ജീവിതത്തെ മാറ്റിമറിക്കാം

Share post:

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം.

പ്രതികരണം മാന്യമായിരിക്കുകയും കുറയ്ക്കുകയും ചെയ്യുക

ചിലരുണ്ട് എന്തിനോടും വളരെ പെട്ടെന്ന് പ്രതികരിക്കും. വിവേകത്തെക്കാൾ കൂടുതൽ വികാരമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. വികാരങ്ങളെ കീഴ്പ്പെടുത്തിയാൽ മാത്രമേ ജീവിതം നമ്മുടെ വരുതിയിൽ നില്ക്കുകയുളളൂ. അനാവശ്യമായ പ്രതികരണങ്ങൾ ഒഴിവാക്കുക. ആവശ്യമെങ്കിൽ വളരെ കുറച്ചു പ്രതികരിക്കുക. വികാരങ്ങളെ കീഴ്പ്പെടുത്തുകയാണ് മുഖ്യം. അപ്പോൾ നമ്മുടെ സമാധാനം നമ്മോടുകൂടെയായിരിക്കും.

അമിതപ്രതീക്ഷകൾ ഇല്ലാതിരിക്കുക

 അമിതപ്രതീക്ഷകളാണ് ജീവിതത്തെ ക്ഷതമേല്പിക്കുന്നത്. ആ ക്ഷതങ്ങൾ ചിലപ്പോൾ ജീവിതത്തെ നിരാശയിലേക്ക് കൊണ്ടുപോകും. അമിതപ്രതീക്ഷകൾ ഇല്ലാതിരിക്കുകയും യാഥാർത്ഥ്യബോധമുള്ളവരായിരിക്കുകയും ചെയ്യുക.

ഉള്ളതിൽ സംതൃപ്തി കണ്ടെത്തുക

ഇല്ലാതെപോയതിനെയോർത്ത് ആലോചിച്ചിരുന്നാൽ ജീവിതത്തിൽ സംതൃപ്തി ഉണ്ടാവുകയില്ല. സന്തോഷം കെടുത്തുന്ന ഒരു കാരണം കൂടിയാണ് അത്. ഉളളതിലേക്ക് നോക്കുക. അതിൽ സന്തോഷിക്കുകയും സംതൃപ്തി കണ്ടെത്തുകയും ചെയ്യുക.

ആകാവുന്നതിന്റെ അങ്ങേയറ്റം ചെയ്യുക

കഴിവിന് അനുസരിച്ചും പരമാവധിയും പ്രവർത്തിക്കുക. അതിന്റെ ഫലത്തെക്കുറിച്ചോർത്ത് തലപുകയ്ക്കാതിരിക്കുക. പക്ഷേ പരിശ്രമം അവസാനിപ്പിക്കുകയുമരുത്. കൂടുതൽ പരിശ്രമിക്കുക. ഭാഗ്യവും അവസരങ്ങളും കടന്നുവരുന്നത് പരിശ്രമം തുടരുമ്പോഴും അധ്വാനിക്കുമ്പോഴുമാണ്.

ജീവിതം ആസ്വദിക്കുക

ജീവിതം ആസ്വദിക്കാൻ മറന്നുപോകരുത്. നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുമ്പോഴും ജീവിക്കുമ്പോഴും നിങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ജീവിതം നിങ്ങളാണ് ജീവിക്കേണ്ടത്. അതിന് പകരക്കാരില്ല. നിങ്ങളുടെ ജീവിതം ആനന്ദഭരിതമാക്കേണ്ടത് നിങ്ങളുടെ മാത്രം കടമയാണെന്ന് മറക്കരുത്.

വിവേകപൂർവമായി തിരഞ്ഞെടുക്കുക

ബന്ധങ്ങൾ എല്ലാക്കാലത്തും നമുക്ക് അനിവാര്യമാണ്. വ്യക്തിഗതമായ വളർച്ചയ്ക്കും സന്തോഷകരമായ ജീവിതത്തിനും അതാവശ്യമാണ്. പക്ഷേ ബന്ധങ്ങളുടെ തിരഞ്ഞെടുപ്പിൽ വിവേകം പാലിക്കണം.  അത് സുഹൃത്തുക്കളുടെ കാര്യമായാലും മറ്റു ബന്ധങ്ങളുടെ കാര്യത്തിലായാലും. സ്വാർത്ഥതയ്ക്കുവേണ്ടി കൂടെ കൂട്ടുന്നവരെയും നമ്മെ ഉപയോഗിച്ച് സ്വന്തം കാര്യം നേടിയെടുക്കുന്നവരെയും അകറ്റിനിർത്തുക.

പരാശ്രയത്വം ഒഴിവാക്കുക

ഏതുകാര്യത്തിനും മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതിരിക്കുക. ആശ്രിതത്വം അടിമത്തമാണ്. പരാശ്രയത്വമാകട്ടെ ആത്മാഭിമാനവും അന്തസും ഉയർത്തും.

നല്ലതു കാണുക

ഏതുകാര്യത്തിലും നെഗറ്റീവ് കാണുന്നവരുണ്ട്. അത് ജീവിതത്തിന് ദോഷം ചെയ്യും. വളർച്ച മുരടിപ്പിക്കും. നല്ലതിനെ നല്ലതായി കാണാൻ പഠിക്കുക. തീർച്ചയായും നെഗറ്റീവുണ്ട്. പക്ഷേ അതിനെക്കാൾ ഈ ലോകത്തിൽ പോസിറ്റിവിറ്റിയുണ്ട്..

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...