ദിവസം ഒരു കാരറ്റ്

Share post:

ദിവസം ഒരു കാരറ്റ് കഴിക്കാമോ, ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്. കാരണം പ്രോട്ടീൻ, കാൽസിയം, ഇരുമ്പ്, തയാമിൻ, വിറ്റമിൻ എ, സി എന്നിവയെല്ലാം വലിയൊരളവിൽ അടങ്ങിയിട്ടുണ്ട് കാരറ്റിൽ. കാരറ്റിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്  കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്ന് കാരറ്റ് അറിയപ്പെടുന്നത്. കരൾരോഗി, നേത്രരോഗി എന്നിവർക്കെല്ലാം കാരറ്റ് അത്യുത്തമമാണ്. വൈറ്റമിൻ എ ഉള്ളതാണ് കാരറ്റ് നേത്രരോഗികൾക്ക് ഗുണം ചെയ്യുന്നത്. കുടൽ രോഗികൾക്കും ദഹനേന്ദ്രിയ രോഗികൾക്കും കാരറ്റ് പ്രയോജനം ചെയ്യും. കരോട്ടിന്റെ അംശം ഇതിൽ കൂടുതലാണ്. ഇതിന് പുറമെ ചൊറി, ചിരങ്ങ്, ത്വഗ്രോഗങ്ങൾ എന്നിവയ്ക്കും കാരറ്റ് പരിഹാരമാർഗ്ഗമാണ്. കാരറ്റ് ജ്യൂസ് ഒരു ടോണിക്കാണെന്നാണ് പറയുന്നത്. കുടൽ രോഗങ്ങൾക്കും ദഹനേന്ദ്രിയ രോഗങ്ങൾക്കും കാരറ്റ് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചയുടനെ ഒരു കാരറ്റ് ചവച്ചുതിന്നാൽ വായിലെ അണുക്കൾ നിർജീവമാകുകയും പല്ലുകൾ ശുചിയാകുകയും ചെയ്യുമത്രെ. തോരനായും മറ്റ് കറിയായുമൊക്കെ ഉപയോഗിക്കുന്ന കാരറ്റ് സൂപ്പുവച്ചു കുടിക്കുന്നതും നല്ലതാണ്.

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....