ഇതെന്തൊരു ദേഷ്യം!

Share post:

വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരും ദേഷ്യപ്പെടുന്നവരുമായി ഒരുപാടു പേർ നമുക്ക് ചുറ്റിനുമുണ്ട്. കാരണമില്ലാതെയും നിസ്സാര കാര്യങ്ങൾക്ക് വേണ്ടിയും പൊട്ടിത്തെറിക്കുന്നവർ. പക്ഷേ ഇത്തരക്കാർ അറിയുന്നില്ല അവർ തങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്ന്. ദേഷ്യം ഹൃദയാരോഗ്യത്തിന് വളരെ അപകടകാരിയാണ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്നാൽ ദേഷ്യം അടക്കിവയ്ക്കുന്നതോ? അതും നല്ലതല്ലത്രെ. കാരണം ദേഷ്യം കൊണ്ട് മനസ്സ് പുകയുമ്പോൾ അഡ്രിനാലിൻ ഹോർമോണുകൾ ശരീരത്തിൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും അതിന്റെ ഫലമായി രക്തസമ്മർദ്ദം കൂടുകയും ചെയ്യും. ക്രമേണ ഹൃദയാഘാതവും പിടികൂടിയേക്കാം. അതുകൊണ്ട് ദേഷ്യത്തെ നിയന്ത്രിക്കുക മാത്രമേ പോംവഴിയായിട്ടുള്ളൂ.

പലപ്പോഴും വെറുപ്പും അസൂയയും സ്നേഹക്കുറവുമൊക്കെയായിരിക്കും ദേഷ്യത്തിന് കാരണമാകുന്നത്. സ്നേഹമുളള ഒരു വ്യക്തി അഹിതകരമായത് ചെയ്താൽ പോലും നാം അമിതമായി ദേഷ്യപ്പെടണം എന്നില്ല. പക്ഷേ സ്നേഹക്കുറവു തോന്നിക്കുന്ന വ്യക്തി മനപ്പൂർവ്വമല്ലെങ്കിൽ പോലും ചെയ്യുന്ന പ്രവൃത്തികൾ ദേഷ്യത്തിലേക്ക് തള്ളിയിട്ടേക്കാം. അതുകൊണ്ട് മനസ്സ് ശുദ്ധമാക്കുക. കഴിയുന്നത്ര മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിക്കുക. മനസ്സിന്റെ സ്വസ്ഥതയും സ്വച്ഛതയുമാണ് ദേഷ്യത്തെ നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്നത്. ഇനി ദേഷ്യം വരുമ്പോൾ അതിനെ നിയന്ത്രിക്കാനും സമചിത്തത പാലിക്കാനും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു കൂടി ചിന്തിക്കാം. ദേഷ്യം വരുമ്പോൾ ദീർഘനിശ്വാസമെടുത്ത് ഒന്നുമുതൽ പത്തുവരെ എണ്ണുക. ഇത് ഫലപ്രദമായ ഒരു മാർഗ്ഗമായി പലരും നിർദ്ദേശിച്ചിട്ടുളളതാണ്. അതുപോലെ മനസ്സിനെ ശാന്തമാക്കാനായി കണ്ണടച്ചിരുന്ന് ഏതെങ്കിലും പ്രകൃതിദൃശ്യങ്ങൾ മനസ്സിലേക്ക് കൊണ്ടുവരികയുമാകാം.

ധ്യാനം, പ്രാർത്ഥന എന്നിവയും ദേഷ്യത്തെ കീഴടക്കാൻ സഹായകമാണ്. മനസ്സിന്റെ ശാന്തത ഭഞ്ജിക്കപ്പെടുന്നതാണ് ദേഷ്യത്തിന്റെ കാരണം. ബന്ധങ്ങൾ ആരോഗ്യപൂർവ്വം നിലനിർത്തിക്കൊണ്ടുപോകുകയോ ഉൗഷ്മളമായ സ്നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയോ ചെയ്താൽ ഒരുപരിധിവരെ ദേഷ്യത്തിൽ നിന്ന് മോചിതരാകാൻ കഴിയും. ഇൗഗോയും അപകർഷതാബോധവും അകാരണമായോ നിസ്സാരകാര്യങ്ങളുടെപേരിലോ ഉള്ള പൊട്ടിത്തെറികൾക്ക് കാരണമാകാറുണ്ട്. നിങ്ങളുടെ ദേഷ്യത്തെ വരുതിയിൽ നിർത്താനും ദേഷ്യം നിയന്ത്രിക്കാനും നിങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന കാര്യം മറക്കരുത്. അതിനു മുമ്പ് ഒരു ചോദ്യത്തിന് കൂടി നിങ്ങൾ ഉത്തരം കണ്ടെത്തേതുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും ദേഷ്യപ്പെടുന്നത്?

Related articles

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ...