ചുംബനത്തിന്റെ നാനാർത്ഥങ്ങൾ

Share post:

ഓരോ ചുംബനവും ഓരോ സ്നേഹമാണ്.ഓരോ സ്നേഹവും അതിൽത്തന്നെ വ്യത്യസ്തവും. അതുകൊണ്ടുതന്നെ ചുംബിക്കുമ്പോൾ വെളിവാക്കപ്പെടുന്നത്  സ്നേഹമാണ്.  പരിഗണനയും വാത്സല്യവും ആദരവും കരുതലും ബഹുമാനവും ഉണർത്തുന്ന എത്രയെത്ര ചുംബനങ്ങൾ. അതിശക്തമായ വികാരം പ്രകടിപ്പിക്കുന്ന ഏറ്റവും അടുപ്പമുള്ള സ്നേഹപ്രവൃത്തിയാണ് ചുംബനം. ഓരോ ചുംബനവും പരസ്പരമുള്ള ബന്ധത്തെക്കുറിച്ച് നിരവധിയായ കാര്യങ്ങൾ പറയുന്നുണ്ട്.

രണ്ടുവ്യക്തികൾ തമ്മിലുള്ള അടുപ്പവും താല്പര്യവും സൂചിപ്പിക്കുന്നവയാണ് കവിളിലുള്ള ചുംബനങ്ങൾ. എല്ലാ സംസ്‌കാരങ്ങളിലും ഇത്തരത്തിലുള്ള ചുംബനങ്ങളുണ്ട്. അവയെ ഹലോ യ്ക്കു തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നതും. വിഷമിച്ചിരിക്കുന്ന ഒരാളെ സ്ന്തോഷിപ്പിക്കാൻ കവിളത്തുപതിയുന്ന ഒരു ചുംബനത്തിന് കഴിവുണ്ട്.

 മുർദ്ധാവിൽ ചുംബിക്കുമ്പോൾ വ്യക്തമാക്കുന്നത് നിന്റെ അടുക്കൽ ഞാൻ സുരക്ഷിതത്വബോധം അനുഭവിക്കുന്നു എന്നാണ്. രണ്ടു വ്യക്തികൾ തമ്മിലുള്ള അടുപ്പവും വിശ്വാസവും വർദ്ധിപ്പിക്കുന്നവയിൽ പ്രധാനപ്പെട്ട പ്രവൃത്തിയാണ് ഇത്. ചിലബന്ധങ്ങളുടെ തുടക്കത്തിൽ ചിലർ ഇപ്രകാരം ചുംബിക്കാറുണ്ട്.

കൈയിൽ ചുംബിക്കുന്നതാണ് മറ്റൊന്ന്. യൂറോപ്യൻ സംസ്‌കാരത്തിലാണ് ഇത്തരമൊരു ചുംബനത്തിന്റെ പിറവി. ആദരവിന്റെ സൂചനയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ചുണ്ടുകൾചുണ്ടുകളെ ചുംബിക്കുന്ന  ചുംബനം രണ്ടുവ്യക്തികൾ തമ്മിലുളള അങ്ങേയറ്റം തീവ്രവും ആഴമേറിയതുമായ ബന്ധത്തിന്റെ സൂചനയാണ്.
കാതുകളിലും കഴുത്തിലും ഉമ്മവയ്ക്കുന്നത് വികാരഭരിതവും ഇന്ദ്രിയപരവുമായ പ്രണയത്തെ ഉണർത്താൻ വേണ്ടിയുള്ളവയാണ്. ലൈംഗികതയുമായി അവ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ആഴത്തിൽ തോന്നിക്കുന്ന സ്നേഹ ഉടമ്പടിയുടെ, സ്നേഹത്തിന്റെ, ആരാധനയുടെ ശുദ്ധമായ രൂപമാണ് മൂക്കിൽ ഉമ്മവയ്ക്കുന്നത്.

ജീവിതത്തിൽ എപ്പോഴെങ്കിലും ചുംബനം കിട്ടാത്തവരുണ്ടോ? നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആരെക്കുറിച്ചെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ?

Related articles

ഇഷ്ടമാണോ… ഇഷ്ടമാണോ…?

നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി....

സ്‌നേഹിക്കാം… സ്‌നേഹിച്ചുകൊണ്ടിരിക്കാം

എല്ലാവർക്കും ഏറ്റവും ആവശ്യമായ ഒന്നാണ് സ്നേഹം. സ്നേഹിക്കുന്നതിനുവേണ്ടിയാണോ മനുഷ്യർ ജീവിച്ചിരിക്കുന്നത് എന്നുപോലും തോന്നിയിട്ടുണ്ട്. സ്നേഹത്തിനുവേണ്ടി എത്രയധികം അതിക്രമങ്ങളും സാഹസങ്ങളുമാണ് ചിലരൊക്കെ കാട്ടിക്കൂട്ടുന്നത്. പക്ഷേ അതൊന്നും...

സ്‌നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ…

സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള...

ചെലവില്ലാതെ ഇങ്ങനെ സ്‌നേഹിക്കാം

സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ...

സ്‌നേഹം തിരിച്ചറിയുക

സ്നേഹം  ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്.  ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും...

നിന്നെ എനിക്കെന്തിഷ്ടം!

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന്...

സ്‌നേഹത്തിന്റെ ഭാഷ

സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്. വാക്കുപാലിക്കുക സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത...

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന്  നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?...