സി യൂ സൂൺ

Share post:

സിനിമ അനുഭവവേദ്യമാകാൻ വ്യത്യസ്തമായ ലൊക്കേഷനുകളും സംഘടനങ്ങളും ഐറ്റം ഡാൻസുകളും ഗാനരംഗങ്ങളും വേണമെന്ന് ആരാണ് പറഞ്ഞത്? ഒന്നും വേണ്ട. സിനിമ അനുഭവവേദ്യമാകാൻ ജീവിതം പറയുന്ന ഒരു കഥ മതി. ഹൃദ്യമായ അവതരണം മതി.  അതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് സി യൂ സൂൺ. മഹേഷ് നാരായണന്റേതായി പുറത്തുവന്ന രണ്ടാമത് സിനിമ. കണ്ടുപരിചയിച്ച സിനിമാക്കാഴ്ചകളിൽ നിന്ന് അമ്പേ വ്യത്യസ്തമാണ് ഈ സിനിമ.


കമ്പ്യൂട്ടർ സ്‌ക്രീനിലും മൊബൈൽ സ്‌ക്രീനിലും മാത്രമായിട്ടാണ് സിനിമ മുന്നോട്ടുപോകുന്നത്.  അത്യസാധാരണമായ സംഭവ വികാസങ്ങളില്ല. പക്ഷേ പിരിമുറുക്കവും ആകാംക്ഷയുമുണ്ട്. പൊട്ടിച്ചിരിക്കാൻ കഴിയുന്ന കോപ്പുകളില്ല. പക്ഷേ ഹൃദയം അസ്വസ്ഥമാക്കുന്ന ഒരുപിടി സന്ദർഭങ്ങളുണ്ട്. വിദേശജോലി സ്വപ്നം കണ്ട് കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പെൺകുട്ടി ചെന്നുചാടുന്ന അപകടവും അതിൽ നിന്ന് പുറത്തുകടക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. അതിനു വേണ്ടി അവൾ ചില കള്ളത്തരങ്ങൾ കാണിക്കുന്നുണ്ട്. എങ്കിലും  ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നതിനാൽ അതിനെ നിരുപദ്രവകരമെന്നേ പറയാൻ കഴിയൂ.

മറ്റൊരാളായി മാറിക്കൊണ്ടുള്ള  ആ വേഷപ്പകർച്ച തന്നെയാണ് അവളെ രക്ഷിക്കുന്നതും. വിദേശത്ത് ജോലിക്ക് പോകുന്ന പെൺകുട്ടികൾ ചെന്നുചാടാൻ സാധ്യതയുള്ള ചില അപകടങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകൾ കൂടി ചിത്രം നല്കുന്നുണ്ട്.


ലോക്ക് ഡൗൺ കാലത്ത് ചിത്രീകരിച്ച സിനിമ എന്നതിന്റെ പേരിലായിരുന്നു പ്രേക്ഷകരിലേക്കെത്തുന്നതിന് മുമ്പ് സി യൂ സൂൺ ചർച്ച ചെയ്യപ്പെട്ടത്. ഇപ്പോഴാവട്ടെ ഒരു സിനിമയെ എത്രത്തോളം വ്യത്യസ്തമായി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അവതരിപ്പിക്കാം എന്നതിന്റെ പേരിലും. എല്ലാ സിനിമകളും ഇതുപോലൊരു രീതിയിൽ ചിത്രീകരിക്കാം എന്ന് വിചാരിക്കാൻ പാടില്ല. പക്ഷേ ഈ ചിത്രം അവതരിപ്പിക്കാൻ ഇതിലും നല്ല രീതിയില്ലെന്നും നാം മനസ്സിലാക്കണം.
ഫഹദ് ഫാസിൽ, റോഷൻ മാത്യു, സൈജു കുറുപ്പ്, മാലാ പാർവതി, ദർശന എന്നിങ്ങനെ അറിയപ്പെടുന്ന അഞ്ചോ ആറോ മുഖങ്ങൾ മാത്രമേ അഭിനേതാക്കളായുള്ളൂ. സ്ഥലം, കാലം എന്നീ പരിമിതികളെ അതിലംഘിക്കുന്ന വിധത്തിൽ അഭിനയത്തിന്റെ പകർന്നാട്ടങ്ങൾ കൊണ്ടാണ് ഫഹദും റോഷനും ദർശനയും നമ്മെ അമ്പരിപ്പിക്കുന്നത്.


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ രണ്ടാമത്തെ ചിത്രത്തിനും പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത് യഥാർത്ഥ സംഭവങ്ങളെ തന്നെയാണ്. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത കഥയും കഥാഗതികളും കൊണ്ട് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന ചലച്ചിത്രാഭാസങ്ങളുടെ ഇടയിൽ വ്യത്യസ്തമായ ഈ സിനിമാ പരീക്ഷണത്തിന് എണീറ്റു നിന്ന് കൈയടിക്കാതിരിക്കാൻ വയ്യ.

സമസ്യ

Related articles

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും  അടുപ്പവും മാത്രമല്ല  കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും  അകൽച്ചയും...