വൈറസ്‌ എന്ന വില്ലന്‍

Share post:

പരിസരശുദ്ധിയില്ലാത്ത വാസസ്ഥലം, പലതരം ജനങ്ങള്‍ ഒത്തുചേരുന്ന തിരക്കുള്ള സ്ഥലങ്ങള്‍, ശുചിത്വമില്ലാത്ത ശൌചാലയങ്ങള്‍, വളരെ നാളുകളായി അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം ഇവയെല്ലാം വൈറസ്‌ കൃമികളെ പരത്തുന്ന കേന്ദ്രങ്ങളാണ്. വൈറസ്‌ രോഗങ്ങളില്‍നിന്നും രക്ഷനേടാനും, അതിനെ അതിജീവിക്കാനുമുള്ള ചില മുന്‍കരുതലുകളെക്കുറിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന ചില ടിപ്സ് ഇതാ:-

  • എലി തൊട്ട ഭക്ഷണം അറിയാതെ കഴിച്ചാലോ, എലികളുടെ സ്പര്‍ശമേറ്റ വെള്ളം കുടിച്ചാലോ ആണ് എലിപ്പനി ഉണ്ടാവുന്നത്. വൈറസ്‌ പനി ആയതുകൊണ്ട് ഇത് പെട്ടെന്ന് പകരാനുള്ള സാധ്യത ഏറെ കൂടുതലാണ്.
  • ബ്രെയിന്‍ ഫീവര്‍ കാറ്റിലൂടെ പകരുന്ന രോഗമാണ്. വൈറസ്‌ ഇന്‍ഫക്ഷന്‍ (പകര്‍ച്ചവ്യാധി) ഉള്ളവരെ വളരെ ശ്രദ്ധയോടെ ചികിത്സാവിധേയമാക്കേണ്ടതാണ്.
  • വൈറസ്‌ ഇന്‍ഫക്ഷന്‍ ഉള്ളവര്‍ തല്ക്കാലത്തെയ്ക്ക് മാസ്ക് ധരിക്കേണ്ടത് എല്ലാവര്‍ക്കും നല്ലതാണ്.
  • വൈറസ്‌ ബാധിച്ചവര്‍ ഉപ്പിട്ട ചൂടുവെള്ളം കവിള്‍ കൊണ്ടാല്‍ വൈറസ്‌ മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കും.
  • വൈറസുകള്‍ മിക്കവാറും കാറ്റിലൂടെയും വെള്ളത്തിലൂടെയും പെട്ടെന്ന് പകരും. അതുകൊണ്ട് ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക.
  • ശുചിത്വമില്ലാത്ത പാതയോര തട്ടുകടകള്‍, ഉന്തുവണ്ടിയില്‍ വില്‍ക്കുന്ന പാനീയങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത ഐസ്ക്രീമുകള്‍ എന്നിവയൊക്കെ വൈറസുകളെ ക്ഷണിച്ചു വരുത്തുന്ന ഘടകങ്ങളാണ്.
  • രോഗം പരത്തുന്ന കൃമികള്‍ ബാധിക്കാതിരിക്കാന്‍ ദിവസം രണ്ടുനേരം പല്ല് തേയ്ക്കുകയും, കുളിക്കുകയും, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പായി കൈകള്‍ നല്ലപോലെ കഴുകി ശുദ്ധി വരുത്തുക.
  • ഭക്ഷണത്തില്‍ എപ്പോഴും സത്തുള്ള പച്ചക്കറികള്‍, ചീര, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ വൈറസ്‌ എന്ന വില്ലനില്‍നിന്നും ഒരുപരിധി വരെ രക്ഷ നേടാം.

Related articles

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍...