ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്…!

Share post:

സന്തോഷമുള്ള ജീവിതം എല്ലാവരുടെയും സ്വപ്നമാണ്  സന്തോഷം ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി നില്ക്കുന്നില്ല. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും എല്ലാം സന്തോഷം ബാധിക്കുന്നുണ്ട്. പക്ഷേ സന്തോഷിക്കാൻ എല്ലാവർക്കും കഴിയാറുണ്ടോ? ഓരോ ദിവസവും വലിയ വലിയ ഭാരങ്ങളെ പ്രതി സന്തോഷിക്കാൻ മറന്നുപോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. പക്ഷേ ഒന്നു മനസ് വിചാരിച്ചാൽ നമുക്ക് സന്തോഷിക്കാവുന്നതേയുള്ളൂ. എങ്ങനെയെന്നല്ലേ, ഇതാ ചില നിർദ്ദേശങ്ങൾ.

ഹൃദയം തുറക്കുക
ഹൃദയം തുറക്കുക എന്നു പറഞ്ഞാൽ നല്ല ആളു കളെയും നല്ല ചിന്തകളെയും ജീവിതത്തിലേക്ക് സ്വീകരിക്കുക എന്നാണ്. ഹൃദയത്തിൽ എല്ലായ്പ്പോഴും നല്ല ചിന്തകളും കടന്നുവരാം, മോശം ചിന്തകളും വരാം. ഇവയെ വ്യവച്ഛേദിച്ചറിയുക. നല്ല ചിന്തകൾ നമുക്ക് സമാധാനവും സന്തോഷവും നല്കും. ചീത്ത ചിന്തകളാകട്ടെ അസന്തുഷ്ടിയും അസമാധാനവും. അതുകൊണ്ട് നമ്മൾ ഉള്ളിൽ സൂക്ഷിക്കേണ്ടത് നല്ല ചിന്തകളാണ്. നല്ല ചിന്തകൾ കൊണ്ട് ഉള്ള് നിറയുമ്പോൾ സന്തോഷം ജീവിതത്തിൽ നിറയും.

അനുദിനജീവിതത്തിലെ ചെറിയ കാര്യങ്ങൾ ആസ്വദിക്കുക
വലിയ കാര്യങ്ങൾ കൊണ്ടല്ല ജീവിതം കൂടുതൽ ആസ്വാദ്യകരമാകുന്നത്. ചുറ്റുപാടുകളിലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കാൻ കഴിയുമെങ്കിൽ ജീവിതം കുറെക്കൂടി സുന്ദരമാകും. കടലിന്റെ സൗന്ദര്യവും കുഞ്ഞിന്റെ പുഞ്ചിരിയും അസ്തമയസൂര്യനും കാടിന്റെ പച്ചപ്പും സുഹൃത്തിന്റെ സ്പർശനവും എല്ലാം ചെറിയ, വലിയ കാര്യങ്ങൾ തന്നെയാണ്. അവയ്ക്കെല്ലാം അർത്ഥവും ശ്രദ്ധയും കൊടുക്കാൻ കഴിഞ്ഞാൽ നാം വിചാരിച്ചതിലുമേറെ ജീവിതം സന്തോഷകരമായി മാറും.

ഈ നിമിഷം ജീവിക്കുക
 ഭൂരിപക്ഷവും ഇന്നലെകളുടെ ഭാരവും നാളെകളുടെ ആശങ്കകളുമായി ജീവിക്കുന്നവരാണ്. ഫലമോ ഇന്ന് ജീവിക്കാൻ മറന്നുപോകുന്നു. ഇന്നിൽ ജീവിക്കുക. ഇന്നിന്റെ സന്തോഷങ്ങൾ അനുഭവിക്കുക.

ജീവിതത്തെക്കുറിച്ച്  ആത്മവിശ്വാസമുള്ളവരാകുക
ദൈവത്തിൽ ശരണം വയ്ക്കുക, ജീവിതത്തിൽ സംഭവിക്കുന്നത് നല്ലതോ ചീത്തയോ എന്തുമായിരുന്നുകൊള്ളട്ടെ. അപ്പോൾ നിരാശപ്പെടാതിരിക്കാനും ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും കഴിയണമെങ്കിൽ ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരിക്കണം.

നിസ്വാർത്ഥമായി സ്നേഹിക്കുക
സ്വാർത്ഥതയോടെ മറ്റുള്ളവരെ സ്നേഹിക്കുന്നതുകൊണ്ടാണ് അവരിൽ നിന്നു പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായിക്കഴിയുമ്പോൾ നാം നിരാശപ്പെടുന്നത്. അവ നമ്മെ സങ്കടപ്പെടുത്തുന്നത്. എന്നാൽ നിസ്വാർത്ഥമായി സ്നേഹിക്കുമ്പോൾ തിക്താനുഭവങ്ങളും നിഷേധാത്മകമായ അനുഭവങ്ങളും നമ്മെ മനസ്സ് മടുപ്പിക്കുകയില്ല. സ്വാർത്ഥപൂരിതമായ സ്നേഹത്തിൽ നിന്ന് പുറത്തുകടക്കുക.

കഴിയുന്നത്ര ക്രിയാത്മകമായിരിക്കുക
ഓരോരുത്തരുടെയും ഉള്ളിൽ അവരവരുടേതായ സർഗ്ഗാത്മകതയുണ്ട്. അതിനെ കഴിയുന്ന വിധത്തിലും സാഹചര്യമനുസരിച്ചും വളർത്താൻ ശ്രമിക്കുക. കഴിവില്ലാത്തവരായി ദൈവം ആരെയും സൃഷ്ടിച്ചിട്ടില്ല. ഓരോരുത്തരും അവനവരുടെ കഴിവുകളെ വളർത്തിയെടുക്കുക.

നന്ദിയുടെ ശീലം വളർത്തുക
ഓരോ ദിവസവും  നന്ദി പറയാൻ ശീലിക്കുക. ചെറുതും വലുതുമായ എത്രയോ അനുഭവങ്ങളിലൂടെയാണ് നാം ദിവസവും കടന്നുപോകുന്നത്. എത്രയോ വ്യക്തികളെയാണ് നാം നിത്യവും കണ്ടുമുട്ടുന്നത്. അപ്പോഴൊക്കെ നന്ദി പറയുക. നന്ദി പറയുന്ന ശീലം പോസിറ്റീവാണ്. അത് ജീവിതത്തിൽ സൽഫലം സൃഷ്ടിക്കും.

ചിലതിനെയെല്ലാം അംഗീകരിക്കുക
ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. സാധിക്കുമെങ്കിൽ അവയെ പരിഹരിക്കാൻ ശ്രമിക്കുക. ഇനി പരിഹരിക്കാൻ പറ്റുന്നവയല്ലെങ്കിലോ അവയെ അതായി സ്വീകരിക്കുക. അംഗീകരിക്കുക. 

നിശ്ശബ്ദത പാലിക്കുക, ദൈവത്തെ ശ്രവിക്കുക
ധ്യാനം- അത് ജീവിതത്തിന്റെ പ്രസാദാത്മകത വളർത്താനുള്ള ഒരു മാർഗ്ഗമാണ്. ലോകത്തിന്റെ ബാഹ്യവലയത്തിൽ നിന്ന് ഇത്തിരി മാറി ധ്യാനിക്കുക. അതായത് ദൈവസ്വരം ശ്രവിക്കുക. ഏതു മതവിശ്വാസിയുമായിരുന്നുകൊള്ളട്ടെ ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന പരമാത്മശക്തിയുമായി ഇത്തിരിനേരം ചെലവഴിക്കുക. ആ സ്വരം കേൾക്കുക. നമ്മുടെ വിഷമതകളും ഉത്കണ്ഠകളും പ്രയാസങ്ങളും വിട്ടുപോകുന്നതായി തിരിച്ചറിയാൻ കഴിയും.

ഈ മനോഭാവങ്ങളെല്ലാം ഒറ്റയടിക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടായിരിക്കാം. പക്ഷേ അവയ്ക്കുള്ള ചെറിയ ശ്രമങ്ങൾ ഇപ്പോൾ മുതൽ ആരംഭിക്കുക. അങ്ങനെയെങ്കിൽ ജീവിതം നമുക്ക് കൂടുതൽ ആസ്വാദ്യകരമായിമാറും.

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...