സ്‌നേഹിക്കുകയാണോ അതോ…

Share post:

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?  അതോ വ്യത്യാസമുണ്ടോ? ബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ പ്രതിനിധാനം ചെയ്യുന്ന തികച്ചും  വിഭിന്നമായ അർത്ഥത്തിൽ പ്രയോഗിക്കുന്ന രണ്ടുവാക്കുകളാണ് ഇവ. ഈ വാക്കുകൾക്ക് തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇവ തമ്മിലുള്ള അന്തരം വിശദീകരിക്കുമ്പോൾ സ്‌നേഹവും ആകർഷണവും തമ്മിൽ വേർതിരിച്ചറിയാനാവും.

സ്‌നേഹം ശാശ്വതമായി നില്ക്കുന്ന ഒരു വികാരമാണ്. ഒരു തീരുമാനവും ഉറപ്പുമാണ് അത്. എന്നാൽ ആകർഷണം നൈമിഷികമാണ്. അതിന് ആഴമോ പരപ്പോ കാണുകയില്ല. സ്‌നേഹിക്കുന്ന വ്യക്തിയോട് കരുതലും അനുകമ്പയും പ്രതിബദ്ധതയുമുണ്ടാവും. സ്‌നേഹിക്കുന്ന വ്യക്തിയോട് വൈകാരികമായ അടുപ്പവും അതിനുമപ്പുറം ശാരീരികമായ അടുപ്പവും തോന്നിയേക്കാം. എന്നാൽ ആകർഷണം തോന്നുന്ന വ്യക്തിയോട് നീണ്ടുനില്ക്കുന്ന ബന്ധം ഉണ്ടാവണമെന്നില്ല. താല്ക്കാലികമായ ബന്ധം മാത്രമാണ്അവിടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായ സ്‌നേഹവും അവിടെയുണ്ടാവുകയില്ല.

ആശയവിനിമയം, ആശയപ്പൊരുത്തം, സമാനമായ ചിന്താഗതി, അഭിപ്രായൈക്യം എന്നിങ്ങനെ പലവിധ ഘടകങ്ങൾ ചേർന്നാണ് രണ്ടുവ്യക്തികളുടെ സ്‌നഹബന്ധം സ്ഥാപിതമാകുന്നത്. എന്നാൽ ആകർഷണം തോന്നുന്നത് ബാഹ്യഘടകങ്ങളെ മുൻനിർത്തി മാത്രമാണ്. സ്‌നേഹം മറ്റൊരാളുടെ നന്മയും വളർച്ചയും ലക്ഷ്യമാക്കുന്നു. നിസ്വാർത്ഥമായാണ് സ്‌നേഹം ഇടപെടുന്നത്. എന്നാൽ ആകർഷണത്തിൽ മറ്റെ വ്യക്തിയുടെ വളർച്ചയോ ഉയർച്ചയോ നന്മയോ പരിഗണിക്കപ്പെടുന്നില്ല.തന്റെ സ്വാർത്ഥതയും ലക്ഷ്യങ്ങളും മാത്രമാണ് ആകർഷണത്തിന്റെ അടിസ്ഥാനം. ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാനുളള സന്നദ്ധതയാണ് സ്‌നേഹം. വ്യക്തിയുടെ നന്മയും തിന്മയും  ഒരുപോലെ അവിടെ ഉൾക്കൊള്ളുന്നു. ആദർശപരതയിൽ അധിഷ്ഠിതമാണ് ആകർഷണം. ഉപരിപ്ലവമായ ചിന്താഗതികളാണ് അവിടെ നിലനില്ക്കുന്നത്. ആകർഷണം എപ്പോൾ വേണമെങ്കിലും മങ്ങിപ്പോകാം, നഷ്ടപ്പെടാം. പക്ഷേ യഥാർഥ സ്‌നേഹം വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും  നഷ്ടപ്പെട്ടുപോകുകയില്ല. പ്രണയബന്ധങ്ങളിലും സുഹൃദ്ബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലുമെല്ലാം സ്‌നേഹവും ആകർഷണവുമുണ്ട്. പക്ഷേ അവയെ രണ്ടുരീതിയിൽ വിലയിരുത്തുകയാണ് വേണ്ടത്. 

ഇനി പറയൂ നിങ്ങളുടേത് സ്‌നേഹമാണോ ആകർഷണമാണോ.. നിങ്ങൾക്ക് ഒരു വ്യക്തിയോട് തോന്നുന്നത് സ്‌നേഹമാണോ ആകർഷണമാണോ?

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...