പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

Share post:

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ നമ്മുടെ ജീവിതത്തെ പതുക്കെപതുക്കെ നശിപ്പിക്കുന്നവയാണ്. നാം പോലും അറിയുന്നില്ല അവ നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന്. മദ്യപാനവും പുകവലിയും എന്നൊക്കെയായിരിക്കും ഇതുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് പെട്ടെന്ന് കയറിവരുന്ന ചിന്ത. എന്നാൽ അവ മാത്രമല്ല നമ്മുടെ ജീവിതത്തെ പതുക്കെകൊല്ലുന്ന ശീലങ്ങളായിട്ടുള്ളത്.

ചിലർക്ക് യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവില്ല. അവർ ചില സ്വപ്നങ്ങളിലോ അലസതയിലോ ജീവിക്കുന്നവരായിരിക്കും. യാഥാർത്ഥ്യം യാഥാർത്ഥ്യം തന്നെയാണ്. എത്ര കണ്ട് ഒളിച്ചോടാൻ ശ്രമിച്ചാലും മൂടിവയ്ക്കാൻ ശ്രമിച്ചാലും അത് അവശേഷിക്കുന്നുണ്ട്. മരണം, സ്നേഹത്തകർച്ച, ബിസിനസ് പരാജയം, പരീക്ഷാതോൽവി ഇതൊക്കെ ചില യാഥാർത്ഥ്യങ്ങളാണ്. ഇതിനെ മനസ്സുകൊണ്ട് അംഗീകരിച്ചും ഉൾക്കൊണ്ടും മുന്നോട്ടുപോയില്ലെങ്കിൽ ജീവിതം വഴിമുട്ടും. യാഥാർത്ഥ്യങ്ങളുടെ അനന്തരഫലങ്ങൾ ഉൾക്കൊളളാനുള്ള വിമുഖതയാണ് യാഥാർത്ഥ്യങ്ങളെ തന്നെ അംഗീകരിക്കുന്നതിൽ നിന്ന് ഇത്തരക്കാരെ വിലക്കുന്നത്.

 സാമ്പത്തികമായ അച്ചടക്കമില്ലായ്മയാണ് മറ്റൊരു കാരണം. വരവിലും കൂടുതലായി ചെലവ് ചെയ്യുക, ആവശ്യമില്ലാത്തതും വാങ്ങിക്കൂട്ടുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവരുടെ സ്നേഹം പിടിച്ചുപറ്റാനുമായി  തന്റെ സമ്പത്തിന്റെ നല്ലൊരുപങ്കും ചെലവഴിക്കുക.. ഇങ്ങനെ പലതരത്തിൽ സാമ്പത്തികനിയന്ത്രണം നഷ്ടപ്പെടുത്തുന്ന ഒരാൾക്ക് ജീവിതത്തിൽ വിജയിക്കാനോ ഉയരാനോ കഴിയില്ല. വരുമാനത്തിന്റെ ഒരു ഭാഗമെങ്കിലും സമ്പാദ്യമായി നീക്കിവയ്ക്കാൻ കഴിയണം. ചെലവ് നിയന്ത്രിച്ചു സമ്പാദ്യമുണ്ടാക്കാനും കൂടുതൽ വരുമാനമുണ്ടാക്കാനും ബോധപൂർവ്വമായ ശ്രമങ്ങളില്ലാത്തവർ പതുക്കെപതുക്കെ ദരിദ്രരായി മാറുകയും ജീവിതം നശിക്കുകയും ചെയ്യും.

ക്ഷമയില്ലായ്മയും കാത്തിരിക്കാനുള്ള മനസ്സില്ലായ്മയുമാണ് ചില ജീവിതങ്ങളെ ദോഷകരമായി ബാധിക്കുന്നത്. കാത്തിരുന്നാൽ തെളിയുന്നതാണ് പുഴകളെന്ന് ഒരു പ്രയോഗമുണ്ട്. പക്ഷേ ഇക്കൂട്ടർക്ക് കാത്തിരിക്കാനാവില്ല. അതുപോലെ സഹിഷ്ണുത ലവലേശവുമില്ല.  വ്യക്തിത്വത്തിലെ ഈ രണ്ടുപ്രത്യേകതകളും ജീവിതവിജയത്തിന് ഏല്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും.

ചിലർ പാലങ്ങൾ തകർക്കുന്നവരും മതിലുകൾ പണിയുന്നവരുമായിരിക്കും. ഇത് നമ്മുടെ ജീവിതത്തെ നശിപ്പിക്കും. പരസ്പരമുള്ള പാലങ്ങൾ അനിവാര്യമാണ്.വളരാനും കൊടുക്കൽ വാങ്ങലുകൾക്കും എല്ലാം. എന്നാൽ പാലം നഷ്ടപ്പെടുത്തുമ്പോൾ അവർക്ക് ബന്ധങ്ങൾ ഇല്ലാതാവുകയും വളരാനുള്ള അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. നമുക്ക് പല സാധ്യതകളും തെളിഞ്ഞുവരുന്നത് ബന്ധങ്ങൾ വഴിയാണ്. ബന്ധങ്ങളെ തകർക്കുന്നതിലൂടെ സാധ്യതകളും നശിപ്പിക്കപ്പെടുകയാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാത്തവരും പതിവായി മെഡിക്കൽ ചെക്കപ്പ് നടത്താത്തവരും പതുക്കെപതുക്കെ ജീവിതത്തെ നശിപ്പിക്കുന്നവരാണ്. വ്യായാമം, പതിവായ മെഡിക്കൽ ചെക്കപ്പ് എന്നിവ എല്ലാവർക്കും ആവശ്യമാണ്.പലരും അനാരോഗ്യവാന്മാരായി തുടരുന്നതും ചിലർക്കൊക്കെ പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നതുമൊക്കെ ഇവയുടെ അഭാവം കൊണ്ടാണ്.

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം. പ്രതികരണം...