ചാവുകടല്‍

Share post:

ഇസ്രായേല്‍ – ജോര്‍ദാന്‍ അതിര്‍ത്തിയില്‍, മധ്യധരണ്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ളതടാകമാണ് ചാവുകടല്‍ (Dead Sea). സത്യത്തില്‍ ചാവുകടല്‍ എന്ന പേര് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഒന്നാമതായി, പേര് സൂചിപ്പിക്കുന്നതുപോലെ അതൊരു കടലല്ല. മറിച്ച്, വിശാലമായ ഒരു തടാകമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഗാഢമായ ഉപ്പുവെള്ളം അടങ്ങിയിട്ടുള്ള തടാകമാണിത്.

സാധാരണ കടല്‍വെള്ളത്തേക്കാള്‍ ഏഴെട്ടു മടങ്ങ്‌ ഉപ്പും, മറ്റു ലവണങ്ങളും ചാവുകടലിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ഉപ്പിന്റെയും, ലവണങ്ങളുടെയും സാന്ദ്രതക്കൂടുതല്‍ നിമിത്തം മത്സ്യങ്ങള്‍ക്കോ, മറ്റു സാധാരണ ഇനം കടല്‍ജീവികള്‍ക്കോ അതില്‍ ജീവിക്കാനാവില്ല. ഇക്കാരണത്താലാണ് “ചാവുകടല്‍” എന്ന പേരുണ്ടായത്. പക്ഷെ, ഇവിടെയും പേര് സൃഷ്ടിക്കുന്ന ഒരു കുഴപ്പമുണ്ട്. ചാവുകടല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ യാതൊരുവിധ ജീവികളും ഇല്ലാത്ത കടല്‍ എന്നാണല്ലോ നാം ധരിക്കുക. ആ ധാരണ തെറ്റാണ്. ഉപ്പ് ഭക്ഷണമാക്കി ജീവിക്കുന്ന പലവിധ സൂക്ഷ്മജീവികളും ചാവുകടലില്‍ സസുഖം വാഴുന്നുണ്ട്. സൂര്യപ്രകാശമുപയോഗിച്ച് ആഹാരം പാകം ചെയ്യാന്‍ കഴിവുള്ളവയാണിവ. സസ്യങ്ങളിലെ ക്ലോറോഫില്ലിനു സമാനമായ ഒരു വസ്തു സ്വയം ഉത്പാദിപ്പിച്ച് അതിന്റെ സഹായത്തോടെയാണ് ഈ ജീവികള്‍ ആഹാരം പാകം ചെയ്യുന്നത്.

ചാവുകടലില്‍ പൊട്ടാഷ്, മഗ്നീഷ്യം, ബ്രോമൈടുകള്‍ എന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രാസ, രാസവള വ്യവസായശാലകള്‍ ഇവ പ്രയോജനപ്പെടുത്തി വരുന്നു.

Related articles

ദുർഗന്ധം വരുത്തുന്ന അപകടങ്ങൾ

ആരും ഇഷ്ടപ്പെടാത്തതാണ് ദുർഗന്ധം. എന്നിട്ടും ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ പലതരം ദുർഗന്ധങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ദുർഗന്ധങ്ങളുടെ സ്വാധീനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിക്കുന്നുണ്ട്...

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ്...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത്...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം...