രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്…. പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്

Share post:

കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമായി വരുന്നുണ്ട്. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് “എനിക്ക് ബൈക്ക് വാങ്ങിത്തരുമോ” എന്നുള്ളത്.  പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും, മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികൾക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കൾക്ക് പരിഭ്രമവും, ഉപദേശവും ശാസനയും കുട്ടികളുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്.  മക്കളോടുള്ള വാൽസല്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കാൻ നിർബന്ധിതരാകുന്നു, രക്ഷിതാക്കൾ. ലൈസൻസ് എടുക്കാനുള്ള പ്രായമാകുന്നതിന് മുൻപ് തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഗുരുതരമായ  പ്രശ്നങ്ങളിലേക്കാണ്  ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.  പ്രായപൂർത്തിയാവാത്തവർ പവര്‍ ബൈക്കുകളും, സ്കൂട്ടറുകളും അമിതവേഗത്തിലും, നിയമങ്ങൾ പാലിക്കാതെയും, കൂടുതൽ ആളുകളെ കയറ്റിയും ഓടിക്കുന്നത് വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗതയിൽ പോകുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.  സ്കൂളുകളിലേക്ക് തങ്ങളുടെ മക്കള്‍ യൂണിഫോം ധരിച്ചു ലൈസന്‍സ്‌ ഇല്ലാതെ ഈ വാഹനങ്ങളില്‍ പോകുന്നത് തടയാനാകാത്ത രക്ഷിതാക്കള്‍ 18 വയസ്സിനു മുന്‍പ് അവനു ബൈക്ക്‌ വാങ്ങിക്കൊടുക്കാതിരിക്കുക. കുട്ടികളുടെ പിടിവാശിക്ക് മുന്നിൽ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും,  പ്രായപൂർത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കുക. ശോഭനമായ അവരുടെ ഭാവിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളുടെത് തന്നെയാണ്.  കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവൻ അപകടത്തിൽ പൊലിയാതിരിക്കട്ടെ. കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, നിയമലംഘനങ്ങൾക്കെതിരെ  രക്ഷാകർത്താക്കൾക്കെതിരെ / വാഹന ഉടമക്കെതിരെ    നടപടിയെടുക്കുന്നതാണ്.

Related articles

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത്...