ഒരു ദിവസം നമ്മളെല്ലാവരും ഈ ലോകത്തുനിന്ന് യാത്രയാകും. ദിവസവും ഉപയോഗിച്ചിരുന്ന കസരേയും മേശയും കട്ടിലും മറ്റൊരാൾ ഉപയോഗിക്കും. സ്ഥിരമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മറ്റൊരാൾ നിങ്ങൾക്ക് പകരക്കാരനായി എത്തും. നിങ്ങൾ മരിച്ചുപോയാലും നിങ്ങൾ പെരുമാറിയിരുന്ന ലോകം അതുപോലെ തന്നെ അവിടെയുണ്ടാകും. വീട്, നാട്, ഓഫീസ്, ലോകത്തിന് ഒരു ഇളക്കവും സംഭവിക്കില്ല, ഒന്നും നിങ്ങളുടെ അസാന്നിധ്യത്തിൽ അവസാനിക്കുന്നില്ല. മഴ പിന്നെയും പെയ്യും, മഞ്ഞും നിലാവും വീണ്ടും വരും. വെയിൽ പരക്കും, പച്ചിലകൾ തളിർക്കും ചെടികൾ പൂവിടും കുട്ടികൾ വളരും സുഹൃത്തുക്കൾ പുതിയ കൂട്ടുകെട്ടുകൾ സൃഷ്ടിക്കും. ആർക്കും മാറ്റമുണ്ടാവുന്നില്ല. നിങ്ങൾക്ക് മാത്രമേ മാറ്റമുണ്ടാകുന്നുള്ളൂ....
സമീപകാലത്ത് ഏറെ ചർച്ചയായ ഒരു വാഹനാപകടം. വണ്ടി ഓടിച്ച 19 കാരനെതിരെ ഒരു വിഭാഗം. ബൈക്കിൽ യാത്രചെയ്ത് അപകടത്തിൽ പെട്ടുമരണമടഞ്ഞ പെൺകുട്ടികൾക്കെതിരെ മറ്റൊരു വിഭാഗം. 19കാരന്റെ വളർത്തുദോഷമാണെന്ന് ഒരു വിഭാഗം. രാത്രി ഒരുമണിക്കു ചായകുടിക്കാൻ പോയത് പെൺകുട്ടികളുടെ വളർത്തുദോഷമാണെന്ന് മറ്റൊരു കൂട്ടർ. രണ്ടിടത്തും പ്രത്യക്ഷമായും പരോക്ഷമായും വിരൽച്ചൂണ്ടപ്പെടുന്നത് മാതാപിതാക്കന്മാരിലേക്കാണ്. ശരിയാണ് മക്കളുടെ വഴിതെറ്റലിൽ ഒരു പരിധിവരെ മാതാപിതാക്കളും കാരണക്കാരാകാറുണ്ട്. എന്നാൽ പൂർണ്ണമായും അതു മാതാപിതാക്കളുടെ മാത്രം കുറ്റമാണോ? മക്കളെ മാതാപിതാക്കന്മാർ എത്രത്തോളം കൃത്യമായി അറിയുന്നുണ്ട്?ഇതിനു മുമ്പും ആ പത്തൊമ്പതുകാരൻ തനിക്കു കൊള്ളാവുന്നതിന്റെ അഞ്ചിരട്ടി മദ്യം കുടിച്ചിട്ടുണ്ടാവാം. അതേ വേഗത്തിൽ വണ്ടിയുമോടിച്ചിട്ടുണ്ടാവും....
അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ?...