വ്യായാമവും ഭക്ഷണത്തില്‍ ചിട്ടകളും

Share post:

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും വേണം. മനസ്സ് വെച്ചാല്‍ രോഗങ്ങളെ പടിക്ക് പുറത്താക്കാമെന്നു ചുരുക്കം. എന്നാല്‍ മനസ്സ് മാത്രം പോരാ, മടി മാറ്റി ചിട്ടയായി വ്യായാമം ചെയ്യുന്നതിനും മനസ്സുറപ്പുകൂടി വേണം. ആരോഗ്യകരമായ ഒരു ജീവിതം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ:-

വ്യായാമം മറക്കല്ലേ…

വ്യായാമം ഹൃദയപേശികളെ ബലമുള്ളതാക്കും. നല്ല കോളസ്ട്രോളായ എച്ച് ഡി എല്‍ കൂട്ടുകയും, ചീത്ത കോളസ്ട്രോള്‍ ആയ എല്‍ ഡി എല്‍ കുറയ്ക്കുകയും ചെയ്യും. വ്യായാമം അമിതവണ്ണം കുറയ്ക്കുകയും, മാനസികസമ്മര്‍ദ്ദം ലഘൂകരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  • ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, നടുവേദന, സന്ധിരോഗങ്ങള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, ദുര്‍മേദസ്സ് തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തിയ ശേഷം ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം വ്യായാമം ചെയ്യുക.
  • അയവുള്ള വസ്ത്രങ്ങള്‍ ധരിച്ചു വേണം, വ്യായാമം ചെയ്യാന്‍. കൃത്യമായ അളവിലുള്ള ക്യാന്‍വാസ് ഷൂസ് ധരിച്ചുള്ള വ്യായാമം കാലുകളെയും, സന്ധികളെയും സംരക്ഷിക്കും.
  • ദിവസവും കൃത്യസമയത്ത് വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ആഹാരം കഴിച്ച് കുറഞ്ഞത് രണ്ടു മണിക്കൂറിനു ശേഷമെ വ്യായാമം ചെയ്യാവു.

ചിട്ടയോടെ ഭക്ഷണം കഴിക്കാം

  • ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യം തുടങ്ങിയ വിവിധയിനത്തില്‍പെട്ട ആഹാരം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും വേവിക്കാതെ പച്ചയോടെ കഴിക്കുന്നത് ഉത്തമമാണ്.
  • ഭക്ഷണത്തില്‍ ഉപ്പ്, മധുരം എന്നിവയുടെ അളവ് കഴിവതും കുറയ്ക്കുക. കഴിവതും വീട്ടില്‍ പാകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ ഉപയോഗിക്കുക.
  • നാരുകള്‍ (ഫൈബറുകള്‍) അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഓട്സ്, പഞ്ഞപ്പുല്ല്, ഉലുവ, കടല, സോയാബീന്‍, മുതിര, ഇലക്കറികള്‍, പേരയ്ക്ക, ഈന്തപ്പഴം, നെല്ലിക്ക, ആപ്പിള്‍, ഓറഞ്ച്, മാതളനാരങ്ങ, ഇവയിലെല്ലാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും, അമിതവണ്ണം തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
  •  അത്താഴം ലഘുവായി കഴിക്കുക. ഭക്ഷണശേഷം ഉടനെ കിടന്നുറങ്ങരുത്. തലച്ചോറിന്‍റെയും, മറ്റും പ്രവര്‍ത്തനത്തിന് വേണ്ട ഊര്‍ജ്ജം പ്രഭാതഭക്ഷണത്തില്‍നിന്നും ലഭിക്കേണ്ടതുകൊണ്ട് അതൊഴിവാക്കരുത്. അമിതാഹാരം ഒഴിവാക്കുക. അമിതാഹാരം ദുര്‍മേദസ്സ്, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും.

Related articles

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍...