്രയധികം ആഴപ്പെട്ടുകിടക്കുന്നവയാണ്. എന്നാൽ കർക്കടകത്തിന് ഒരു ശാസ്ത്രമുണ്ട്. ഭൂമിയുടെ ചലനവുമായി ബന്ധപ്പെടുത്തുമ്പോൾസൂര്യന്റെ സ്ഥാനം മാറുന്നതുമായി കണക്കാക്കിയാണ് ഉത്തരായനം, ദക്ഷിണായനം എന്നിവ നിശ്ചയിക്കുന്നത്. സൂര്യന്റെതെക്കു നിന്ന് വടക്കോട്ടുള്ള  ഈ സഞ്ചാരം ഉത്തരായനം എന്നും വടക്കു നിന്നു തെക്കോട്ടുള്ള സഞ്ചാരം ദക്ഷിണായനം എന്നുമാണ് അറിയപ്പെടുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രാണ് സൂര്യൻ കൃത്യമായി കിഴക്കു ദിശയിൽ ഉദിക്കുന്നത്. മറ്റ് ദിവസങ്ങളിലെല്ലാം  അല്പം തെക്കോട്ടോ വടക്കോട്ടോ മാറിയായിരിക്കും സൂര്യൻ ഉദിക്കുന്നത്. ദക്ഷിണായനവും ഉത്തരായനവും മൂലമാണ് ഇത് സംഭവിക്കുന്നത്. ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം ആരംഭിക്കുന്ന തീയതിയാണ് കർക്കടകം ഒന്ന്. കൊല്ലവർഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. കർക്കടകത്തെ കർക്കിടകമെന്നും എഴുതി കാണാറുണ്ട്. എന്നാൽ ശരിയായ പ്രയോഗം കർക്കടകമാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം. കർക്കടകത്തിന് ഞണ്ട് എന്നും കർക്കടകരാശിയെന്നും അർത്ഥമുണ്ട്.


കർക്കടകത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ്. ഹൈന്ദവവിശ്വാസികൾ തങ്ങളുടെ പൂർവ്വികരെ അനുസ്മരിക്കുന്നതും അവർക്ക് ബലിയിടുന്നതും ഈ ദിവസമാണ്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. ആയുർവേദത്തിലെ വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവ അടങ്ങുന്ന ചികിത്സയാണ് കർക്കടക ചികിത്സ. ഇലക്കിഴി, അഭ്യംഗം. പിഴിച്ചിൽ, ഞവരക്കിഴി എന്നിവയാണ് കർക്കടക ചികിത്സയിൽ പ്രധാനമായും പെടുന്നത്. കർക്കടകത്തിൽ ചികിത്സ ചെയ്യുന്നത് ഇരട്ടി ഫലം നല്കും എന്നാണ് വിശ്വാസം.


 ഇനി കർക്കടകത്തിലെ രാമായണപാരായണത്തെക്കുറിച്ച്. അവതാര പുരുഷന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിതസന്ദർഭങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും  എന്നുമുള്ള പാഠമാണ് രാമായണ പാരായണം കൊണ്ട് അർത്ഥമാക്കുന്നത്. മനസ്സിന്റെ സമാധാനം, സ്വയം നവീകരണം എന്നിവയും ലക്ഷ്യമാണ്. ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി രാമായണം വായിക്കണം എന്നാണ് പാരമ്പര്യം. അക്ഷരത്തെറ്റ് വരാൻപാടില്ലെന്ന് മാത്രമല്ല അക്ഷരശുദ്ധി കൂടിയേ തീരൂ. കീറിയതോ പഴയതോ ആയ രാമായണം, പാരായണത്തിനായി തിരഞ്ഞെടുക്കരുതെന്നും പീഠത്തിന് മുകളിൽ വച്ചായിരിക്കണം വായിക്കേണ്ടതെന്നും പറയപ്പെടുന്നു.

ചുരുക്കത്തിൽ ഒരു വർഷത്തേക്ക് മനസ്സും ശരീരവും ഊർജ്ജ്വസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങളാണ് കർക്കടകത്തിൽ ചെയ്യുന്നത് മുഴുവൻ.

കർക്കടക ചൊല്ലുകൾ
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
കർക്കടകത്തിൽ പത്തില കഴിക്കണം
കർക്കടക ഞാറ്റിൽ പട്ടിണികിടന്നത്
പുത്തിരി കഴിഞ്ഞാൽ മറക്കരുത്
കർക്കടക ചേന കട്ടിട്ടെങ്കിലും തിന്നണം
കർക്കടകത്തിൽ മർക്കട മുഷ്ടി വേണ്ട
കർക്കടകത്തിൽ കാക്ക പോലും കൂട്ടുകൂടില്ല
കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനും ദോഷം

കർക്കടകത്തിലെ പത്തിലകൾ
കർക്കിടകത്തിൽ പത്തില കഴിച്ചിരിക്കണം എന്നാണ് പാരമ്പര്യം. എന്തൊ
ക്കെയാണ് ഈ പത്തിലകൾ?

താള്
തകര
ചീര
മത്തൻ
കുമ്പളം
പയറ്
ചേന
ചേമ്പ്
ഉഴുന്ന്
തഴുതാമ
എന്നിവയാണ് പത്തിലകൾ
ഇവയുടെ ഇലകൾ കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നത് കർക്കിടകത്തിൽ അത്യുത്തമമാണത്രെ.

Related articles

രണ്ടു ചായക്കടക്കാർ

കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.   ഇരുപത്തിരണ്ടുകാരിയായ  അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ...

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ...

നരനും നാരിയും നരയും

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം....

കലയെ പേടിക്കണം

അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്....

അടിച്ചാൽ തിരിച്ചടിക്കും!

അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള)...

പുതിയ പെൺകുട്ടികൾ

പുതിയൊരു സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക് ഇപ്പോൾ മലയാളികളുടെ ചിന്താധാരയും ജീവിതനിലവാരവും മാറിക്കൊണ്ടിരിക്കുന്നതിനാണ് വർത്തമാനകാല ം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുകയും പ്രധാനമെന്ന് പഴയ...

ഭാരതത്തെ സംബന്ധിച്ചുള്ള ചില കൌതുകകരമായ കാര്യങ്ങള്‍

1. ലോകത്തെ തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പോസ്റ്റ്‌ ഓഫീസ് ഭാരതത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏതാണ്ട് 1, 55,015 - ലധികം പോസ്റ്റ്‌ ഓഫീസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്....

ബക്കിംഗ്ഹാം (Buckingham) കൊട്ടാരം

ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിംഗ്ഹാം (Buckingham) കൊട്ടാരം.  ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന...