എല്ലാ ദിവസവും ഒരുപോലെ…

Share post:

ദിവസാരംഭം മുതൽ അനുഭവപ്പെടുന്ന മടുപ്പും തളർച്ചയും ക്ഷീണവും ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥയും ‘ബേൺഔട്ട് സൈക്കിൾ’ എന്ന മാനസികശാരീരിക അവസ്ഥയുടെ ലക്ഷണങ്ങളാണ് എന്നാണ്  സൈക്കോതെറാപ്പിസ്റ്റുകൾ പറയുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന മാറ്റമല്ല ഇത്. മറിച്ച് ദീർഘകാല സമ്മർദ്ദങ്ങളുടെയും വിശ്രമക്കുറവിന്റെയും അലച്ചിന്റെയും ഫലമായിട്ടാണ് ഒരാൾ പതുക്കെ ഈ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. ശരീരത്തിന് മതിയായ വിശ്രമമില്ലാത്ത അവസ്ഥ, ഉറക്കക്കുറവ്, അതിയായ സമ്മർദ്ദങ്ങൾ എന്നിവയെല്ലാം പതുക്കെ കൂടിക്കൂടി ഒരാളെ ഉള്ളിൽ നിന്നു തളർത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.  ബേൺ ഔട്ട് സൈക്കിളിലാണോ താൻ എന്ന് തീർച്ചപ്പെടുത്താൻ പ്രകടമായി കാണപ്പെടുന്ന ചില ലക്ഷണങ്ങൾ സഹായിക്കും.

മറ്റുള്ളവരോട് സംസാരിക്കാനുള്ള താൽപര്യം കുറഞ്ഞുപോകുന്നു

സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുന്നതിൽ ഒരു കാലത്ത് സന്തോഷം അനുഭവിച്ചിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ സംസാരിക്കുന്നത് ഭാരപ്പെടുത്തുന്നു. ഫോൺ വിളിക്കുമ്പോൾ അറ്റന്റ് ചെയ്യുന്നത് ഒരു ബാധ്യതയായി തോന്നുന്നു. ഒരിക്കൽ സന്തോഷം അനുഭവപ്പെട്ടിരുന്ന പല പ്രവൃത്തികളും ഇപ്പോൾ ചെയ്യുന്നതിൽ യാതൊരുവിധ സന്തോഷവും അനുഭവിക്കുന്നില്ല. എന്നാൽ ജോലികൾ ചെയ്യുന്നുണ്ട്, ഫോണിൽ സംസാരിക്കുന്നുണ്ട്. പക്ഷേ സന്തോഷമില്ല. പുറത്തേക്ക് ഇറങ്ങാനോ ആളുകളെ അഭിമുഖീകരിക്കാനോ താല്പര്യവുമില്ല.

ചെറിയ തീരുമാനങ്ങൾ പോലും ബുദ്ധിമുട്ടായി തോന്നുന്നു

‘ഇന്ന് എന്ത് ഭക്ഷണം കഴിക്കണം?’, ‘ആദ്യം ഏത് ജോലി ചെയ്യണം?’  തുടങ്ങിയ  സാധാരണ കാര്യങ്ങൾ പോലും ഭാരപ്പെടുത്തുന്നു. മസ്തിഷ്‌കം അമിത സമ്മർദ്ദത്തിൽ ആകുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. തന്മൂലം ചെറിയ കാര്യങ്ങൾ വലിയ ഭാരമായി തോന്നും.

രാത്രിയിൽ ഉറങ്ങാതെ ഫോൺ സ്‌ക്രോൾ ചെയ്യുക

ശരീരം തളർന്നിട്ടും രാത്രി വൈകിയും സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുക, വീഡിയോകൾ നോക്കിക്കൊണ്ടിരിക്കുക. മനസിന് പകൽ സമയത്ത് നഷ്ടമായ ‘നിയന്ത്രണം’ തിരികെ നേടാനുള്ള ശ്രമം പോലെയാണ് ഇത്.  ‘ൃല്‌ലിഴല യലറശോല ുൃീരൃമേെശിമശേീി’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

മറ്റുള്ളവരുടെ പ്രശ്നങ്ങളോട് സഹാനുഭൂതി കുറയുന്നു

മുമ്പ് കരുതലോടെ കേട്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ അസഹനീയമായി തോന്നുന്നു. മറ്റുള്ളവരുടെ സങ്കടങ്ങൾ സ്പർശിക്കാതെയാകുന്നു. സഹായിക്കാൻ സന്നദ്ധമായിരുന്ന മനസ്സ് എവിടെയോ നഷ്ടമായിരിക്കുന്നു. സഹായസന്നദ്ധതയ്ക്ക് പകരം അസഹിഷ്ണുത വളർന്നുവരുന്നു. “revenge bedtime procras‑tination‑’ എന്ന് ഈ അവസ്ഥയെ വിളിക്കാം.

ശരീരത്തിൽ സമ്മർദ്ദ ലക്ഷണങ്ങൾ പ്രകടമാകുന്നു

ബേൺഔട്ട് മനസ്സിൽ മാത്രം ഒതുങ്ങുന്നില്ല. ശരീരത്തിലും അതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. തലവേദന, കഴുത്ത് വേദന, ഉറക്കക്കുറവ്, വയറുവേദന, സ്ഥിരമായ ക്ഷീണം എന്നിവയെല്ലാം ഇതിന്റെ പ്രതിഫലനങ്ങളാണ്.

വിശ്രമിച്ചിട്ടും ക്ഷീണം കുറയുന്നില്ല

രണ്ട് ദിവസം വിശ്രമിച്ചിട്ടും തിങ്കളാഴ്ച വീണ്ടും തളർന്നുതന്നെ തോന്നുക. വാരാന്ത്യം കഴിഞ്ഞിട്ടും മനസിന് ഊർജം തിരികെ കിട്ടുന്നില്ലെങ്കിൽ സാധാരണ ക്ഷീണം മാത്രമല്ല. ബേൺഔട്ടിന്റെ പ്രധാന മുന്നറിയിപ്പുകളിൽ ഒന്നാണ്. പലരും ബേൺഔട്ടിനെ ‘മടുപ്പ്’ എന്നാണ് തെറ്റിദ്ധരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ, ഇത് മനസ്സും ശരീരവും ‘ഇനി എനിക്ക് വിശ്രമം വേണം’ എന്ന് പറയുന്ന അവസ്ഥയാണ്. കൃത്യ സമയത്ത് തിരിച്ചറിയാൻ കഴിയുകയാണ് പ്രധാനം. ഇല്ലെങ്കിൽ ജീവിതത്തിന്റെ താളം തന്നെ നഷ്ടമായേക്കും.


ബേൺഔട്ടിൽ നിന്ന് പുറത്തുവരാൻ എന്ത് ചെയ്യാം? 

ക്ഷീണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക
ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ അതിരുകൾ സൃഷ്ടിക്കുക
ഉറക്കവും വിശ്രമവും ഗൗരവമായി കാണുക
ചെറിയ ഹോബികൾ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുക
വിശ്വസിക്കുന്ന ആളുകളോട് സംസാരിക്കുക
ആവശ്യമെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക

സമസ്യ

Related articles

വിശ്രമംവേണം തലച്ചോറിനും

രാകി മൂർച്ച വരുത്തേണ്ട ആയുധം കണക്കെയാണ് തലച്ചോറും. ജീവിതം കൂടുതൽ ക്രിയാത്മകവും ഊർജ്ജ്വസ്വലവും ആകണമെങ്കിൽ തലച്ചോറ ഉല്പ്ദാനക്ഷമവും സജീവവുമായിരിക്കണം. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം...

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു...