കൗമാരക്കാരെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ഇതാ ഒരു വഴി

Share post:

പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പല കൗമാരക്കാരികളുടെയും തലവേദന പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ടെന്‍ഷന്‍ കുറഞ്ഞുകിട്ടുകയും ചെയ്യുന്നു.
 ആര്‍ട്ട് തെറാപ്പി എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ മനസ്സിനെ കലയുടെയും പടം വര, ചായം കൊടുക്കല്‍ തുടങ്ങിയവയുടെയും ലോകം പരിചയപ്പെടുത്തുകയും അവിടെ അവര്‍ക്ക് പരിശീലനം നല്കുകയും ചെയ്യുന്നതോടെ മനസ്സ് ശാന്തമാകുകയും കൂടുതല്‍ ക്രിയാത്മകമായ ഫലങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു.

എട്ടുപെണ്‍കുട്ടികളിലാണ് ആദ്യം ഈ പഠനം നടത്തിയത്. ആദ്യത്തെ ഒരാഴ്ച അവര്‍ക്ക് കലകളില്‍ പരിശീലനം നല്കി. മൂന്നു ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ആര്‍ട് തെറാപ്പി നല്കി. ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 7.38 ശതമാനം തലവേദനയായിരുന്നു. പിന്നെയത് 4.63 ആയി. ചുരുക്കത്തില്‍ നാല്പത് ശതമാനത്തോളം തലവേദന കുറഞ്ഞു. പഠനം അവസാനിപ്പിച്ചപ്പോഴേക്കും അതില്‍ ഭാഗഭാക്കായ പെണ്‍കുട്ടികളില്‍ എല്ലാവരുടെയും തലവേദന പോലെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഇല്ലാതായി.

പക്ഷേ പഠനകാര്യങ്ങളെയോര്‍ത്തുള്ള ടെന്‍ഷനില്‍ അധികം മാറ്റംവന്നതുമില്ല. പക്ഷേ അവര്‍ക്ക് കൂടുതല്‍ ശാരീരികസൗഖ്യവും മനശ്ശാന്തിയും അനുഭവപ്പെട്ടു. വാഷിംങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്‌കൂളുകളില്‍ മനസ്സിനെ ശാന്തമാക്കുന്ന വിധത്തിലുള്ള വിവിധ തരം ആര്‍ട്ട് പ്രോഗ്രാമുകള്‍ നടത്തേണ്ടതുണ്ടെന്ന് അവര്‍ ശുപാര്‍ശ ചെയ്യുന്നു.

Related articles

മുപ്പതിലെങ്കിലും മെച്ചപ്പെടണം…

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും...

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.'വേറെ നല്ല ജോലി നോക്കുന്നില്ലേ?'ഇനി, നല്ല...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ കഴിഞ്ഞ കൗമാരക്കാരുമായി സംസാരിക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട്.  ഇനിയെന്താണ് ഭാവിപരിപാടി? അതിൽ ചിലർക്ക് വ്യക്തമായ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്.  'അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ്...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത്...