സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

Share post:

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ ആ വെറുപ്പും വിദ്വേഷവും അപരനെ തെല്ലും ബാധിക്കാത്തതുപോലെനമ്മുടെ സ്നേഹവും അയാളെ ബാധിക്കുന്നില്ലെന്ന് പറയേണ്ടിവരും. അതുകൊണ്ടാണ് നീയെന്തുമാത്രം സ്നേഹിച്ചിട്ടും ചിലരൊക്കെ നിന്റെ സ്നേഹത്തെ അവഗണിച്ചുകളയുന്നത്. കാരണം അവർക്ക് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾസ്നേഹം അനുഭവപ്പെടുന്നില്ല.  എന്തിന് നിന്നെ അവർ ഒരു അവസ്ഥയിലും ഓർമ്മിക്കുന്നതുപോലുമില്ല… ഓർമ്മിക്കാത്ത ഒരാളെ നമുക്ക്  സ്നേഹിക്കാനാവില്ല. സ്നേഹിക്കുന്ന ആളെ നമുക്ക് ഓർമ്മിക്കാതിരിക്കാനുമാവില്ല. നി്ന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എന്റെ മനസ്സിൽ സന്തോഷവും സമാധാനവും അനുഭവപ്പെടുമ്പോൾ  നിന്നെക്കുറിച്ചുള്ള ഓർമ്മകൊണ്ട് എനിക്കു തന്നെയാണ് നേട്ടം. നിന്നെ സ്നേഹിക്കുന്നത് എന്റെ സന്തോഷത്തിനുവേണ്ടിയാണ്.

എന്റെ സ്വസ്ഥതയ്ക്കും ശാന്തിക്കും വേണ്ടിയാണ് സ്നേഹം സ്വാർത്ഥമാകുന്നത് അവിടെയാണ്. ഓരോ സ്നേഹവും അവനവനെ തൃപ്തിപ്പെടുത്താനുള്ള അന്വേഷണമാണ്.  അവനവനിൽതന്നെയുള്ള നിധികണ്ടെത്തലാണ്. സ്നേഹിക്കാനുള്ള നിന്റെ കഴിവ് പരിശോധിക്കപ്പെടുന്നത് നീയെത്രപേരെ ഒരേ സമയം ഒരേ തീവ്രതയിൽ സ്നേഹിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്.. നിന്നെ ഞാ്ൻ സ്നേഹിക്കുന്നത് എനിക്കുവേണ്ടിയാണെന്ന തിരിച്ചറിവിലെത്തുമ്പോഴാണ് നീയെന്നെ സ്നേഹിക്കാതെ പോയതിലോ ഞാനാഗ്രഹിക്കുന്നവിധത്തിൽ പെരുമാറാതെപോയതിലോ എന്റെ പരാതികൾ ഇല്ലാതെപോകുന്നത്. ഇനിയൊരിക്കലും നീയെന്നെ സ്നേഹിക്കാതെ പോയതോർത്ത് ഞാൻ പരാതിപ്പെടുകയില്ല.ഇനിയൊരിക്കലും നീയെന്നെ സ്നേഹിക്കണമെന്ന പിടിവാശി വ്ച്ചുപുലർത്തുകയുമില്ല. പക്ഷേ അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കും. സ്നേഹിച്ചുകൊണ്ടേയിരിക്കും. കാരണം നിന്നെക്കുറിച്ചെനിക്കെന്തൊരു ആനന്ദമാണ്!

Related articles

മെല്ലെ മെല്ലെ…

ഏതുതരം ബന്ധങ്ങളിലും സംഭവിക്കാവുന്ന ഒന്നാണ് സോഫ്റ്റ് എക്സിറ്റ് തിയറി. പതുക്കെ പതുക്കെ ബന്ധങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് ഈ രീതി മെസേജ് അയച്ചാലുടനെ പ്രതികരിച്ചുകൊണ്ടിരുന്ന ചങ്ങാതി പതിവായി...

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്.  ഈ...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം. നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ?...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു  കാര്യം ഉണ്ട്. ജീവിതം...