സമയത്തിനെന്തു വിലയുണ്ട്?

Share post:

ജീവിതവിജയത്തിന്റെ  പല ഘടകങ്ങളിലൊന്ന് സമയത്തിന് കൊടുക്കുന്ന പ്രാധാന്യവും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ്.  തന്റെസമയത്തിന് വില കല്പിക്കാത്തവര്‍ മറ്റുള്ളവരുടെ സമയത്തിനും വില കൊടുക്കാറില്ല. പല നേതാക്കന്മാരെയും കണ്ടിട്ടില്ലേ പലപ്പോഴും പലവിധ കാരണങ്ങളാല്‍ അവരാരും സമയക്ലിപ്ത പാലിക്കാറില്ല. എന്നാല്‍ നേതാക്കന്മാരെപോലെയല്ല മഹാന്മാര്‍. മഹാന്മാരായ പല വ്യക്തികളും സമയത്തിന് വില കല്പിച്ചിട്ടുള്ളവരായിരുന്നു. നമ്മുടെ മുന്‍ രാഷ്ട്രപതി ഏപിജെ അബ്ദുള്‍ കലാമിന്റെ കാര്യം തന്നെ നോക്കൂ.

അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കഥ ഇങ്ങനെയാണ്. കേരളത്തില്‍ ജോലി ചെയ്തിരുന്ന കാലത്തേതാണ് ഈ സംഭവം.
സെക്രട്ടറിയേറ്റിന് സമീപം ഗാന്ധാരിയമ്മന്‍ കോവിലിന്റെ അടുത്തുള്ള ലോഡ്ജിലായിരുന്നു അദ്ദേഹം  അക്കാലത്ത് താമസിച്ചിരുന്നത്. എല്ലാ ദിവസവും കൃത്യം രാവിലെ ഏഴരയ്ക്ക് തന്നെ അദ്ദേഹം തമ്പാന്നൂരിലെത്തി റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്റെ ബസിന് വേണ്ടി കാത്തുനില്ക്കുമായിരുന്നുവത്രെ. ഒരു ദിവസം പോലും വൈകിയെത്തിയിരുന്ന കലാമിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും പറയാനുണ്ടായിരുന്നില്ല. ഒരു മിനിറ്റ്‌പോലും അദ്ദേഹത്തിന് വേണ്ടി ബസ് കാത്തുകിടന്നിരുന്നുമില്ല. കൃത്യനിഷ്ഠ പാലിക്കാറുണ്ടായിരുന്ന അദ്ദേഹം സമയം നോക്കി ജോലി ചെയ്യാത്ത ആളുമായിരുന്നു. ജോലിയോടുളള പ്രതിബദ്ധതയും സമര്‍പ്പണവും കാരണം വ്യക്തിപരമായ  കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ പലപ്പോഴും അദ്ദേത്തിന് കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ വിലയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടുതന്നെയാണ് സമയം അനാവശ്യമായി അദ്ദേഹം പാഴാക്കാതിരുന്നതും. ഓരോ നിമിഷവും പ്രവര്‍ത്തനനിരതമാവേണ്ട ആവശ്യകതയെക്കുറിച്ച് കലാം തികഞ്ഞ ബോധവാനായിരുന്നു. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം ഇനിയെന്തു ചെയ്യും എന്ന കാര്യത്തില്‍ പലരും സംശയാലുക്കളായിരുന്നു. കാരണം നടപ്പുരീതികളില്‍ നിന്ന് വ്യത്യസ്തനായ രാഷ്ട്രപതിയായിരുന്നുവല്ലോ അദ്ദേഹം. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷവും വെറുതെയിരിക്കുന്ന കലാമിനെ ആരും കണ്ടിട്ടില്ല. അധ്യാപനവുമായി അദ്ദേഹം മുന്നോട്ടുപോയി. മരണത്തിന്റെ അവസാനനിമിഷംവരെ പ്രവര്‍ത്തന നിരതനായിരിക്കുന്ന കലാമിനെയാണല്ലോ ലോകം കണ്ടത്.

സമയം പ്രയോജനപ്പെടുത്തുക.. മറക്കരുത്. തിരകളും സമയവും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുന്നില്ല.

സമസ്യ

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ജോലിയിൽ ഏകാന്തതയോ…?

ഏകാന്തത എന്നുപറയുമ്പോൾ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും ധാരണ. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന അവസ്ഥയെന്നാണ് പൊതുവിചാരം. അതു ശരിയുമാണ്. എല്ലാവരിൽ നിന്ന് അകന്നും എല്ലാത്തിൽ നിന്ന്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

ജോലിയിൽ നിങ്ങളെ വിശ്വസിക്കാമോ?

ഒരാളുടെ പരിചയസമ്പത്തോ അയാളുടെ യോഗ്യതകളോ വച്ചുകൊണ്ടുമാത്രം അയാൾ ആ ജോലിയിൽ സമർത്ഥനാണെന്നോ മികവുതെളിയിക്കുന്ന വ്യക്തിയാണെന്നോ തീർപ്പുപറയാനാവില്ല. അയാൾ മറ്റുള്ളവരുമായി ഇടപെടുന്ന രീതിയും അവർക്കുകൊടുക്കുന്ന ആദരവും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....