നാട്യം

Share post:

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു കർട്ടൻ വീഴുന്നതുവരെയും. അതിനുശേഷം അഭിനേതാക്കൾ യഥാർത്ഥജീവിതത്തിലേക്ക് മടങ്ങുന്നു.  യഥാർത്ഥജീവിതത്തിലേക്ക് കൂടുമാറാൻ കഴിയുമ്പോഴാണ് അഭിനയം കലയാകുന്നത്. അതിനു പകരം ജീവിതകാലം മുഴുവൻ കഥാപാത്രമായി ജീവിക്കേണ്ടിവരുമ്പോൾ അത് അഭിനയമാകുന്നു, നാട്യമാകുന്നു. ക്യാമറയ്ക്ക് മുന്നിലെന്നതുപോലെ  ജീവിതത്തിലും ഉടനീളം അഭിനയിക്കുന്നവരുണ്ട്. അഭിനയിക്കുന്നതുപോലെ ഒരാൾക്കും ജീവിക്കാനാവില്ല. ജീവിക്കുന്നതുപോലെ അഭിനയിക്കാനും. അഭിനയിക്കുന്നത് എപ്പോഴും മറ്റൊരാളായിക്കൊണ്ടാണ്, മറ്റൊരാളായി മാറാനാണ്. അവിടെതന്നെ അതിന് വാസ്തവികതയില്ല.  നിത്യജീവിതത്തിൽ അഭിനയിക്കുന്നത്  സ്വന്തം തനിമയെ മറച്ചുവയ്ക്കലാണ്, യഥാർത്ഥ എന്നെ നിനക്ക് ഇഷ്ടമാകുമോയെന്ന് ഭയക്കുന്നതുകൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്. എനിക്കറിയാം യഥാർത്ഥത്തിലുള്ള എന്നെ നിനക്കിഷ്ടമാകില്ലെന്ന്. അതുകൊണ്ട് നിനക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ഞാൻ അഭിനയിക്കുന്നു.നിന്റെ സ്നേഹം പിടിച്ചുപറ്റാൻ, നിനക്ക് ഇണങ്ങുന്ന വേഷമാകാൻ എനിക്ക് പാകമാകാത്ത വേഷങ്ങൾ ധരിക്കുന്നു. അങ്ങനെ അഭിനയിക്കുമ്പോൾ ഞാൻ എന്നെതന്നെ വഞ്ചിക്കുന്നു. മറ്റൊരാളുടെ വേഷം കട്ടെടുത്തതിന്റെ അപമാനവും ആത്മനിന്ദയും ഞാൻ ചുമക്കേണ്ടതാണ്. പക്ഷേ അതിനുപകരം ഞാൻ അഭിനയം തുടരുകയാണ് ചെയ്യുന്നത്.

അഭിനയിക്കാതിരിക്കുന്നതിന് അസാമാന്യമായ തന്റേടം വേണം. ഇതാണ് ഞാൻ.. ഇങ്ങനെയാണ് ഞാൻ.. ഇത്തരത്തിലുള്ള വിളിച്ചുപറയലിന് മുമ്പിൽ ചേർന്നുനില്ക്കുന്ന പലരും വിട്ടുപോയെന്നുവരാം. അപ്രകാരം പലരും വിട്ടുപോയിട്ടും ഒരാളെങ്കിലും നിന്നോട് ചേർന്നുനില്ക്കുന്നുണ്ടെങ്കിൽ അയാൾ മാത്രമാണ് നിന്നെ സ്നേഹിക്കുന്നത്. അയാളുടേതുമാത്രമാണ് യഥാർത്ഥ സ്നേഹം. അയാൾ നിന്നെ സ്നേഹിച്ചത് നീയായിരിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ആ സ്നേഹത്തിന് മറ്റെന്തിനെക്കാളും വില കൊടുക്കേണ്ടതുണ്ട്.

അഭിനയിക്കാതെ ജീവിക്കുമ്പോൾ കിട്ടുന്ന ബന്ധങ്ങളും നേട്ടങ്ങളുമാണ് നീ ജീവിതം കൊണ്ട് നേടിയെടുക്കുന്ന സമ്പാദ്യങ്ങളിൽ പ്രധാനപ്പെട്ടത്. അഭിനയിക്കാതെ പെരുമാറൂ.. എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലായിരിക്കും സാരമില്ല ആത്മനിന്ദയില്ലാതെ  ജീവിക്കാൻ കഴിയുമല്ലോ. അതുപോരെ മനഃസമാധാനത്തിന്?

Related articles

ദാരിദ്ര്യം

ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു  ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം,...

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...