കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്?
യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന
ചോദ്യത്തിന്റെ ഉത്തരം ഇതാ..
പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ ഇവയെല്ലാം ചേർന്ന് പലരെയും മാതാപിതാക്കളാക്കുന്നതിൽ നിന്ന് പിന്നോട്ടുവലിക്കുന്നുണ്ട്. ജൈവപരമായും ആരോഗ്യപരമായും ചില പ്രായപരിധികൾ ഗർഭധാരണത്തെ കൂടുതൽ അനുകൂലമാക്കുന്നതിന്റെ പ്രസക്തി ഇവിടെയാണ്. വിദഗ്ധർ പറയുന്നത്. സാധാരണയായി 20 മുതൽ 30 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് സ്ത്രീകളുടെ ളലൃശേഹശ്യേ ഏറ്റവും നല്ല നിലയിൽ കാണപ്പെടുന്നത്. അണ്ഡങ്ങളുടെ ഗുണനിലവാരം ഈ പ്രായത്തിൽ വളരെ മെച്ചമായിരിക്കും. ഗർഭധാരണത്തിനുളള സാധ്യത വളരെ കൂടുതലും ഗർഭം അലസലിന് സാധ്യത കുറവുമായിരിക്കും. മാത്രവുമല്ല പ്രസവസംബന്ധമായ സങ്കീർണ്ണതകളും കുറവായിരിക്കും. 30 വയസിന് ശേഷം ളലൃശേഹശ്യേ പതുക്കെ കുറയാൻ തുടങ്ങും. 35 കഴിഞ്ഞാൽ ഈ കുറവ് കൂടുതൽ വ്യക്തമായി കാണപ്പെടും.
സ്ത്രീകളുടെ പ്രായവും ഗർഭധാരണവും തമ്മിലുള്ള ബന്ധം എന്താണ്? നിശ്ചിതമായ അണ്ഡങ്ങളുമായിട്ടാണ് സ്ത്രീകൾ ജനിക്കുന്നതുതന്നെ. പക്ഷേ പ്രായം കഴിയുംതോറും അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണത്തിലും കുറവു സംഭവിക്കുകയും ക്രോമസോമൽ അബ്നോർമാലിറ്റി വർദ്ധിക്കുകയും ചെയ്യും. അതുകൊണ്ടാണ് പ്രായം ചെല്ലുന്തോറും ഗർഭധാരണം വൈകുന്നതും പ്രസവസങ്കീർണ്ണതകൾ വർദ്ധിക്കുന്നതും.
എന്നു കരുതി 35 കഴിഞ്ഞാൽ ഗർഭധാരണം അസാധ്യമാണെന്ന് പറയാനാവില്ല. ഇന്ന് നിരവധി സ്ത്രീകൾ 35 കഴിഞ്ഞും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുണ്ട്. മെഡിക്കൽ സാങ്കേതിക വിദ്യകളും ഫെർട്ടിലിറ്റി ചികിത്സകളും അതിൽ വലിയ പങ്ക് വഹിക്കുന്നു. പക്ഷേ ചില അപകടസാധ്യതകൾ ഈ സമയത്തുള്ള ഗർഭധാരണത്തിന് പിന്നിലുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തുടങ്ങിയവയെല്ലാം അതിൽപെടുന്നു.
സ്ത്രീകളുടെ പ്രായം പോലെ തന്നെ പുരുഷന്മാരുടെ പ്രായവും കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രധാനമാണ്. പ്രായം പുരുഷന്മാരുടെ ബീജങ്ങളുടെ നിലവാരത്തെയും ബാധിക്കുന്നുണ്ട്. പുരുഷന്മാരുടെ പ്രായംകൂടുംതോറും ബീജങ്ങളുടെ ചലനശേഷിയെയും ഗുണത്തെയും അത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുരുഷന്റെയും സ്ത്രീയുടെയും പ്രായം മാത്രമല്ല അവരുടെ ജീവിതശൈലിയും കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് നിർണായകപങ്കു വഹിക്കുന്നുവെന്നാണ്.
പുകവലി, മദ്യപാനം, പൊണ്ണത്തടി, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയെല്ലാം ഇവിടെ പ്രധാനമാണ്. ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാൻ സഹായിക്കുന്ന ചില ഘടകങ്ങളെക്കുറിച്ചുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം, സ്ഥിരമായ എക്സർസൈസ്, ശരീരഭാര നിയന്ത്രണം, ലഹരിവിമുക്തജീവിതം, സ്ഥിരമായ മെഡിക്കൽ പരിശോധനകൾ.
ചുരുക്കത്തിൽ കുഞ്ഞിന് ജന്മം നല്കാൻ ഇതുമാത്രമാണ് ഏറ്റവും ഉചിതമായ സമയം എന്ന് പറയാനാവില്ല. ജൈവപരമായ ശറലമഹ ംശിറീം ഉണ്ടെന്ന് പറയാമെങ്കിലും മാതാപിതാക്കളാകാനുളള തീരുമാനം ശാരീരികാരോഗ്യം, മാനസികമായ തയ്യാറെടുപ്പ്, സാമ്പത്തികം, വ്യക്തിപരമായ ജീവിതം എന്നിവയെല്ലാം ചേർന്നതാണ്.
