ബന്ധങ്ങൾ തകരാൻ കാരണമുണ്ട്

Share post:

ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്.  പലരുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ഓഫീസിലും പൊതുഇടങ്ങളിലുമെല്ലാം പലതരം ബന്ധങ്ങളുടെ കണ്ണികൾ കോർക്കപ്പെട്ടുകിടക്കുന്നു. എന്നിട്ടും ചിലയിടങ്ങളിൽ ചില ബന്ധങ്ങൾ അയഞ്ഞുകിടക്കുന്നു. ചിലത് പൊട്ടികിടക്കുന്നു. ചിലത് കൂടിച്ചേരാതെ കിടക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
 ബന്ധങ്ങൾ തകരുന്നതിനു പിന്നിലുള്ള ചില കാരണങ്ങളെ നമുക്കിവിടെ പരിശോധിക്കാം

തെറ്റിദ്ധാരണകൾ

പല ബന്ധങ്ങളും തകരുന്നതിന് പിന്നിലെ ഒരു കാരണം തെറ്റിദ്ധാരണയാണ്. മറ്റേയാൾ പറഞ്ഞ വാക്കിനെ അയാൾ ചെയ്ത പ്രവൃത്തിയെ, അയാളുടെ ഇടപെടലിനെ ഒക്കെ  തെറ്റിദ്ധരിക്കുമ്പോൾ  ബന്ധങ്ങളിൽ ശൈഥില്യം സംഭവിക്കുന്നു. അല്ലെങ്കിൽ പൂർണ്ണതയിലേക്ക് വളരുന്നതിന് തടസം  സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് ഏതുതരം ബന്ധങ്ങളിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പരസ്പരം ശ്രദ്ധിക്കുക. ഉണ്ടായാൽതന്നെ അത് പറഞ്ഞ് തിരുത്തുകയോ വ്യക്തത വരുത്തുകയോ ചെയ്യുക.

മുൻവിധികൾ

അയാൾ ഇങ്ങനെയായിരിക്കും, അങ്ങനെയായിരിക്കും എന്നെല്ലാമുള്ള മുൻവിധികൾ ബന്ധങ്ങളുടെ  വളർച്ച മുരടിപ്പിക്കുന്നു. ബന്ധത്തിലേക്ക് വരുന്നതിന് മുമ്പുള്ള ഇത്തരം മുൻവിധികൾ യാതൊരു ഫലവും സൃഷ്ടിക്കുന്നില്ല.  ഏതൊരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവോ അയാളെ മുൻവിധികൾ കൂടാതെ സ്വീകരിക്കുക.

സ്വാർത്ഥത

ബന്ധങ്ങളെ സ്വാർത്ഥതയ്ക്കുവേണ്ടി വിനിയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. നീയുമായി ബന്ധം സ്ഥാപിച്ചാൽ എനിക്കെന്ത് നേട്ടമുണ്ടാകും എന്ന് വിചാരിച്ച് ബന്ധം സ്ഥാപിക്കുന്നവരുണ്ട്. മറ്റുള്ളവരെ തനിക്ക് കയറിപ്പോകാനുള്ള ഏണിപ്പടികളായി പ്രയോഗിക്കുന്നവർ. ആവശ്യം കഴിയുമ്പോഴോ പ്രയോജനപ്പെടുകയില്ലെന്ന് തോന്നുമ്പോഴോ ഉപേക്ഷിച്ചുപോകുന്നവരാണ് ഇവർ. ഇത്തരക്കാരുമായുള്ള ബന്ധം ദോഷവും വേദനയും നഷ്ടവുമല്ലാതെ മറ്റൊന്നും നല്കുന്നില്ല. സ്വാർത്ഥതയില്ലാതെ സ്നേഹബന്ധങ്ങളിൽ മുഴുകിയാൽ മാത്രമേ അവ ദീർഘകാലം നിലനില്ക്കുകയും പൂചൂടുകയുമുള്ളൂ.  സ്വാർത്ഥത ബന്ധങ്ങളിൽ നിഴൽ വിരിക്കുമ്പോൾ ഓടിയകലനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

ആത്മാർത്ഥതയില്ലായ്മ

പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അടുപ്പം ബന്ധങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഗുണമാണ്. ഒരാളെ വിശ്വാസത്തോടെ കണക്കിലെടുക്കുകയും പിന്നീട് അയാൾ കള്ളനാണയമായിരുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ ബന്ധം വിച്ഛേദിക്കപ്പെടേണ്ടിവരും. സുഹൃദ്ബന്ധം മുതൽ കുടുംബബന്ധങ്ങൾ വരെയുള്ള എല്ലാത്തരം ബന്ധങ്ങളും ആത്മാർത്ഥമായിരിക്കണം.

ഈഗോ

ഞാനാണ് വലുത്, ഞാനാണ് എല്ലാറ്റിനും അധിപൻ, എന്റെ അഭിപ്രായങ്ങളാണ് ശരി, ഞാൻ പറയുന്നതാണ് ശരി ഇങ്ങനെ ബലം പിടിക്കുന്നവരുണ്ട്.  ഓരോരുത്തരുടെയും ഈഗോയാണ് ഇങ്ങനെ വിലപിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാർ എപ്പോഴും വക്താക്കളായിരിക്കും, അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്നവരായിരിക്കും. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയാത്തവരായിരിക്കും. സ്വന്തം നേട്ടങ്ങളെയും കഴിവുകളെയും കുറിച്ച് മാത്രം സംസാരിക്കുന്നവരുമായിരിക്കും. വ്യക്തിയിലെ ഈ സ്വഭാവപ്രത്യേകത ബന്ധങ്ങൾക്ക് വലിയ വില്ലനാണ്.
 ഇനി ഓരോരുത്തരും സ്വയം ആലോചിച്ചുനോക്കട്ടെ, എന്റെ ബന്ധങ്ങൾ എങ്ങനെയാണ് തകർന്നത്, എവിടെയാണ് തകർന്നത്?

Related articles

മെല്ലെ മെല്ലെ…

ഏതുതരം ബന്ധങ്ങളിലും സംഭവിക്കാവുന്ന ഒന്നാണ് സോഫ്റ്റ് എക്സിറ്റ് തിയറി. പതുക്കെ പതുക്കെ ബന്ധങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് ഈ രീതി മെസേജ് അയച്ചാലുടനെ പ്രതികരിച്ചുകൊണ്ടിരുന്ന ചങ്ങാതി പതിവായി...

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്.  ഈ...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം. നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ?...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ,...