ശ്ശോ.. പ്രായം ചെന്നാൽ ഇങ്ങനെയാവുമോ?

Share post:

ആത്മീയകാര്യങ്ങളിൽ വ്യാപൃതയും പരോപകാരിയും സേവനസന്നദ്ധയുമാണ് അന്നാമ്മചേടത്തി. പെട്ടെന്നൊരു ദിവസം മുതൽ ആൾക്ക് വല്ലാത്ത ശുണ്ഠി, ദേഷ്യം, മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അസഭ്യഭാഷണം, മക്കളോടും മരുമക്കളോടും പൊട്ടിത്തെറി, മരുമകൾ ഭക്ഷണം തരുന്നില്ലെന്ന് ബന്ധുക്കളോട് പരാതിപറയുന്നു. ആകെക്കൂടി ജഗപൊഗ. ഒടുവിൽ മക്കളും മരുമക്കളും കൂടി അന്നാമ്മച്ചേടത്തിയുടെ കാര്യത്തിൽ ഒരു നിഗമനത്തിലെത്തി.

‘ഇതു പ്രായത്തിന്റെയാ…’
അപ്പോൾ അന്നാമ്മയുടെ ശുശ്രൂഷ നിർവഹിക്കുന്നവളായ ഇളയ മരുമകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ശ്ശോ എന്നാലും പ്രായം ചെന്നാൽ ഇങ്ങനെയാവുമോ?’
സത്യത്തിൽ പ്രായത്തിന്റേതായിരുന്നോ അന്നാമ്മയുടെ പ്രശ്നം? അല്ല. അന്നാമ്മയ്ക്ക് അൽഷിമേഴ്സായിരുന്നു. എന്നാൽ പ്രായമായവരിൽ കാണപ്പെടുന്ന പ്രകടമായ സ്വഭാവവ്യത്യാസങ്ങളും  അസാധാരണമായ പെരുമാറ്റങ്ങളും ഒരു രോഗലക്ഷണമായി പലരും തിരിച്ചറിയാറില്ല. പ്രായമാകുമ്പോൾ സംഭവിക്കുന്ന സ്വഭാവികമായ ചില വിലക്ഷണതകളായിട്ടാണ് എല്ലാവരും അതിനെ വിലയിരുത്തുന്നതും.

പ്രായമായവരിൽ കാണുന്ന മേൽപ്പറഞ്ഞവിധത്തിലുള്ള സ്വഭാവപ്രത്യേകതകൾ കാണുകയാണെങ്കിൽ അവർക്ക് വിദ്ഗദചികിത്സ നല്കുകയാണ് വേണ്ടത്. അൽഷിമേഴ്സ് രോഗത്തെക്കുറിച്ചുള്ള അവബോധം എല്ലാവർക്കും ഉണ്ടാവുകയും വേണം. രോഗിക്ക് തന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണകളൊന്നും ഇല്ലെങ്കിലും പരിചരിക്കുന്നവർക്കും ബന്ധുക്കൾക്കും ഈ രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിവുണ്ടായിരിക്കണം.  മറവിരോഗികൾക്ക് സ്നേഹവും പരിചരണവുമാണ് ഏറ്റവും ആവശ്യമെന്ന്  മനസ്സിലാക്കുക.

Related articles

ഓർമ്മകളുടെ പൂട്ട്

ഒരാൾ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളമാണ് ആ ഓർമ്മകൾ. അയാളുടെ അസ്തിത്വത്തിന്റെ ഭാഗം. ശരിയാണ് ചില ഓർമ്മകൾ അത്ര സുഖകരമല്ല. വേദനിപ്പിക്കുന്നതും കണ്ണുനനയ്ക്കുന്നതുമായ ഒരുപാടു ഓർമ്മകൾ ഓരോ...

ചങ്ങാത്തം കൂടാൻ വാ…

കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. "An Existential Need'. കൂട്ടിനെക്കുറിച്ച് കേട്ടതിൽ വച്ച് ഹൃദയഹാരിയായ നിർവചനം...

അർത്ഥം

അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ ചില വാക്കുകൾക്കാകട്ടെ ഒന്നിലധികം അർത്ഥങ്ങളും. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും എല്ലാറ്റിനും അർത്ഥമുണ്ട് എന്നതാണ്...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ് അവസാനമായി അൽപ്പം ഭക്ഷണം കഴിക്കാം.' ഡ്യൂക്കിന്റ വെടിയുണ്ട വേഗത്തിൽ അവർ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു....

തിരികെ വരുന്ന യാത്രകൾ

തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു ചേക്കേറാൻ ഒരു തളിർചില്ല   മനസ്സിലെങ്കിലും കൊത്തിയെടുത്തു കൂടെ ചേർക്കാത്തവർ വിരളമാകും....

സ്‌നേഹപൂർവം ദേശത്തോട്

ഈ അടുത്ത ദിവസമാണ്. അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാഗാ അതിർത്തിയിലേക്ക് ഒരു പൊട്ടിപ്പൊളിഞ്ഞ ഓട്ടോയിലായിരുന്നു യാത്ര. അവിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യങ്ങൾ...

നിറം മങ്ങിയ കമ്പിളി പുതപ്പ്

കുന്നിൻചെരിവിൽ നിറ പൗർണ്ണമി പോലെ ഉദിച്ചു നിന്ന അസാധാരണമായ ഒരു നക്ഷത്രം കണ്ട് കുഞ്ഞുലാഡിയസ് ഭയചകിതനായി. അവന്  പത്തുവയസാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്മാരുടെയിടയിലേക്ക് അവനപ്പോൾ ചുരുണ്ടുകൂടി....

കൊറോണ എന്നപുതിയ പാഠം!

(ഒരു അധ്യാപകന്റെ വിചിന്തനം) കാലം! അത് നമുക്കായി എന്തൊക്കെ കരുതി വയ്ക്കുന്നു എന്ന് ചിന്തിച്ചാൽ ഒരു പിടിയുമില്ല. അത് ആരോടും ഒരു വിവേചനവുമില്ലാതെ എന്നും മുന്നോട്ട്...