അവസരം

Share post:


അവസരം ഒരു നറുക്കെടുപ്പാണ്. നൂറായിരം കുറികളിൽ നിന്ന് നിങ്ങളുടെ പേരെഴുതിയ തുണ്ടുകടലാസ് തിരഞ്ഞെടുക്കപ്പെടുന്നു. ഇന്നലെവരെ ആരാലും പ്രത്യേകമായി ശ്രദ്ധിക്കപ്പെടാതിരുന്ന നിങ്ങൾ അതോടെ ശ്രദ്ധിക്കപ്പെടുന്നു. ഫ്‌ളാഷ് ക്യാമറകളുടെ മുന്നിൽ ഒരു സെലിബ്രിറ്റി ആഘോഷിക്കപ്പെടുന്നതുപോലെ നിങ്ങൾ സവിശേഷശ്രദ്ധാർഹനാകുന്നു. അവസരം ലഭിച്ചത് നിങ്ങൾ അതിന് യോഗ്യനായതുകൊണ്ടു മാത്രമായിരിക്കണമെന്നില്ല. മറിച്ച് അവസരം കിട്ടുക എന്നത് നിങ്ങളുടെ വിധിയായിരുന്നു.
അവസരം കിട്ടുക എന്നതാണ് പ്രധാനം. അവസരം കിട്ടിക്കഴിയുമ്പോൾ അത് എങ്ങനെ വിനിയോഗിക്കുന്നു എന്നത് നിങ്ങളുടെ കഴിവും അതിനുവേണ്ടിയുള്ള അദ്ധ്വാനം നിങ്ങളുടെ വിജയവും നിശ്ചയിക്കുന്നു.

അവസരം പാഴാക്കാനും വിനിയോഗിക്കാനുമുളളവയാണ്.അവസരങ്ങളോടുള്ള നിങ്ങളുടെ ആഭിമുഖ്യമാണ് അവസരത്തിന്റെ വില നിശ്ചയിക്കുന്നത്. ഒരു അവസരത്തിന് വേണ്ടി നിങ്ങൾ എത്രമാത്രം സ്ട്രെയ്നെടുത്തു, എത്ര ദൂരം താണ്ടി ഇതെല്ലാം പ്രധാനപ്പെട്ടതാണ്.

അവസരങ്ങൾ ചിലരെ തേടിവരും. വേറെചിലർ അവസരങ്ങളെ തേടിച്ചെല്ലും. അതുകൊണ്ട് ഏതാണ് നല്ലത് എന്നോ ഏതാണ് മോശം എന്നോ പറയാൻ കഴിയില്ല. പക്ഷേ ഒന്നു പറയാമെന്ന് തോന്നുന്നു, അവസരം കിട്ടുക എന്നതാണ് പ്രധാനം.

അവസരം ഒരു പടിയാണ്. വിജയത്തിന്റെ ആയിരം പടികളുളള കോവണിയിലെ ആദ്യത്തെ ചുവട്. അവസരങ്ങൾക്കുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറുള്ളവരുടെ ലോകമാണ് ഇതെന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്.

കഴിവു തെളിയിക്കപ്പെട്ടവരെക്കാൾ കഴിവുതെളിയിക്കപ്പെടാത്തവരാണ് ഈ ലോകത്തിലേറെയുളളത്. കാരണം അവർ അവസരം കിട്ടാത്തവരാണ്. അവസരം നിഷേധിക്കപ്പെട്ടവരുമായിരിക്കാം അവർ.

ജീവിതം ഒരു അവസരമാണ്. നാം ആരും നേടിയെടുത്തതല്ല അത്. നാമാരും പൊരുതിയെടുത്തതുമല്ല. അത് സ്വാഭാവികമായി നമ്മിലേക്ക് വന്നുചേർന്നതാണ്. ഇനി അത് പ്രയോജനപ്പെടുത്തേണ്ടത് നമുക്ക് മുമ്പിലെ വെല്ലുവിളിയാണ്.

സ്നേഹിക്കാനും സൗഹൃദപ്പെടാനും വാത്സല്യപ്പെടാനും സഹായിക്കാനും സേവിക്കാനും എത്രയെത്ര അവസരങ്ങളാണ് ഒരേയൊരു ജീവിതം കൊണ്ട് നമുക്ക് വ്യത്യസ്തമായി ലഭിച്ചിരിക്കുന്നത്.

അവസരം കിട്ടുന്നത് അഭിനയിക്കാനും ടി.വി ചാനലിലെ പ്രോഗ്രാമിനും മാത്രമല്ല, ജീവിക്കാനും കൂടിയാണ്. ആ അവസരത്തെ എങ്ങനെ പ്രയോജനപ്പെടുത്തിയെന്നതാണ് നാളെ നമ്മുടെ ജീവിതം അടയാളമാകാനുള്ള സാധ്യതയും.

Related articles

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു...