ഇനി ‘ധന്യ’മീ ജീവിതം

Share post:

പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ അടയാളപ്പെടുത്തിയിരിക്കുന്നത്.  ആലത്തൂരിന്റെ (കേരളത്തിന്റെയും) രമ്യ ഹരിദാസിനെക്കാളും പരിതാപകരമായ ജീവിതചുറ്റുപാടുകളും കുടുംബസാഹചര്യങ്ങളുമായിരുന്നു ശ്രീധന്യയുടേത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്.വീട് എന്ന് പറയാൻ പോലും പറ്റില്ല. കൂരയെന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. ചോർച്ചയെ നേരിടാൻ പ്ലാസ്റ്റിക്ക്. പഴയ സാരിയും പ്ലാസ്റ്റിക്കും തന്നെ ജനാലകളും. പുസ്തകം സൂക്ഷിക്കുന്നത് ചാക്കിൽ കെട്ടി.  

സർക്കാർ സ്‌കൂളിലും മലയാളം മീഡിയത്തിലുമായിരുന്നു പഠനം. 
ഇങ്ങനെ പലവിധത്തിലുള്ള പ്രതികൂലങ്ങൾക്കിടയിലും ശ്രീധന്യയുടെ മനസ്സിൽ ഒരു സ്വപ്നം പൂവിരിയുന്നുണ്ടായിരുന്നു. ഐഎഎസ്. മൂന്നുവർഷം മുമ്പ് മനസ്സിൽ വിരിഞ്ഞ ആ സ്വപ്നം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്. തന്റെ മുമ്പിലെ തടസ്സങ്ങളോ ഇല്ലായ്മകളോ പ്രതിബന്ധങ്ങളോ ഒന്നും തോറ്റു പിന്മാറാൻ ശ്രീധന്യയെ പ്രേരിപ്പിച്ചില്ല. ആത്മവിശ്വാസത്തോടെ ഐഎഎസ് കോച്ചിംങിന് ചേർന്നു. മലയാളം ഐച്ഛികവിഷയമായെടുത്തു. രണ്ടാം തവണ പ്രിലിമിനറിയും ഐഎഎസും പാസായി. അങ്ങനെ ആദിവാസികൾക്കിടയിലെ ആദ്യത്തെ ഐഎഎസു കാരി എന്ന ഖ്യാതിയോടെ ശ്രീധന്യ വരും തലമുറയ്ക്കെല്ലാം പ്രചോദനമായി ശോഭിക്കുന്നു.

Related articles

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്ന വിചാരം എന്തായിരിക്കും? മരിച്ചുപോയിട്ടുണ്ടാവും. ഇല്ലെങ്കിൽ...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം  വിമലീകരിക്കുകയും...

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്?  ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി....