സ്വയം ഉയരുക

Share post:

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.

 ഒരു ചെടി നട്ടുവയ്ക്കാനേ നമുക്ക് കഴിയൂ. വേണമെങ്കിൽ  തുടക്കത്തിൽ വെള്ളവും വളവും നല്കിയെന്നുംവരാം. ബാക്കിയുള്ളതെല്ലാം ചെടിയുടെ കരുത്താണ്. വേരുകൾ നീട്ടി വെള്ളവും വളവും വലിച്ചെടുക്കുന്നതും പൂവിടുന്നതും  കായ്കളുണ്ടാകുന്നതുമെല്ലാം അതിനുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്.

 വളർന്നതിനെ പരിപാലിക്കാൻ മനുഷ്യനാവും. വളരുകയെന്നത് സ്വഭാവേന സംഭവിക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ നോക്കു മനുഷ്യൻ അവന്റെ വീട്ടുപരിസരങ്ങളിലോ മറ്റോ കുഴിയെടുത്ത് നട്ടുനനച്ചുവളർത്തുന്ന മരങ്ങളെക്കാൾ എത്രയോ കരുത്തുറ്റവയാണ്  സ്വയമേ വളർന്നുപൊന്തുന്ന ചില ഒറ്റമരങ്ങൾ. പലപ്പോഴും പക്ഷികളുടെ കാഷ്ഠങ്ങളിൽ നിന്ന് വിസർജിക്കപ്പെട്ടവയിൽ നിന്നായിരിക്കും അവ മുളച്ചുപൊന്തുന്നത്.

പിന്നീടവ സ്വയം വളരുകയാണ്. ഇക്കാണുന്ന കാടുകളൊക്കെ മനുഷ്യൻ ആസൂത്രിതമായി വളർത്തിയെടുത്തവയാണെന്നാണോ ധാരണ?  വനങ്ങൾ വെട്ടിനശിപ്പിക്കുന്നതല്ലാതെ വനങ്ങൾ സൃഷ്ടിക്കാൻ മനുഷ്യർക്കാവില്ല. അതുപോലെയാണ് നമ്മുടെ കാര്യവും.

നമ്മൾ സ്വയം വളരുകയാണ് വേണ്ടത്. ആരെങ്കിലുമൊക്കെ പലവിധ കാരണങ്ങൾ  കൊണ്ട്  നമ്മെ തളർത്താൻ ശ്രമിച്ചേക്കാം താഴ്ത്തിക്കെട്ടാനും ചവിട്ടിത്താഴ്ത്താനും ശ്രമിച്ചേക്കാം. അതെ സ്വയം വളർന്നവനെ തളർത്താൻ ആളുകളുണ്ടാകും അതുമല്ലെങ്കിൽ വളർന്നവനെ കൂടെക്കൂട്ടി നടന്ന് അതിന്റെ പേരിൽ പേരുണ്ടാക്കാനും ആളുകളുണ്ടാവാം. വലിയമരത്തിന്റെ തണലിൽ വളരുന്ന ചെറിയ മരങ്ങളെ പോലെയാണവർ.

 നമ്മൾ വളരേണ്ടത് നമുക്കുവേണ്ടിയാണ്. അതുകൊണ്ട് ആരെങ്കിലും ചവിട്ടിത്താഴ്ത്തിയാലും സ്വയം വളരുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് മുന്നോട്ടുപോവുക.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും...