ഇനി സ്‌കൂളിലേക്ക്… 

Share post:

വീണ്ടും ഒരവധിക്കാലം കഴിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ സ്‌കൂളിലേക്ക് തിരികെ എത്തുകയാണ്. വേനലവധി ക്യാമ്പുകളും ഫാമിലി ട്രിപ്പും അമ്മവീട്ടിലെ താമസവും കൂട്ടുകാരുടെ കൂടെയുള്ള കറക്കവും ടിവി കാണലും മൊബൈൽ ഗെയിമ്മും ഒക്കെയായി രണ്ടുമാസം കടന്നു പോയത് എത്ര പെട്ടെന്നായിരുന്നു ഇനി വീണ്ടും സ്‌കൂളിലേക്ക്.. ഈ അവസരത്തിൽ പുതിയ പ്രതീക്ഷകളുമായി പള്ളിക്കൂടത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി ഒരു മഹാന്റെ ജീവിതവിജയത്തിന്റെ ചില  രഹസ്യങ്ങൾ പങ്കുവയ്ക്കാം…

അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകരിൽ ഒരാളും വിശ്വപ്രസിദ്ധ ചിന്തകനും, ഭൗതിക ശാസ്ത്രജ്ഞനും തത്വചിന്തകനും, നയതന്ത്രജ്ഞനും ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലാണ് ജനിച്ചത്.  അദ്ദേഹം ലോകമറിയുന്ന ബഹുമുഖ പ്രതിഭയായതിന് പിന്നിൽ ഒരു രഹസ്യമുണ്ട്,  കഠിനധ്വാനം.  മറ്റൊന്ന് അദ്ദേഹം ജീവിതത്തിൽ അനുഷ്ഠിച്ചു പോന്നിരുന്ന  മൂല്യങ്ങൾ ആണ്.  ജീവിതത്തിൽ  ഓരോ വ്യക്തിക്കും വേണമെന്ന് അദ്ദേഹം കരുതുന്ന ആ സദ്ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. സംയമനം
2. നിശബ്ദത
3. അടുക്കും ചിട്ടയും
4. ദൃഡനിശ്ചയം
5. മിതവ്യയം
6. സ്ഥിരോൽസാഹം
7. ആത്മാർഥത
8. നീതി
9. മിതത്വം
10. ശുചിത്വം
11. ശാന്തത
12. ബ്രഹ്മചര്യം
13. വിനയം

ജീവിതവിജയം കൈവരിക്കാനും സ്വയം മെച്ചപ്പെടാനുമായി പല ഗ്രന്ഥങ്ങളിൽ നിന്ന് കിട്ടിയ ഉൾക്കാഴ്ചകളാണ് അദ്ദേഹം ഇപ്രകാരം കോഡ്രീകരിച്ചിരിക്കുന്നത്. ഈ മൂല്യങ്ങളെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിന് കാരണമായിത്തീർന്നത്. നമ്മളിൽ പലരും പല ആദർശങ്ങളും മൂല്യങ്ങളും  മുറുകെപിടിക്കുന്നവരാണ്. എന്നാൽ പലപ്പോഴും അവ സ്ഥിരതയോടെ കാത്തുസൂക്ഷിക്കാനോ പ്രായോഗികതലത്തിൽ നടപ്പിലാക്കാനോ കഴിയാറില്ല. സിദ്ധാന്തങ്ങളെല്ലാം  പ്രവൃത്തിപഥത്തിലെത്തിക്കുമ്പോഴാണ് അവ വിജയപ്രദമാകുന്നത്. എത്ര വലിയ ആദർശവും പേപ്പറിൽ മാത്രമാണ് ഒതുങ്ങുന്നതെങ്കിൽ അതുകൊണ്ട് നമുക്കോ മറ്റുളളവർക്കോ പ്രയോജനമുണ്ടാവുകയില്ല. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ഈ സദ്ഗുണങ്ങൾ തന്റെ ജീവിതത്തിൽ നടപ്പിലാക്കുന്നതിനായി  ബോധപൂർവ്വം ശ്രമിച്ചു.

കൃത്യനിഷ്ഠയോടെ ഒരു ശോല മേയഹല ഉണ്ടാക്കി ഓരോ ആഴ്ചയും ഇതിലെ ഓരോ മൂല്യം വച്ച് സ്വായത്തമാക്കാൻ പരിശ്രമിച്ചു.  ഓരോ ദിവസവും ഒട്ടും സമയം പാഴാക്കാതെ കൃത്യമായ ഒരു സമയക്രമം എല്ലാത്തിനും നിശ്ചയിച്ച് അതനുസരിച്ചു ചെലവഴിച്ചു. ഏറ്റവും ഒടുവിൽ  താൻ  ഇന്നേ ദിവസം ഫലപ്രദമായി പ്രയോജനപ്പെടുത്തിയോ എന്ന് ആത്മപരിശോധനയും നടത്തി. ദിവസത്തിലെ മണിക്കൂറുകളെ പാഴാക്കാതെ ചെലവഴിക്കുക എന്നത് പ്രധാനകാര്യമാണ്. 
ഓരോ ദിവസവും ഓരോ രീതിയിൽ മെച്ചപ്പെടേണ്ടവരാണ് നമ്മൾ. അതിനായി കഠിനാധ്വാനവും പരിശ്രമവും വേണം. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ഈ ചിന്ത നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. സമയം പാഴാക്കാതിരിക്കുക. ഓരോ ദിവസവും ക്രിയാത്മകമായി ജീവിക്കുക. ഏതെങ്കിലുമൊരു സദ്ഗുണം ജീവിതത്തിൽ പരിശീലിക്കാൻ ശ്രമിക്കുക. അവനും അവൾക്കും മഹാന്മാരായിത്തീരാമെങ്കിൽ നമുക്ക് എന്തുകൊണ്ട് മഹാന്മാരായിക്കൂടാ?
എല്ലാവർക്കും നല്ലൊരു  അധ്യയനവർഷം ആശംസിക്കുന്നു.

ലതാ സണ്ണി

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

മഴയോർമ്മകൾ

മഴ പെയ്യുമ്പോൾ, ഓർമ്മ വരുന്നത് സ്‌കൂൾ തുറക്കുന്ന ആ ജൂൺ മാസമാണ്. മഞ്ഞുനിറം പകരുന്ന ആകാശം,  തിരക്കേറിയ സ്‌കൂൾ യാത്രകൾ  എല്ലാം ചേർന്ന് മനസ്സിൽ...

അധ്യാപകർക്കൊരു കത്ത്…!

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ കഴിഞ്ഞ മാർച്ച് മാസം  ഏതാനും സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷവും അതിനെ തുടർന്ന് പത്താം ക്ലാസുകാരനായ മുഹമ്മദ് ഷഹബാസ് എന്ന...

വീണ്ടും യൂണിഫോം അണിയുമ്പോൾ…

ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ...

എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് !

പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ, ചിലർക്കെങ്കിലും പുതിയ സ്‌കൂൾ/വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അധ്യയനവർഷത്തിന്റെ തുടക്കം പല പുതുമകളും സമ്മാനിക്കുന്നുണ്ട്. എന്തിനാണ്...

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ് കൂടുതൽ  എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാനും ബുദ്ധിമുട്ടായിരിക്കും. പരീക്ഷ...

പരീക്ഷാകാലത്ത് ശ്രദ്ധ ഭക്ഷണത്തിലും

പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച് പലയിടത്തു നിന്നും നിർദ്ദേശങ്ങളും ക്ലാസുകളും കിട്ടുന്നുമുണ്ട്. എന്നാൽ പരീക്ഷാകാലത്ത് ഭക്ഷണകാര്യങ്ങളിൽ എന്തുമാത്രം...

കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ. എന്നാൽ അവർക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത്...

കുട്ടികൾക്ക് കഴിക്കാൻ എന്താണ് കൊടുക്കേണ്ടത് ?

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല അമ്മമാരുടെയും മനസ്സിലെ ആവലാതി മക്കൾ സ്‌കൂളിലേക്ക് പോകുമ്പോൾ അവർക്ക് കഴിക്കാൻ എന്താണ്...