പ്രോസ്റ്റേറ്റ് കാൻസർ വർദ്ധിക്കുമ്പോൾ…

Share post:

അമ്പതു വയസു കഴിഞ്ഞ പുരുഷന്മാരെ പോലും പിടികൂടാൻ സാധ്യതകയുള്ള അസുഖമായി ഇന്ന് പ്രോസ്റ്റേറ്റ് കാൻസർ മാറിക്കഴിഞ്ഞു. കുറെ നാൾ മുമ്പുവരെ അറുപതു വയസുകഴിഞ്ഞപുരുഷന്മാരിലായിരുന്നു ഈ അസുഖം കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോഴത് അമ്പതിലെത്തുമ്പോഴും ലക്ഷണങ്ങൾ കാണിച്ചുവരുന്നുണ്ട്. 


ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അമിതമായി മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രം ഒഴിക്കുമ്പോൾ രക്തം വരിക, മൂത്രതടസം, രക്തം കലർന്ന ബീജവിസർജനം എന്നിവയെല്ലാമാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ. എന്നാൽ ഗ്രന്ഥി വീക്കം എന്ന അസുഖത്തിനും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. അതുകൊണ്ട് ചിലപ്പോഴെങ്കിലും ഈ രണ്ടു  രോഗങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ പോയ സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാരമ്പര്യം, ഹോർമോൺ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം, വ്യായാമക്കുറവ് എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാൻസറിന് കാരണമായി പറയപ്പെടുന്നു. പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. പുരുഷപ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥിയാണ് ഇത്. ഗ്രന്ഥിക്കകത്ത് മാത്രമുള്ളത്, ചുറ്റിനുമുള്ളത്, വ്യാപിച്ചത് എന്നിങ്ങനെ മൂന്നുതരത്തിൽ പ്രോസ്റ്റേറ്റ് കാൻസറിനെ തിരിച്ചിട്ടുണ്ട്. 


പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാൻസറിന് വളർച്ചയുണ്ടായിട്ടില്ലെങ്കിൽ അഞ്ചു വർഷത്തിലേറെ ആയുസുണ്ടാവുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. എന്നാൽ രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് അസുഖം കണ്ടെത്തുന്നതെങ്കിൽ അധികകാലം ജീവിച്ചിരിക്കുന്നതായി കേട്ടിട്ടുമില്ല. 
കരൾ, തലച്ചോറ്, വൻകുടൽ, ശ്വാസകോശം എന്നീ അവയവങ്ങളെയെല്ലാം പ്രോസ്റ്റേറ്റ് കാൻസർ പിടികൂടാറുണ്ട്. റേഡിയേഷൻ തെറാപ്പി, ഹോർമോൺ തെറാപ്പി, പ്രോസ്റ്റേറ്റക്ടമി സർജറി, കീമോ തെറാപ്പി എന്നിവയെല്ലാം പ്രോസ്റ്റേറ്റ് കാൻസറിനുള്ള ചികിത്സാരീതികളാണ്. 
ഉചിതമായ സമയത്ത് ഉചിതമായ ചികിത്സ ലഭിച്ചാൽ ഈ രോഗത്തെ അതിജീവിക്കാൻ കഴിയുക തന്നെ ചെയ്യും.

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....