ഹരിതഭൂമിയില്‍ താമസിക്കൂ, ടെന്‍ഷന്‍ ഫ്രീ ആകൂ

Share post:

ടെന്‍ഷന്റെ  ലോകമാണ് ഇത്. എല്ലാവര്‍ക്കും ടെന്‍ഷന്‍. കൊച്ചുകുട്ടികള്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. എന്നാല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ചുറ്റിനും പച്ചപ്പുള്ള സ്ഥലത്ത് താമസം സ്ഥിരമാക്കുക.  ചുറ്റുപാടുകളിലെ ഹരിതനിറവും ഭംഗിയും നമ്മുടെ മനസ്സിനെ  ടെന്‍ഷനില്‍ നിന്ന് മോചിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.

ടെന്‍ഷന്‍ കുറയ്ക്കുന്നതിന് പുറമെ രക്തപ്രവാഹം സുഗമമാക്കുക, ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കുക തുടങ്ങിയ നന്മകളുമുണ്ട് പച്ചപ്പില്‍ താമസമാക്കിയാല്‍. അതുകൊണ്ട് കൂടിയാണ് വീടിന് ചുറ്റും മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കണമെന്ന് പറയുന്നത്. മരങ്ങളും ചെടികളും ഇക്കോ നെയ്ബര്‍ ഹുഡ് സൃഷ്ടിക്കുന്നുവെന്നും അത് ആആരോഗ്യത്തിന് ഗുണകരമായിത്തീരുന്നുവെന്നും പാരീസില്‍ നടന്ന പഠനമാണ് വ്യക്തമാക്കിയത്. ഹരിതഭംഗിയുള്ളചുറ്റുപാടുകളില്‍ ജീവിക്കുന്നവരുടെ  ആരോഗ്യത്തിലും മറ്റിടങ്ങളില്‍ താമസിക്കുന്നവരുമായി വലിയ തോതില്‍ അന്തരം കണ്ടെത്തിയിട്ടുണ്ട്. നല്ലൊരു മൂഡ് സൃഷ്ടിക്കാനും പച്ചനിറത്തിന് കഴിവുണ്ട്. അത് നെഗറ്റീവ് ചിന്തകളെ അകറ്റുന്നു, മനസ്സ് പ്രസന്നമാക്കുന്നു.

കേരളം പോലെ ഹരിതഭംഗിയുള്ള മറ്റൊരു പ്രദേശമില്ലെങ്കിലും ഇന്ന് നമ്മുക്ക് ചുറ്റും  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍  ദൈവത്തിന്റെ സ്വന്തം നാടിന്റെ പച്ചപ്പ് മുഴുവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. എങ്കിലും വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും വച്ചുപിടിപ്പിക്കാന്‍ മറക്കരുതേ.

Related articles

ദുർഗന്ധം വരുത്തുന്ന അപകടങ്ങൾ

ആരും ഇഷ്ടപ്പെടാത്തതാണ് ദുർഗന്ധം. എന്നിട്ടും ജീവിതത്തിന്റെ പലപല ഘട്ടങ്ങളിൽ പലതരം ദുർഗന്ധങ്ങളിലൂടെ നാം കടന്നുപോകുന്നുണ്ട്. ദുർഗന്ധങ്ങളുടെ സ്വാധീനം നമ്മുടെ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ ബാധിക്കുന്നുണ്ട്...

വളഞ്ഞ വനം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്  ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ്...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ...

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ...

മഴ മാഹാത്മ്യം

ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത്...

നമുക്കിനി ജലത്തെക്കുറിച്ച് സംസാരിക്കാം

കടുത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. പുറത്തേക്കിറങ്ങാൻ പോലും കഴിയാത്തത്ര ചൂട്. അതിന് പുറമെ ശുദ്ധജലത്തിന്റെ അഭാവവും. പലസ്ഥലങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിൽ വരൾച്ച അനുഭവപ്പെടാത്ത...

തകര്‍ന്നുവീഴുന്ന സ്വപ്നങ്ങള്‍ക്കിടയിലെ ദീനരോദനങ്ങള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം...