ബുദ്ധഗുഹ

Share post:


ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,
എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നും
അഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടും
ബോധിമാമരമുണ്ടുള്ളിൽ സത്യമായ്.
നിൻമഹാപരിത്യാഗമെന്നോർമ്മയിൽ
നീലയാകാശംപോലെ കിടക്കുമ്പോൾ,
ആ വഴി പിച്ചവെക്കുവാൻ വയ്യാത്ത
പിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക.

എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീ
എന്റെ ചുറ്റും പറന്നുകളിക്കുമോ?
മേഘനീലപ്പൂവായ് വിടരുമോ
എന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?
സ്‌നേഹവെള്ളരിപ്രാവായ് കുറുകിയെൻ
തോളിലായ് വന്നൊതുങ്ങിയിരിക്കുമോ?
കണ്ണിലൂറിക്കിടക്കും നദിയിലായ്
എന്റെയുള്ളം  സ്‌നാനപ്പെടുത്തുമോ?

ഇന്നിരുൾ മാത്രമാണന്റെ ബോധത്തിൽ,
കാട്ടുപക്ഷികൾ ചേക്കേറും ചില്ലകൾ,
വയ്യെനിക്കീ കൊടും കാടുകൾ താണ്ടുവാൻ
വയ്യ! ദുർഘടപാതയിൽ മുള്ളുകൾ.

ബുദ്ധാ നീയൊരു ഗുഹയായ് മാറുമോ?
എന്നെയുള്ളിലൊളിച്ചൊന്നിരുത്തുമോ?
ലോകമേകുമിരുളിൽ വളർന്ന ഞാൻ
സ്‌നേഹകാരുണ്യക്കടംകേറി മൂടട്ടെ!

വിനോദ് വി ദേവ്

Related articles

അജ്ഞാതനാം സഹയാത്രികൻ

എഴുപതുകളുടെ അവസാനത്തിലും,  എൺപതുകളുടെ ആദ്യപാദത്തിലുമായി കേരള സർക്കാർ ആലോചിച്ച് പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപെട്ട അനേകം ജല വൈദ്യുത പ്രോജക്റ്റുകളിലൊന്നിൽ, ഒരു താൽക്കാലിക വാച്ച്‌മേൻ...

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും...

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.