വേണം, പ്രായമായവരോട് സ്നേഹക്കരുതല്‍

Share post:

  • വീട്ടില്‍ പ്രായമായ അംഗങ്ങളുണ്ടെങ്കില്‍ അവരെ കളിതമാശകള്‍ പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്‍ശനത്തിലൂടെ അവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.
  • വീട്ടിലെ കാര്യങ്ങളില്‍ അവര്‍ ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുക.
  • ആഘോഷവേളകളിലും, വിശേഷ ദിവസങ്ങളിലും അവരെ സന്ദര്‍ശിക്കുന്നതും, സമ്മാനങ്ങള്‍ നല്‍കുന്നതും പതിവു ശീലമാക്കണം. അവരുമായി ബന്ധപ്പെട്ട എല്ലാ വിശേഷദിവസങ്ങള്‍ ആഘോഷിക്കുക.
  • നേരിട്ട് കാണാനൊക്കാത്ത സാഹചര്യങ്ങളില്‍ ദിവസേന ഒരു പ്രാവശ്യമെങ്കിലും ഫോണ്‍ ചെയ്യുക.
  • മുതിര്‍ന്നവര്‍ക്ക് നേരെ കുട്ടികള്‍ ശബ്ദമുയര്‍ത്തിയാല്‍ അവരെ വിലക്കുക. പറഞ്ഞു മനസ്സിലാക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ കുട്ടികള്‍ക്ക് മാതൃക ആവേണ്ടത് മാതാപിതാക്കള്‍ തന്നെയാണ് എന്നതോര്‍ക്കുക.
  • സ്നേഹം മനസ്സിലുണ്ടായാല്‍ പോരാ, അത് തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്യണം. ഒരു ആലിംഗനം, ഒരു സ്നേഹസ്പര്‍ശം – ഇതൊക്കെ മതിയാവും പ്രായമായവരുടെ മനസ്സ് നിറയ്ക്കാന്‍.
  • എത്ര തിരക്കുണ്ടായാലും ദിവസത്തില്‍ ഒരിക്കലെങ്കിലും അവരുടെ അടുത്ത് ചെന്നിരുന്നു സംസാരിക്കാന്‍ സമയം കണ്ടെത്തുക. അവര്‍ക്ക് പറയാനുള്ളത് കുഞ്ഞു കുഞ്ഞ് കാര്യങ്ങളാവും. അത് കേള്‍ക്കാന്‍ തയ്യാറാവുക തന്നെ അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന വലിയ കാര്യമാണ്.
  • അവരെ കൂട്ടി ചെറിയ ചില യാത്രകളൊക്കെ പ്ലാന്‍ ചെയ്യാം. യാത്ര ചെയ്യാന്‍ ആരോഗ്യമുള്ളവര്‍ ആണെങ്കില്‍ അവര്‍ക്ക് കാണാന്‍ ആഗ്രഹമുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ അടുത്തേയ്ക്ക് അവരെ കൂട്ടിക്കൊണ്ടു പോകാം. അതുപോലെ ദേവാലയങ്ങള്‍ പോലുള്ള ഇടങ്ങളില്‍ കൊണ്ടുപോകുന്നതും അവരുടെ മനസ്സിന് സന്തോഷമേകും.
  • പ്രായമായ മാതാപിതാക്കളുടെ ശാരീരികാരോഗ്യകാര്യങ്ങളെ കുറിച്ച് അന്വേഷിക്കണം. അതോടൊപ്പം തന്നെ അവരുടെ വൈകാരിക സുരക്ഷിതത്വം ഉറപ്പു വരുത്തുകയും വേണം.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...