Home Social & Culture Film News അജു വര്‍ഗീസിന്റെ നായക വേഷം കമല

അജു വര്‍ഗീസിന്റെ നായക വേഷം കമല

0
അജു വര്‍ഗീസിന്റെ നായക വേഷം കമല

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ സംവിധായകന്റെ ചിത്രത്തിലൂടെ നായകനിരയിലേക്ക്. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രത്തിലാണ് അജു നായകനാകുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴുള്ള നായകന്മാരെയെല്ലാം ഈ ചിത്രത്തിന് വേണ്ടി ആലോചിച്ചുവെങ്കിലും പിന്നീട് അവരൊന്നും അനുയോജ്യമല്ലാത്തതുപോലെ  എനിക്ക് തോന്നി. മാത്രമല്ലഈ കഥമാറ്റിവച്ച് മറ്റ് കഥകളിലേക്ക് പോകുന്നതും വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഒരു ദിവസം പുലര്‍ച്ചെ ഞാന്‍ അയാളെക്കുറിച്ച് ചിന്തിച്ചു. അപ്പോഴാണ് മനസ്സിലായതത് ഇത് അയാള്‍ക്കുവേണ്ടി എഴുതിയ തിരക്കഥയായിരുന്നുവെന്ന്. അതെ അജുവര്‍ഗീസ് ആണെന്റെ ഹീറോ. ഇങ്ങനെയാണ് രഞ്ജിത് ശങ്കറിന്റെ വാക്കുകള്‍.

പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം തുടങ്ങിയ രഞ്ജിത് ശങ്കറിന്റെസിനിമകളില്‍ അജുവര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. പാസഞ്ചര്‍ എന്ന സിനിമയിലൂടെ സിനിമയിലെത്തിയ രഞ്ജിത് ശങ്കറിന്റെ കൂടുതല്‍ ചിത്രങ്ങളിലും ജയസൂര്യയായിരുന്നു നായകന്‍.  നമസ്‌തേ ബാലി പോലെയുള്ള ചെറിയ സിനിമകളില്‍ മുഖ്യവേഷം കൈയാളിയിട്ടുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള നായകവേഷമായിരിക്കും ഇതെന്നാണ് അജുവിന്റെ ആരാധകരുടെ പ്രതീക്ഷ. ത്രില്ലര്‍ ജേണറിലുള്ള സിനിമയായിരിക്കും കമല. ചിത്രത്തിന്റെകൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.