Social & Culture

വിശ്വാസങ്ങൾക്കൊപ്പം…

മതം ഏതുമായിരുന്നുകൊള്ളട്ടെ, അതാവശ്യപ്പെടുന്ന  ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കുമ്പോഴാണ് ഒരാൾ വിശ്വാസിയായി അംഗീകരിക്കപ്പെടുന്നത്.  എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ നിലനില്പും അത് പാലിക്കപ്പെടേണ്ടതും അവരുടെ കടമയും ഉത്തരവാദിത്തവുമാണ്....

മഴയേ മഴ…

വികാരങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷക മനസുകളിൽ എത്തിക്കുവാൻ മഴ ഒരു പ്രധാനഘടകമായി മലയാളസിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അതേക്കുറിച്ചുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്  പത്മരാജൻ ചിത്രമായ തൂവാനത്തുമ്പികൾ ആയിരിക്കും.അതിൽ മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും...

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ പിഞ്ചു ശരീരത്തിന്റെ തണുപ്പ് ഇന്നും  ഉടലിൽ നിന്ന്...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്.  അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ  പടികടന്നുവരുന്ന...

കര്‍ഷകരുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ?

കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ.  കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍...

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും എല്ലാവരുടെയും ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കുന്നതും ആയ ഒന്നാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ. ഓർക്കാനും ഓർമ്മകളിൽ ജീവിക്കാനും കൊതിക്കുന്ന മനുഷ്യരാണ് നമ്മിൽ...

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്ന് ഇതുതന്നെ ആയിരുന്നു. തറവാട്ടിലെ പടിഞ്ഞാറെപ്പുരയുടെ പിറകിലും  തെക്കിനിയുടെ ഇടത് വശത്തുള്ള തൊടിയിലുമായിരുന്നു ഏത്തവാഴകൾ നിന്നിരുന്നത്. വാഴ കുലക്കുമ്പോളേ...

എല്ലാവരും സുഹൃത്തുക്കൾ!

ആരെക്കണ്ടാലും ചിലർ പറയുന്നത് കേട്ടിട്ടില്ലേ 'എന്റെ സുഹൃത്താണ്.. 'സൗഹൃദങ്ങളെ വളരെ ചുരുക്കമായി കൊണ്ടുനടക്കുന്ന ഒരാളാണ് എങ്കിൽ ഇതുകേൾക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.'ഹോ ഇയാൾക്ക് എന്തുമാത്രം സുഹൃത്തുക്കളാ!  എങ്ങനെയാണാവോ ഇയാൾക്ക് ഇത്രയധികം സുഹൃത്തുക്കളെ ലഭിച്ചത്?' എല്ലാവരും സുഹൃത്തുക്കളാകുന്നത്...

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും തന്നെ കാണുകയില്ല. കുളിക്ക് കൊടുക്കുന്ന ഈ പ്രാധാന്യം...

അടുക്കള

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ ഒരിടമുണ്ടെങ്കില്‍ അത് അടുക്കളയാണ്. അവിടെയാണ് സ്ത്രീയുടെ സ്‌നേഹവും ത്യാഗവും സ്വപ്നങ്ങളും കണ്ണീരും വെന്തുപാകമാവുന്നതും അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കായി   അതെല്ലാം വച്ചുവിളമ്പുന്നതും.  രുചിയുടെ ലോകമാണ് അടുക്കളയുടേത്. നമ്മുടെ  ചില രുചികളും അരുചികളും...

മലയാളത്തിന്റെ പുതിയ അമ്മക്ക് അവാർഡ്

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ സംസാരിക്കുന്നു.. മലയാള സിനിമയിൽ ഇതിനകം എത്രയോ അമ്മനടിമാർ വന്നുപോയിരിക്കുന്നു. പക്ഷേ വെറും നടിയായിട്ടല്ല , അമ്മയോട് തോന്നുന്ന സ്നേഹം കൊടുത്താണ് അവരെയെല്ലാം...

ഒരു യുവാവിന്‍റെ മൂന്ന് സംശയങ്ങള്‍

ആ യുവാവ് മൂന്ന് സംശയങ്ങളാണ് മതപണ്ഡിതനോട് ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അവിടുത്തെ രൂപം എന്താണ്? രണ്ട് വിധി എന്നു പറഞ്ഞാല്‍ എന്താണ് മൂന്ന് ചെകുത്താനുംനരകവും ഒരേ തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് ചില മതവിശ്വാസങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍...