ചിലപ്പോഴൊക്കെ അച്ഛനും കുഞ്ഞാണ്…!

Share post:

സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന നിമിഷം മുതൽ ഭർത്താവെന്ന നിലയിൽ പുരുഷന്റെ ലോകം വ്യത്യസ്തമാകാനാരംഭിക്കുന്നു. കുട്ടി പിറന്നുവീഴുന്ന നിമിഷത്തോടെ ആ മാറ്റങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തുകയും ചെയ്യുന്നു.

സ്ത്രീയിലുണ്ടാകുന്നതുപോലെ ഹോർമോൺ വ്യതിയാനങ്ങൾ പോലും പുരുഷനിലും അവൻ അച്ഛനാകുന്നതുവഴിസംഭവിക്കുന്നുണ്ട്. പുരുഷ ഹോർമോണിലും തലച്ചോറിലുമെല്ലാം ഈ മാറ്റങ്ങൾ  ഗുണകരമായ രീതിയിൽ പ്രകടമാകുന്നുണ്ട്. ഇതിന് പുറമെയാണ് അവനിൽ സംഭവിക്കുന്ന ശാരീരികവുംമാനസികവുമായ മാറ്റങ്ങൾ. മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പുരുഷൻ ഭർത്താവാകുമ്പോൾ അവനിൽ  ഗുണകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നാണ്.  ആ മാറ്റങ്ങൾ ചുവടെ കൊടുക്കുന്നു.

  • ഉത്തരവാദിത്തബോധം

ഭർത്താവെന്ന നിലയിലും അച്ഛൻ എന്ന നിലയിലും പുരുഷൻ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവനാകുന്നു. തന്റെ കൊച്ചുരാജകുമാരന്റെ അല്ലെങ്കിൽ രാജകുമാരിയുടെ ലോകത്തിലേക്ക് അവന്റെ ജീവിതം ചുരുങ്ങുന്നു. നേരത്തെ വീട്ടിലെത്തുന്നു. ഭാര്യയെ ജോലിയിൽ സഹായിക്കുന്നു. കുഞ്ഞിനെ പരിചരിക്കുന്നു, കുഞ്ഞിനെ ഉറക്കുന്നു, അന്നമൂട്ടുന്നു, കുളിപ്പിക്കുന്നു. ഇന്നുവരെ പരിചയിക്കാത്ത വയെല്ലാം ആനന്ദത്തോടെയും സംതൃപ്തിയോടെയും അവൻ ചെയ്തു തുടങ്ങുന്നു.
ഭാര്യയോടുള്ള മനോഭാവത്തിൽ മാറ്റംവരുന്നു.

ഇന്നലെ വരെ അവളെ കണ്ടതുപോലെയല്ല കുഞ്ഞിന്റെ ജനനത്തിന് ശേഷം നിങ്ങൾ അവളെ കണ്ടുതുടങ്ങുന്നത്. ഭാര്യയോട് കൂടുതൽ സ്നേഹം, ബഹുമാനം, അവളുടെ ജോലികളിൽ സഹായിക്കുന്നത് അവൾ എന്തുമാത്രം കഷ്ടപ്പാടുകൾ കുഞ്ഞിന് വേണ്ടി സഹിച്ചിട്ടുണ്ട് എ്ന്ന തിരിച്ചറിവുകൊണ്ടുകൂടിയാണ്.

  • സഹായമനസ്ഥിതി വർദ്ധിക്കുന്നു

ഇന്നലെ വരെ അടുക്കളയിൽ കയറാത്ത പുരുഷൻ അച്ഛനാകുന്നതോടെ അടുക്കളയിൽ കയറിത്തുടങ്ങുന്നു. പാചകത്തിൽ സഹായിക്കുന്നു, പാചകം പഠിക്കുന്നു. ക്ലീനിങ്, വാഷിംങ് എല്ലാറ്റിനും അവന്റെ കൈകൾ എത്തുന്നു.

  • സമ്പാദ്യശീലം

കുഞ്ഞിന്റെ നല്ല ഭാവിയെക്കരുതി സമ്പാദ്യശീലങ്ങൾ ആരംഭിക്കുന്നു. കുഞ്ഞിന്റെ പേരിൽ ചെറിയ ചെറിയ നിക്ഷേപങ്ങൾ അവൻ കരുതിവയ്ക്കുന്നു. പണം കരുതലോടെ ചെലവാക്കാനും തുടങ്ങുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നു.
പുതിയ ചങ്ങാത്തങ്ങളുണ്ടാകുന്നു
അതുവരെയുള്ള ചങ്ങാത്തങ്ങൾ നി

ലനിർത്തിക്കൊണ്ടുതന്നെ പുതിയ സൗഹൃദങ്ങൾ ആരംഭിക്കുന്നു. തന്നെപോലെ തന്നെയുള്ള കുഞ്ഞുങ്ങളുടെ അച്ഛന്മാരുമായിട്ടായിരിക്കും അതേറെയും. മക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട പല അറിവുകളും പാഠങ്ങളും പങ്കുവച്ചുകൊണ്ട് ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന നല്ല ബന്ധങ്ങളായി അത് മാറാനുള്ള സാധ്യതയുമുണ്ട്.

  • സുരക്ഷിതത്വത്തിന്റെ മൂല്യം തിരിച്ചറിയുന്നു

കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തിരിച്ചറിവിനൊപ്പം മൊത്തം കാര്യങ്ങളെക്കുറിച്ചുള്ള സുരക്ഷാബോധവും പുരുഷനിൽ വർദ്ധിക്കുന്നു.

  • ഉത്തരവാദിത്തങ്ങൾ പങ്കിടുന്നു

അച്ഛനെന്ന നിലയിലും അമ്മയെന്ന നിലയിലും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നവരായി സ്ത്രീയും പുരുഷനും മാറുന്നു.

  • പുരുഷൻ ഒരുകുട്ടിയായി മാറുന്നു

കണിശക്കാരനും ഗൗരവപ്രകൃതിയുമായിരുന്നുകൊള്ളട്ടെ, പക്ഷേ കുട്ടിയുണ്ടാകുന്നതോടെ അതിനെല്ലാം മാറ്റംവരുന്നു. കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയും കളികളും അവനൊപ്പം പുരുഷനെയും ഒരു കുട്ടിയാക്കിമാറ്റുന്നു. കുഞ്ഞിനൊപ്പം കളിക്കാൻ സമയം ചെലവഴിക്കുമ്പോൾ നിങ്ങൾ നഷ്ടപ്പെട്ടുപോയ കാലത്തെ തിരിച്ചുപിടിക്കുക കൂടിയാണ് ചെയ്യുന്നത്.

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....